AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Rahul Gandhi Kerala Visit: ചൂടുപിടിച്ച പ്രചാരണവുമായി രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; കോട്ടയത്തും പത്തനംതിട്ടയിലും പരിപാടികൾ

Rahul Gandhi Pathanamthitta And Kottayam Visit: സുരക്ഷാ അനുമതി കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം. തുടർന്ന് കോട്ടയത്തേക്ക് മടങ്ങുന്ന അദ്ദേഹം മൂന്ന് മണിക്ക് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനം, നാലിന് കോട്ടയം കഞ്ഞിക്കുഴി, 5ന് അതിരമ്പുഴ മാർക്കറ്റ് ജംങ്ഷൻ എന്നിവിടങ്ങളിൽ പൊതു സമ്മേളനത്തിൽ പങ്കെടുക്കും.

Rahul Gandhi Kerala Visit: ചൂടുപിടിച്ച പ്രചാരണവുമായി രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; കോട്ടയത്തും പത്തനംതിട്ടയിലും പരിപാടികൾ
Rahul GandhiImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 30 Mar 2026 | 06:23 AM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ചൂടുപിടിച്ച് പ്രചാരണ പരിപാടികൾ. യുഡിഎഫിൻ്റെ പ്രചാരണം രാഹുൽ ഗാന്ധി ഇന്ന് പത്തനംതിട്ട ജില്ലയിൽനിന്നു ആരംഭിക്കും. ഇന്ന് കോട്ടയത്തും പത്തനംതിട്ടയിലും പ്രചാരണം പരിപാടി നടത്തുന്ന രാഹുൽ നാളെ കണ്ണൂർ ജില്ലയിലേക്ക് പോകും.

ഇന്ന് 11.45ന് അടൂർ വടക്കടത്തുകാവിലെ പോലീസ് ക്യാമ്പിലാണ് രാഹുലിൻ്റെ ഹെലികോപ്റ്റർ ഇറങ്ങുന്നത്. ശേഷം 12.15ന് കെഎസ്ആർടിസി ജംക്‌ഷനിൽ ചേരുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം ഒരു മണിക്ക് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യും.

ALSO READ: തൃശൂർ ഇളകിമറിഞ്ഞു; പതിനായിരങ്ങളെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ വമ്പൻ റോഡ് ഷോ

നാല് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. സുരക്ഷാ അനുമതി കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം. തുടർന്ന് കോട്ടയത്തേക്ക് മടങ്ങുന്ന അദ്ദേഹം മൂന്ന് മണിക്ക് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനം, നാലിന് കോട്ടയം കഞ്ഞിക്കുഴി, 5ന് അതിരമ്പുഴ മാർക്കറ്റ് ജംങ്ഷൻ എന്നിവിടങ്ങളിൽ പൊതു സമ്മേളനത്തിൽ പങ്കെടുക്കും.

വൈകിട്ടോടെ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്ന രാഹുൽ ​ഗാന്ധി, നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങും. രാവിലെ 10ന് പോലീസ് മൈതാനിയിൽ നടക്കുന്ന യോഗത്തിൽ പ്രസംഗിക്കും. ജില്ലയിലെ 11 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ യോഗത്തിൽ പങ്കെടുക്കും. കണ്ണൂരിലെ പൊതുയോഗത്തിനു ശേഷം രാഹുൽ കോഴിക്കോട്ടേക്കു പോകും.

 

Follow Us