Rubber Price Hike: കേരളത്തിൽ റബ്ബറിന്റെ വില 300 രൂപ ആക്കും; മുഖ്യമന്ത്രി വി ഡി സതീശൻ

Rubber Price Hike in Kerala:കർഷകരെ എക്കാലവും ചേർത്ത് നിർത്തുന്ന കർഷകന്റെ ബന്ധുവാണ് യുഡിഎഫ് സർക്കാർ. സർക്കാരിന്റെ മുൻഗണന പട്ടികയിൽ കർഷകരാണ് ഉള്ളത്. വന്യജീവി ആക്രമണം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുരാതനവും ആധുനികവുമായ സംവിധാനങ്ങളെയും കൂട്ടിയിണക്കിക്കൊണ്ട് ഏറ്റവും അനുയോജ്യമായ......

Rubber Price Hike: കേരളത്തിൽ റബ്ബറിന്റെ വില 300 രൂപ ആക്കും; മുഖ്യമന്ത്രി വി ഡി സതീശൻ

Vd Satheesan

Published: 

17 Aug 2026 | 02:38 PM

കൊച്ചി: സംസ്ഥാനത്തെ റബറിന്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 200 രൂപ ഉള്ളത് 250 രൂപ ആക്കിയിട്ടുണ്ടെങ്കിൽ 300 രൂപ ആക്കാനുള്ള നടപടിയും ഈ സർക്കാർ സ്വീകരിക്കുമെന്നും ആ കാര്യത്തിൽ യാതൊരു വിധത്തിലുള്ള സംശയത്തിന്റെയും ആവശ്യകത ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

കർഷകരെ എക്കാലവും ചേർത്ത് നിർത്തുന്ന കർഷകന്റെ ബന്ധുവാണ് യുഡിഎഫ് സർക്കാർ. സർക്കാരിന്റെ മുൻഗണന പട്ടികയിൽ കർഷകരാണ് ഉള്ളത്. വന്യജീവി ആക്രമണം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുരാതനവും ആധുനികവുമായ സംവിധാനങ്ങളെയും കൂട്ടിയിണക്കിക്കൊണ്ട് ഏറ്റവും അനുയോജ്യമായ സംവിധാനം ഒരുക്കാനുള്ള നീക്കമാണ് സർക്കാർ സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:ശക്തമായ മഴ വരുന്നുണ്ടേ, 4 ജില്ലകളിൽ യെല്ലോ അലർട്ട്; കാലാവസ്ഥ പ്രവചനം

ആവശ്യമായ ഭൂനിയമഭേധ​ഗതികൾ സ്വീകരിക്കും. നെൽ കർഷകർക്ക് നൽകാനുള്ള പണം തിരികെ നൽകുമെന്നും ഉറപ്പു നൽകി. കർഷകരുടെ എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളെ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായിട്ടുള്ള എല്ലാ നടപടികളുമായി സർക്കാർ മുന്നോട്ട് കൊണ്ടപോകുമെന്നും രണ്ടാം ഭൂപരിഷ്കരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓണക്കാലത്ത് വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില

കേരളത്തിൽ വെളിച്ചെണ്ണയുടെ വില കുതിക്കുകയാണ്. കഴിഞ്ഞവർഷം ഓണക്കാലത്ത് സംഭവിച്ചതിനേക്കാൾ ഇരട്ടി വില വർദ്ധനവ് ഈ വർഷം ഉണ്ടാകുമെന്ന് സൂചനകളാണ് ലഭിക്കുന്നത്. കേരളത്തിലെ വെളിച്ചെണ്ണയുടെ മൊത്ത വിപണിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 300 രൂപയുടെ മുകളിലേക്കാണ് എത്തിയത്. ഈ രീതിയിൽ തന്നെ വരുന്ന ദിവസങ്ങളിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് വ്യാപാരികൾ നൽകുന്ന മുന്നറിയിപ്പ്. ഇതിനിടയിൽ സപ്ലൈക്കോയിലൂടെ കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ വിപണിയിൽ എത്തിക്കാൻ ഭക്ഷ്യ വകുപ്പ് ശ്രമം നടത്തുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലവത്താകും എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്വകാര്യ വെളിച്ചെണ്ണയ്ക്ക് ഏകദേശം 320 രൂപ മുതൽ 380 രൂപ വരെയാണ് നിലവിൽ വില നൽകേണ്ടത്.

ഓണം അടുക്കുന്ന സാഹചര്യത്തിൽ ഈ വില ഏകദേശം 500 രൂപയ്ക്ക് മുകളിലേക്ക് ഉയരാനാണ് സാധ്യത. വിപണിയിലേക്ക് എത്തുന്ന തേങ്ങയുടെ അളവ് കുറഞ്ഞതാണ് ഇത്തരത്തിൽ കേരളത്തിൽ വെളിച്ചെണ്ണയുടെ വില വർദ്ധിക്കാൻ ഉണ്ടായ പ്രധാനകാരണം എന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത് കാലാവസ്ഥയിൽ സംഭവിച്ച മാറ്റം തേങ്ങ ഉത്പാദനത്തേയും സാരമായി ബാധിച്ചതായി റിപ്പോർട്ട്.

ENGLISH SUMMARY

Chief Minister VD Satheesan said that the price of rubber in the state will be increased to Rs 300. He said that if the price of Rs 200 has been increased to Rs 250, then this government will also take steps to increase it to Rs 300 and there is no need for any doubt in that regard.

Follow Us
ഓണമെത്തി! പൂക്കൾ വാടാതിരിക്കാൻ ഇതൊന്ന് അറിഞ്ഞുവച്ചോ
ദേവ്ദത്ത് പടിക്കലിന്റെ ആസ്തിയെത്ര?
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വില കുറയാന്‍ കാരണമെന്താണ്?
682 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്ര ബിഇ 6 സ്പോർടെക്
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു