Scissors in Stomach: ഉഷ അമൃതയിലെത്തി; വയറ്റില്‍ കത്രിക പേറി നടന്നത് നീണ്ട 5 വര്‍ഷങ്ങള്‍

Medical Negligence at Alappuzha Vandanam Medical College: വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയ്ക്ക് ഇടയിലാണ് യുവതിയുടെ വയറ്റില്‍ കത്രിക വറന്നുവെച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2021 മെയ് 5നാണ് ഉഷ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയായത്.

Scissors in Stomach: ഉഷ അമൃതയിലെത്തി; വയറ്റില്‍ കത്രിക പേറി നടന്നത് നീണ്ട 5 വര്‍ഷങ്ങള്‍

ഉഷ ജോസഫ്‌

Published: 

20 Feb 2026 | 06:33 AM

കൊച്ചി: വയറ്റില്‍ കത്രിക കണ്ടെത്തിയ ആലപ്പുഴ പുന്നപ്ര സ്വദേശി ഉഷ ജോസഫിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു. യുവതിയെ അമൃതയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശോധനകള്‍ക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ശസ്ത്രക്രിയ ഉടന്‍ തന്നെ ചെയ്യുമെന്നും വിവരം.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയ്ക്ക് ഇടയിലാണ് യുവതിയുടെ വയറ്റില്‍ കത്രിക വറന്നുവെച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2021 മെയ് 5നാണ് ഉഷ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയായത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ഇവര്‍ക്ക് നിരന്തരം വയറുവേദന അനഭവപ്പെടാന്‍ തുടങ്ങി. വയറുവേദനയ്ക്കുള്ള മരുന്ന് കഴിച്ചായിരുന്നു പിന്നീടുള്ള ജീവിതം. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച നടത്തിയ എക്‌സറേയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.

വയറുവേദനയുടെ പേരില്‍ നിരവധി തവണ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഉഷ പോയിരുന്നു. എന്നാല്‍ മൂത്രത്തില്‍ കല്ലാണ് കാരണമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് ഉഷ ആരോപിച്ചു. പിന്നീട് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്നായി പിന്നീട് മെഡിക്കല്‍ കോളേജ് അധികൃതരുടെ വാഗ്ദാനം. എന്നാല്‍ തനിക്ക് വണ്ടാനത്തേക്ക് പോകാന്‍ ഭയമാണെന്ന് ഉഷ പറയുന്നു.

Also Read: Doctors strike: ഡോക്ടർമാരുടെ സമരം: ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ; നടപടി കടുപ്പിച്ച് ആരോഗ്യവകുപ്പ്

സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഉഷയുടെ കുടുംബം. ചികിത്സാപിഴവില്‍ ഡിഎംഇ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്.

Follow Us
Related Stories
Vishu at Gulf: പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ
KSRTC Travel: കെഎസ്ആർടിസി അവധിക്കാല യാത്ര; കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം
Malabar Region Power Out Break: കുറ്റ്യാടിയിൽ ജനറേറ്റർ തകരാർ; മലബാർ മേഖലയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Nithin Raj Death: വിദ്യാർത്ഥി രോഷത്തിന് മുന്നിൽ വഴങ്ങി കോളേജ്; നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകനെ പുറത്താക്കും
Kerala Lottery Result: വിഷുക്കൈനീട്ടമായി ഒരു കോടി ആർക്ക്!; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
NH 66 Developement : എൻ.എച്ച് 66 നിർമ്മാണത്തിൽ മാറ്റം: കൊല്ലത്ത് മൂന്നിടങ്ങളിൽ ഉയരപ്പാത പൊളിക്കുന്നു, പകരം വരുന്ന മാറ്റം ഇങ്ങനെ
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി