Sabarimala Gold Scam Case: ശബരിമല സ്വർണ്ണക്കൊള്ള; പി.എസ് പ്രശാന്ത് കസ്റ്റഡിയിൽ, അറസ്റ്റ് ഉടൻ
PS Prashanth under custody, arrest to be recorded : ശബരിമല സ്വർണ്ണക്കൊളള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്ത് കസ്റ്റഡിയിൽ. സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പ്രശാന്തിനെ കസ്റ്റഡിയിൽ എടുത്തത്.
തിരുവന്തപുരം: ശബരിമല സ്വർണ്ണക്കൊളള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്ത് കസ്റ്റഡിയിൽ. സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് പ്രശാന്തിനെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് പ്രശാന്തിനെ മാറ്റിയിട്ടുണ്ട്. വൈകാതെ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
ശബരിമല സന്നിധാനത്തെ ശ്രീ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ 2025 ൽ ചട്ടങ്ങൾ ലംഘിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ അന്നത്തെ പ്രസിഡന്റ് ആയിരുന്ന പി എസ് പ്രശാന്തിന് ഉൾപ്പെടെ ഏഴ് പേർക്ക് പങ്കുണ്ടെന്ന് എസ്.ഐ.ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019ലെ സ്വർണ്ണക്കൊള്ള മറയ്ക്കുന്നതിന് വേണ്ടിയാണ് 2025ൽ വീണ്ടും പാളികൾ പുറത്തേക്ക് കൊണ്ടുപോയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ഇടത് സർക്കാരിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന മൂന്നാമത്തെ ആളാണ് ഇപ്പോൾ പിടിയിലാകുന്നത്. പി.എസ് പ്രശാന്തിന്റെ ഭരണകാലത്ത് ഒപ്പമുണ്ടായിരുന്ന ദേവസ്വം ബോർഡ് അംഗങ്ങളെയും വൈകാതെ തന്നെ അറസ്റ്റ് ചെയ്യും.
എന്നാൽ അറസ്റ്റ് രാഷ്ട്രീയ നീക്കം ആണെന്ന് പി.എസ് പ്രശാന്ത് പ്രതികരിച്ചു.
English Summary
Former Travancore Devaswom Board President P.S. Prashanth has been taken into custody in connection with the Sabarimala gold theft case. The Special Investigation Team (SIT) probing the theft took him into custody from his residence in Thiruvananthapuram.