AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Power Saving Tips: വൈകുന്നേരം ഫ്രിഡ്ജ് ഓഫാക്കാറുണ്ടോ?; വൈദ്യുതി ബിൽ കുറയുമോ അതോ പണി കിട്ടുമോ

Electricity Saving Tips And Tricks: വൈദ്യുതി ബിൽ കൂടുന്ന സമയങ്ങളിൽ പലരും പ്രയോഗിക്കുന്ന ഒരു തന്ത്രമാണ് വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ രാത്രി സമയങ്ങളിൽ ഫ്രിഡ്ജ് ഓഫാക്കി ഇടുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കറന്റ് ബിൽ കുറയ്ക്കുകയാണോ അതോ കൂട്ടുകയാണോ ചെയ്യുന്നത്. ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിയണ്ടേ. 

Power Saving Tips: വൈകുന്നേരം ഫ്രിഡ്ജ് ഓഫാക്കാറുണ്ടോ?; വൈദ്യുതി ബിൽ കുറയുമോ അതോ പണി കിട്ടുമോ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Edited By: Arun Nair | Updated On: 06 Sep 2026 | 12:17 PM

ഓരോ മാസവും നമ്മുടെ വീടുകളിൽ കറൻ്റ് ബിൽ ഓരോ തരത്തിലാണ് വരുന്നത്. ചിലപ്പോൾ കൂടുന്ന നിരക്ക് ചില മാസങ്ങളിൽ കുറഞ്ഞേക്കാം. വൈദ്യുതി ബിൽ കൂടുന്ന സമയങ്ങളിൽ പലരും പ്രയോഗിക്കുന്ന ഒരു തന്ത്രമാണ് വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ രാത്രി സമയങ്ങളിൽ ഫ്രിഡ്ജ് ഓഫാക്കി ഇടുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കറൻ്റ് ബിൽ കുറയ്ക്കുകയാണോ അതോ കൂട്ടുകയാണോ ചെയ്യുന്നത്. ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിയണ്ടേ. ഫ്രിഡ്ജ് ഓഫാക്കി ഇടുന്നത് കൊണ്ടുള്ള പ്രത്യാഘാതങ്ങളും, ഫ്രിഡ്ജ് കൃത്യമായി ഉപയോഗിച്ച് കറന്റ് ബിൽ എങ്ങനെ കുറയ്ക്കാമെന്നും നോക്കാം.

ALSO READ: ഒരു കപ്പ് കുടിച്ചാൽ, ചുറ്റുമുള്ളതൊന്നും കാണില്ല!; തനി നാടൻ മസാല ചായ വീട്ടിലുണ്ടാക്കാം

ഫ്രിഡ്ജ് ഓഫാക്കിയാൽ സംഭവിക്കുന്നത്

വൈദ്യുതി ഉപഭോഗം കൂടുന്നു

ഫ്രിഡ്ജ് മണിക്കൂറുകളോളം ഓഫാക്കി വെക്കുമ്പോൾ ഉള്ളിലെ തണുപ്പ് പൂർണ്ണമായും നഷ്ടപ്പെടാൻ തുടങ്ങുന്നു. പിന്നീട് ഓൺ ചെയ്യുമ്പോൾ, ഫ്രിഡ്ജിനുള്ളിലെ താപനില പഴയപടിയാക്കാൻ കംപ്രസ്സറിന് കൂടുതൽ സമയം തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുകയും ചെയ്യും. ഇത് സാധാരണ രീതിയിൽ പ്രവർത്തിക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി വലിച്ചെടുക്കുകയും കറൻ്റ് ബിൽ കൂട്ടുകയും ചെയ്യുന്നു.

ഭക്ഷണസാധനങ്ങൾ കേടാകുന്നു

ഫ്രിഡ്ജ് ഓഫാകുന്നതോടെ ഉള്ളിലെ താപനില ഉയരുകയും ബാക്ടീരിയകളുടെ വളർച്ച വേഗത്തിലാവുകയും ചെയ്യും. പാലുൽപ്പന്നങ്ങൾ, മീൻ, ഇറച്ചി, എടുത്തുവെച്ച കറികൾ എന്നിവ വേഗത്തിൽ കേടായിപ്പോകാൻ സാധ്യതയും ഏറെയാണ്. അതിനാൽ ഫ്രിഡ്ജിനുള്ളിൽ നിറയെ സാധനങ്ങളുള്ളപ്പോൾ ഇങ്ങനെ ചെയ്യാതിരിക്കുക.

കംപ്രസ്സറിന്റെ ആയുസ്സ്

സ്ഥിരമായി ഓഫാക്കുകയും ഓൺ ചെയ്യുകയും ചെയ്യുമ്പോൾ കംപ്രസ്സറിന് അമിത ഭാരം അനുഭവപ്പെടുകയും അത് ഉപകരണത്തിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുകയും ചെയ്യും. ഫ്രിഡ്ജ് പെട്ടെന്ന് കേടാകാൻ ഇത് കാരണമായേക്കും.

കറന്റ് ബിൽ എങ്ങനെ കുറയ്ക്കാം?

ടെമ്പറേച്ചർ ശരിയായി ക്രമീകരിക്കുക: ഫ്രിഡ്ജിന്റെ താപനില എപ്പോഴും 3°C മുതൽ 4°C വരെയും ഫ്രീസർ -18°C ലും ക്രമീകരിക്കുന്നതാണ് ഏറ്റവും ഉചിതം. വേനൽക്കാലമായാലും ഇതിനുള്ളിൽ അമിതമായി തണുപ്പ് കൂട്ടേണ്ടതില്ല.

വാതിൽ അടിക്കടി തുറക്കാതിരിക്കുക: ഫ്രിഡ്ജിന്റെ വാതിൽ ഇടയ്ക്കിടെ തുറക്കുമ്പോഴും തുറന്നു കുറച്ചുനേരം വെക്കുമ്പോഴും ഉള്ളിലെ തണുത്ത കാറ്റ് പുറത്തുപോവുകയും പുറത്തെ ചൂടുകാറ്റ് അകത്തു കയറുകയും ചെയ്യും. ഇത് കംപ്രസ്സറിന് കൂടുതൽ പണി നൽകും.

ചൂടുള്ള ഭക്ഷണ സാധനങ്ങൾ: ചൂടുള്ള ആഹാരസാധനങ്ങൾ തണുത്തതിന് ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കുക. ചൂടോടെ വെക്കുമ്പോൾ ഉള്ളിലെ താപനില ഉയരുകയും തണുപ്പിക്കാൻ കൂടുതൽ വൈദ്യുതി ആവശ്യമാകുകയും ചെയ്യും.

മതിയായ അകലം: ഫ്രിഡ്ജ് ചുമരിനോട് ചേർത്ത് വെക്കരുത്. പുറകിലെയും വശങ്ങളിലെയും കോയിലുകളിൽ നിന്നുള്ള ചൂട് പുറത്തുപോകാൻ ആവശ്യമായ അകലം എപ്പോഴും ചുമരുമായി ഉണ്ടായിരിക്കണം.

English Summary:

A refrigerator is one such appliance whose job is to keep your food items and drinks fresh at all times. Switching your fridge for an elongated period can spoil the edibles inside.

Follow Us