AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Payyannur CPM Fund Issue: ‘സിപിഎം ഏരിയ സെക്രട്ടറി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു’; പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ തെളിവുകള്‍ പുറത്ത്

Payyannur CPM Fund Fraud: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ തെളിവുകൾ പുറത്ത് വിട്ട് വി കുഞ്ഞികൃഷ്ണൻ. ബാങ്ക് രേഖകളാണ് ഫെയ്സ്ബുക്ക് വഴി പുറത്ത് വിട്ടത്. സിപിഎം ഏരിയ സെക്രട്ടറി അഞ്ച് ലക്ഷം രൂപ സ്വന്തം പേരിലാക്കിയെന്നും പണം ഭവന നിർമ്മാണത്തിന് ചെലവഴിച്ചെന്ന് കള്ളരേഖയുണ്ടാക്കിയെന്നും അദ്ദേഹം കുറിച്ചു.

Payyannur CPM Fund Issue: ‘സിപിഎം ഏരിയ സെക്രട്ടറി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു’; പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ തെളിവുകള്‍ പുറത്ത്
Payyannur FundImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 30 Mar 2026 | 04:04 PM

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ തെളിവുകൾ പുറത്ത് വിട്ട് മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി കുഞ്ഞികൃഷ്ണൻ. ബാങ്ക് രേഖകളാണ് ഫെയ്സ്ബുക്ക് വഴി പുറത്ത് വിട്ടത്. രക്തസാക്ഷി ഫണ്ടിൽ നിന്ന് സിപിഎം ഏരിയ സെക്രട്ടറി അഞ്ച് ലക്ഷം രൂപ സ്വന്തം പേരിലാക്കിയെന്നും പണം ഭവന നിർമ്മാണത്തിന് ചെലവഴിച്ചെന്ന് കള്ളരേഖയുണ്ടാക്കിയെന്നും അദ്ദേഹം കുറിച്ചു.

പയ്യന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതൽ പയ്യന്നൂരിൽ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല എന്നാണ് സിപിഎം പറയുന്നത്. എന്നാൽ, 2018 ജൂലൈ മാസം ഒമ്പതാം തീയതി പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള, ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണൽ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവാണ് കുഞ്ഞികൃഷ്ണൻ പങ്ക് വച്ചത്.

ALSO READ: ഈ ജില്ലക്കാർ ശ്രദ്ധിക്കുക… വന്നൂ ഈ മാസത്തിലെ ആദ്യത്തേയും അവസാനത്തെയും യെല്ലോ അലർട്ട്

അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചെലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് കാണിച്ചതിന്റെ പകർപ്പും കുഞ്ഞികൃഷ്ണൻ പുറത്ത് വിട്ടു. ഈ തെളിവുകൾ പയ്യന്നൂരിലെ ജനങ്ങൾ മനസ്സിലാക്കുമെന്നും, അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തുമെന്നും അദ്ദേഹം കുറിച്ചു. ഈ തെളിവുകൾക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി എത്താൻ സാധ്യതയുണ്ട്. പക്ഷേ, ഏത് ന്യായീകരണങ്ങൾക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നിൽക്കുന്ന സത്യമെന്നും വി കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

വി കുഞ്ഞികൃഷ്ണന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Follow Us