AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Secretariat Staff Housing Society: സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിം​ഗ് സൊസൈറ്റി: യുഡിഎഫ് പാനലിന് വൻ വിജയം, പുതിയ ഭരണസമിതി ചുമതലയേറ്റു

Secretariat Staff Housing Society T-732 Election: ചുമതലയേറ്റ എല്ലാ ഭരണസമിതി അംഗങ്ങളും യു.ഡി.എഫ്. അനുകൂല മുന്നണിയായ സഹകരണ ജനാധിപത്യ മുന്നണി സാരഥികളായി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചവരാണ്. ശരാശരി 2000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. യുഡിഎഫ് പാനലിന് 3471 വോട്ടും എൽഡിഎഫ് പാനലിന് 1258 വോട്ടുമാണ് ലഭിച്ചു.

Secretariat Staff Housing Society: സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിം​ഗ് സൊസൈറ്റി: യുഡിഎഫ് പാനലിന് വൻ വിജയം, പുതിയ ഭരണസമിതി ചുമതലയേറ്റു
Kerala SecretariatImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 31 Mar 2026 | 06:03 PM

തിരുവനന്തപുരം: ​സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിം​ഗ് സഹകരണസംഘം (റ്റി-732) തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് അനുകൂല പാനലിന് വൻ വിജയം. ആകെ 11 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ എല്ലാ സീറ്റുകളിലും യു.ഡി.എഫ്. അനുകൂല മുന്നണിയായ സഹകരണ ജനാധിപത്യ മുന്നണി സാരഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ശരാശരി 2000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം ഉറപ്പിച്ചത്. യുഡിഎഫ് പാനലിന് 3471 വോട്ടും എൽഡിഎഫ് പാനലിന് 1258 വോട്ടുമാണ് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി ഔദ്യോ​ഗികമായി ചുമതലയേറ്റു. ജീവനക്കാരുടെ ക്ഷേമത്തിനായി വിപുലമായ പദ്ധതികൾ‌ നടപ്പിലാക്കുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.

പുതിയ ഭാരവാഹികൾ

സെക്രട്ടറിയേറ്റ് സ്റ്റാഫ് ഹൗസിം​ഗ് സഹകരണസംഘം പ്രസിഡന്റായി ലതീഷ് എസ്.ധരന്‍, സെക്രട്ടറിയായി കീര്‍ത്തിനാഥ് ജി.എസ്, ട്രഷററായി സജിത് സി.സി, വൈസ് പ്രസിഡന്റ്മാരായി സരിത എസ്, ഷാജി ആര്‍.വിക്ടര്‍ എന്നിവ‍ർ ചുമതലയേറ്റു. അഭിലാഷ് കെ.ജി., ഷിബു ഇബ്രാഹിം, മീര എസ്.എസ്., അജയകുമാര്‍ വി.എസ്., ശ്യാരത്ത് എം.എസ്. രാജ്, അനുഷ ജെ.എല്‍. എന്നിവരാണ് മറ്റ് ഭരണസമിതി അം​ഗങ്ങൾ.

Follow Us