Scottish MP marriage: അതിർത്തി കടന്ന പ്രണയം; സ്കോട്ടിഷ് എംപിയും മലയാളി യുവതിയും ഗുരുവായൂരിൽ വച്ച് വിവാഹിതരായി

Scottish MP- Malayali marriageതുടർന്ന് പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ ആഘോഷങ്ങൾ നടന്നു. ഈ വിവാഹത്തിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. 2008ൽ നിധിൻ ഐടി മാനേജ്മെന്റ് ബിരുദാനന്തര ബിരുദം നേടുന്നതിനായി യുകെയിലേക്ക് പോയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നത്..ആ സമയത്ത് വിവാഹമോചിതയും 12 വയസ്സുള്ള ഒരു മകന്റെ അമ്മയും ആയിരുന്നു നിധിൻ. എന്നാൽ അവർക്ക് ജോലിയോ വിസ സ്റ്റാറ്റസോ ഉണ്ടായിരുന്നില്ല. എന്നാൽ മാർട്ടിൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും

Scottish MP marriage: അതിർത്തി കടന്ന പ്രണയം; സ്കോട്ടിഷ് എംപിയും മലയാളി യുവതിയും ഗുരുവായൂരിൽ വച്ച് വിവാഹിതരായി

Martin De, Nidhin Chand

Updated On: 

20 Aug 2026 | 04:20 PM

തൃശ്ശൂർ: സ്കോട്ടിഷ് പാർലമെന്റ് മുൻ അം​ഗം മാർട്ടിൻ ഡേയും പിറവം സ്വദേശിയായ നിദിൻ ചന്ദും വിവാഹിതരായി. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നിധിന്റെ 22 വയസ്സുള്ള മകൻ വേദിക് ശങ്കറും ആണ് പങ്കെടുത്തത്. തുടർന്ന് പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ ആഘോഷങ്ങൾ നടന്നു. ഈ വിവാഹത്തിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

2008ൽ നിധിൻ ഐടി മാനേജ്മെന്റ് ബിരുദാനന്തര ബിരുദം നേടുന്നതിനായി യുകെയിലേക്ക് പോയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുന്നത്.ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിടെക് പൂർത്തിയാക്കിയ നിധിൻ വെറ്റിനറി ഫീൽഡ് ഓഫീസറായി വിരമിച്ച കെ എൻ ചാണ്ടിയുടെയും പാമ്പാക്കുട ഗ്രാമപഞ്ചായത്ത് മുൻ അംഗം രാജിയുടെയും ഏക മകളാണ്.

ALSO READ:അതിർത്തി കടന്ന പ്രണയം; സ്കോട്ടിഷ് എംപിയും മലയാളി യുവതിയും ഗുരുവായൂരിൽ വച്ച് വിവാഹിതരായി

പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം യുകെയിൽ താമസിക്കുന്ന സമയത്ത് വിസ ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങൾ കാരണം വിസ റദ്ധാക്കപ്പെട്ടപ്പോൾ നിധിൻ ഈ വിഷയത്തിൽ പാർലമെന്ററി കമ്മിറ്റികൾക്കു മുന്നിൽ സജീവമായി ലോബി ചെയ്തിരുന്നു. ഈ കാലയളവിലാണ് അവർ അന്നത്തെ യു കെ പാർലമെന്റ് അംഗമായിരുന്ന മാർട്ടിനെ കണ്ടുമുട്ടുന്നത്.

അടുത്ത സുഹൃത്തുക്കളായ ഇവർ പിന്നീട് പ്രണയത്തിലാവുകയായിരുന്നു…

സ്കോട്ടിഷ് നാഷണൽ പാർട്ടി അംഗമായിരുന്ന മാർട്ടിനും നിധിൻ ചന്ദും 2016 ഫെബ്രുവരിയിലാണ് കണ്ടുമുട്ടിയത് അടുത്ത് സുഹൃത്തുക്കളായ ഇവർ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. പരിചയത്തിലായി രണ്ടു മാസങ്ങൾക്ക് ശേഷമാണ് മാർട്ടിൻ തന്റെ പ്രണയം തുറന്നു പറഞ്ഞത്. ആ സമയത്ത് വിവാഹമോചിതയും 12 വയസ്സുള്ള ഒരു മകന്റെ അമ്മയും ആയിരുന്നു നിധിൻ.

എന്നാൽ അവർക്ക് ജോലിയോ വിസ സ്റ്റാറ്റസോ ഉണ്ടായിരുന്നില്ല. എന്നാൽ മാർട്ടിൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയും മാതാപിതാക്കളായ മാർഗരറ്റ് ഡേയ്ക്കും റോൺ ഡേയ്ക്കും നിധിനെ പരിചയപ്പെടുത്തുകയും ചെയ്തു.തുടർന്ന് ഇരുവരും മകൻ വേദിക്കിനൊപ്പം യുകെയിലേക്ക് പോയി. ഇപ്പോൾ നിധിൻ ഒരു മാനേജ്മെന്റ് കൺസൾട്ടന്റ് ജോലി ചെയ്യുന്നത്. കൂടാതെ സ്കോട്ടിഷ് നാഷണൽ പാർട്ടിക്കുവേണ്ടി പ്രചാരണങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു.

ENGLISH SUMMARY

Former Scottish Parliament member Martin Day and Piravam native Nidin Chand got married. The ceremony, which took place at 11 am on Tuesday in Guruvayur, was attended by close relatives, friends and Nidin’s 22-year-old son Vedik Shankar. The celebrations were followed by a reception at the Pushpanjali Auditorium.

Loading...
Unable to load recommendations.
Follow Us
Related Stories
VD Satheesan – Joseph Vijay: സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം! വിജയിയോട് മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച് വി ഡി സതീശൻ
Kerala Rain Alert: മഴ വീണ്ടും കരുത്ത് പ്രാപിക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌; തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്‌
Kerala Lotterry Result : കാരുണ്യം കൂടെയുണ്ടോ…. കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഫലം വന്നിട്ടുണ്ടേ…
KSRTC Employees: വർഷങ്ങൾക്ക് ശേഷം, KSRTC ജീവനക്കാർക്കും ഓണം ആനുകൂല്യങ്ങൾ; അക്കൗണ്ടിൽ എത്ര കിട്ടും?
Onam Bumper 2026: ഓണം ബമ്പറില്‍ നിന്ന് നികുതിപോയാല്‍ എത്ര രൂപ ഭാഗ്യശാലിയുടെ അക്കൗണ്ടിലെത്തും?
ടിക്കറ്റ് ചാർജ് 505 രൂപ മാത്രം! തിരുവനന്തപുരം-എറണാകുളം KSRTC എക്സിക്യൂട്ടീവ് ബസ് സർവീസ് തുടങ്ങി
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
പുത്തൻ ഫാസിനോയും റേയും അവതരിപ്പിച്ച് യമ​ഹ
എത്ര കഴിച്ചിട്ടും വണ്ണം വെക്കുന്നില്ലേ? കാരണമറിയാം
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്