Sabarimala Gold Theft: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ല

Sabarimala Gold Theft: ഗൂഢാലോചനയിൽ തെളിവില്ലെന്നും മഹസറിൽ ഒപ്പുവെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്നതിനെ ദുർബലപ്പെടുത്തുന്നതായും കോടതി ഉത്തരവിൽ പറയുന്നു..

Sabarimala Gold Theft: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ല

Thantri Kantararu Rajeevaru

Published: 

19 Feb 2026 | 02:37 PM

ശബരിമല സ്വർണ്ണ മോഷണം കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവർ ഉണ്ണികൃഷ്ണൻ പോറ്റി ബന്ധത്തിന് തെളിവ് കണ്ടെത്തുവാൻ സാധിച്ചില്ല. തന്ത്രി തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്ന് കൊല്ലം വിജിലൻസ് കോടതി വ്യക്തമാക്കി. ഗൂഢാലോചനയിൽ തെളിവില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ചുമതലയാണ് പൂജകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക ചുമതലയുള്ളതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

ഗൂഢാലോചനയിൽ തെളിവില്ലെന്നും മഹസറിൽ ഒപ്പുവെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്നതിനെ ദുർബലപ്പെടുത്തുന്നതായും കോടതി ഉത്തരവിൽ പറയുന്നു. കൂടാതെ തന്ത്രിക്കെതിരെ ഗൂഢാലോചന അടക്കം നടത്തിയതിന് ആവശ്യമായ തെളിവുകൾ ഇല്ലെന്നാണ് വിജിലൻസ് കോടതി ഉത്തരവിൽ പറയുന്നത്.

ALSO READ:ഇന്നുമുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇല്ല! സമരം കടുപ്പിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ

തന്ത്രിക്കെതിരെ എഫ്ഐആറിൽ അടക്കം ചുമത്തിയ വകുപ്പുകൾ വലിയ വിവാദത്തിന് തിരികൊളുത്തിയത്. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും കുടുംബാംഗങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ചില രേഖകൾ പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇവയൊന്നും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കാണാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

Follow Us
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
ഗ്രീന്‍ ടീ കുടിക്കേണ്ടത് എപ്പോള്‍?
ഒരാൾ വില്ലനാണ്! നിലക്കടയിലോ ബദാമിലോ കൊഴുപ്പ് കൂടുതൽ?
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി