പോലീസുകാരന്റെ വീട്ടിൽ മോഷണം: കള്ളൻ കുമാറും ബ്രൂസ്ലി ബിജുവും ബാറ്ററി നവാസും കസ്റ്റഡിയിൽ
Three Arrested in Robbery at Policeman’s Residence in Thiruvananthapuram: വട്ടപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വെമ്പായം കന്യാകുളങ്ങരയിലെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ മോഷ്ടാക്കളായ രണ്ടുപേരും സ്വർണം വിൽക്കാൻ സഹായിച്ച ഒരാളുമാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസുകാരനായ ജസ്നാദിന്റെ വീട്ടിൽനിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയും മോഷണം പോയത്.

Three Arrested In Robbery At Thiruvananthapuram
തിരുവനന്തപുരം: പോലീസുകാരന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച നടത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. വട്ടപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വെമ്പായം കന്യാകുളങ്ങരയിലെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ മോഷ്ടാക്കളായ രണ്ടുപേരും സ്വർണം വിൽക്കാൻ സഹായിച്ച ഒരാളുമാണ് പിടിയിലായത്. രാജാജി നഗർ സ്വദേശി ‘കള്ളൻ കുമാർ’ എന്നറിയപ്പെടുന്ന കുമാർ, ചെങ്കോട്ടുകോണം സ്വദേശി ‘ബ്രൂസ്ലി ബിജു’ എന്നറിയപ്പെടുന്ന ബിജു, സ്വർണം വിൽക്കാൻ സഹായിച്ച നേമം സ്വദേശി ‘ബാറ്ററി നവാസ്’ എന്നറിയപ്പെടുന്ന നവാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസുകാരനായ ജസ്നാദിന്റെ വീട്ടിൽനിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയും മോഷണം പോയത്. രാവിലെ 8.30-നും വൈകുന്നേരം 3.30-നും ഇടയിലുള്ള സമയത്തായിരുന്നു മോഷണം. രാവിലെ വീട് പൂട്ടിയശേഷം പതിവുപോലെ ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്കും മൂന്ന് കുട്ടികൾ സ്കൂളിലും പോയി. വീട്ടിൽ ആളില്ലാതിരുന്ന ഈ സമയത്തായിരുന്നു കവർച്ച.
Also Read: മലയാളി നഴ്സ് ബംഗളുരുവിലെ ലോഡ്ജിൽ കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അറസ്റ്റിൽ
വൈകുന്നേരം 3.30 ന് ജസ്നാദിന്റെ ഭാര്യയും കുട്ടികളും തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഉടൻതന്നെ ഇവർ ജസ്നാദിനെയും നാട്ടുകാരെയും വെഞ്ഞാറമൂട് പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിൽ, കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.
ജസ്നാദിന്റെ വീടിനകത്തെ സാധനസാമഗ്രികളെല്ലാം മോഷ്ടാക്കൾ വാരിവലിച്ചിട്ട് അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് സിസിടിവികളടക്കം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനകൾക്കൊടുവിൽ പ്രതികളെക്കുറിച്ച് സൂചനകൾ ലഭിക്കുകയും തുടർന്ന്, കോവളത്തെ ലോഡ്ജിൽ നിന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
English Summary
Two thieves and an accomplice who helped sell the stolen gold have been arrested in connection with a case involving the theft of gold and cash from the Vembayam Kanyakulangara residence of Jasnad, an officer at the Vattappara Police Station. Those currently in police custody are Kumar (known as ‘Kallan Kumar’), a native of Rajaji Nagar; Biju (known as ‘Bruce Lee Biju’), a native of Chenkottukonam; and Navas (known as ‘Battery Navas’), a native of Nemom who assisted in selling the gold.