AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

PM Narendra Modi: തൃശൂർ ഇളകിമറിഞ്ഞു; പതിനായിരങ്ങളെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ വമ്പൻ റോഡ് ഷോ

PM Narendra Modi Leads Massive Roadshow: റോഡിന് ഇരുവശവും മണിക്കൂറുകളോളം കാത്തുനിന്ന ജനക്കൂട്ടം മോദി മോദി വിളികളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വലിയ ഊർജ്ജം നൽകുന്നതായിരുന്നു ഈ സന്ദർശനം. റോഡ് ഷോയ്ക്ക് ശേഷം അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ വിജയപ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു.

PM Narendra Modi: തൃശൂർ ഇളകിമറിഞ്ഞു; പതിനായിരങ്ങളെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ വമ്പൻ റോഡ് ഷോ
Pm Modi At TrissurImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 29 Mar 2026 | 05:40 PM

തൃശൂർ: പാലക്കാട്ടെ പൊതുസമ്മേളനത്തിന് പിന്നാലെ സാംസ്കാരിക നഗരിയായ തൃശൂരിലും ആവേശം വിതച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂർ നഗരത്തെ പുഷ്പവൃഷ്ടിയാൽ മൂടി പതിനായിരക്കണക്കിന് ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

പാലക്കാട്ടെ പരിപാടികൾക്ക് ശേഷം ഹെലിക്കോപ്റ്റർ മാർഗം കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി, അവിടെനിന്ന് ഏഴ് കിലോമീറ്റർ ദൂരം കാർ മാർഗമാണ് സ്വരാജ് റൗണ്ടിലെത്തിയത്. തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത മോദിക്കൊപ്പം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി, എൻഡിഎ സ്ഥാനാർത്ഥികളായ പത്മജ വേണുഗോപാൽ, സി.സി. മുകുന്ദൻ, കെ.കെ. അനീഷ് കുമാർ എന്നിവരും അണിനിരന്നു.

Also Read – ബിജെപിയുമായി സഖ്യമുണ്ടെന്ന് ഇരു മുന്നണികളും പരസ്പരം ആരോപിക്കുന്നു, കേരളം മാറ്റത്തിന്റെ പാതയിൽ – മോദി

റോഡിന് ഇരുവശവും മണിക്കൂറുകളോളം കാത്തുനിന്ന ജനക്കൂട്ടം മോദി മോദി വിളികളോടെയാണ് അദ്ദേഹത്തെ വരവേറ്റത്. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വലിയ ഊർജ്ജം നൽകുന്നതായിരുന്നു ഈ സന്ദർശനം. റോഡ് ഷോയ്ക്ക് ശേഷം അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ വിജയപ്രതീക്ഷ പങ്കുവെക്കുകയും ചെയ്തു.

പാലക്കാട് ബിജെപിയുടെ കേരളത്തിലേക്കുള്ള കവാടം

സംസ്ഥാനത്ത് ബി.ജെ.പി. വലിയ വിജയപ്രതീക്ഷ പുലർത്തുന്ന പാലക്കാട് മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ഹെലിക്കോപ്റ്റർ മാർഗം മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ അദ്ദേഹത്തെ വൻ ജനക്കൂട്ടം സ്വീകരിച്ചു. തുടർന്ന് മിഷൻ സ്‌കൂൾ ജങ്ഷൻ മുതൽ എസ്.ബി.ഐ. ജങ്ഷൻ വരെ നീണ്ട ആവേശകരമായ റോഡ് ഷോയിലൂടെ അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തു. റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ വരവേറ്റത്. റോഡ് ഷോയ്ക്ക് ശേഷമാണ് അദ്ദേഹം കോട്ടമൈതാനത്തെ പൊതുസമ്മേളന വേദിയിലെത്തിയത്.

Follow Us