ചെകുത്താനും കടലിനും ഇടയിൽ ചെന്നിത്തല; കന്റോൺമെന്റ് സിഐക്കും എസ്ഐക്കും 4 ദിവസത്തിനകം കാരണം കാണിക്കാൻ നോട്ടീസ്

SFI-Police clash Thiruvananthapuram: എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ എസ്ഐ ഗോകുൽ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് സി ഐ സതീഷ് കുമാര്‍ തന്റെ സ്വകാര്യ ഫെയ്സ്ബുക്ക് അ‌ക്കൗണ്ടിൽ നിന്ന് പോസ്റ്റി​ടുകയും ചെയ്തിരുന്നു. സിഐയുടെ ഫെയ്സ്ബുക്ക് പോസ്റ്റും എസ്ഐയുടെ ഭീഷണിക്കോളും പോലീസ് സേനയുടെ അച്ചടക്കം ലംഘിച്ചുള്ളതാണെന്ന് സെപ്ഷ്യൽ ബ്രാഞ്ചിൻറെ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

ചെകുത്താനും കടലിനും ഇടയിൽ ചെന്നിത്തല; കന്റോൺമെന്റ് സിഐക്കും എസ്ഐക്കും 4 ദിവസത്തിനകം കാരണം കാണിക്കാൻ നോട്ടീസ്

Sfi Police Clash Thiruvananthapuram

Published: 

06 Oct 2026 | 07:10 AM

തിരുവനന്തപുരം: തലസ്ഥാനത്തെ പോലീസ്- എസ്എഫ്ഐ പോർവിളി കൂടുതൽ കുഴഞ്ഞുമറിഞ്ഞ് തുടരുന്നു. എസ്എഫ്ഐയെ വ്യക്തിപരമായി വെല്ലുവിളിച്ച കന്റോൺമെന്റ് പോലീസ് സ്‌റ്റേഷൻ സിഐ എസ് സതീഷ്‌കുമാറിനും എസ്ഐ ഗോകുൽ ഗോപനും സിറ്റി പോലീസ് കമ്മിഷണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ, നാല് ദിവസത്തിനകം മറുപടി നൽകണം എന്ന് കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദനെ എസ്ഐ ഗോകുൽ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് സി ഐ സതീഷ് കുമാര്‍ തന്റെ സ്വകാര്യ ഫെയ്സ്ബുക്ക് അ‌ക്കൗണ്ടിൽ നിന്ന് പോസ്റ്റി​ടുകയും ചെയ്തിരുന്നു.

സിഐയുടെ ഫെയ്സ്ബുക്ക് പോസ്റ്റും എസ്ഐയുടെ ഭീഷണിക്കോളും പോലീസ് സേനയുടെ അച്ചടക്കം ലംഘിച്ചുള്ളതാണെന്ന് സെപ്ഷ്യൽ ബ്രാഞ്ചിൻറെ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്സിറ്റി കോളജിൽ കയറി പോലീസ് നടത്തിയ ലാത്തിച്ചാർജിനെ തുടർന്നാണ് തലസ്ഥാനത്ത് പോലീസും എസ്എഫ്ഐയും തമ്മിൽ പോർവിളിയും സമരപരമ്പരയും ആരംഭിച്ചത്. ഇതോടെ ഇപ്പോൾ ശരിക്കും വെട്ടിലായിരിക്കുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിയാണ്.

ALSO READ: വേണാട് എക്‌സ്പ്രസ്സിലെ തിരക്കിൽ പെടേണ്ട; പുതിയ ട്രെയിനിന് പച്ചക്കൊടി

പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്ന നീക്കമാണ് സിഐയുടെ ഫെയ്സ്ബുക്ക് പോസ്റ്റും എസ്ഐയുടെ ഭീഷണി കോളും. എന്നാൽ ഈ പോലീസുകാർക്കെതിരേ അ‌ച്ചടക്ക നടപടി എടുക്കാനും എടുക്കാതിരിക്കാനും പറ്റാത്ത നിലയിലാണ് മന്ത്രി ചെന്നിത്തല എന്നാണ് ഇപ്പോഴത്തെ സംഭവങ്ങളിൽ നിന്ന് വിലയിരുത്തപ്പെടുന്നത്. ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി ഉണ്ടാകേണ്ട വിധത്തിലുള്ള അ‌ച്ചടക്ക ലംഘനം ഇവിടെ ഉണ്ടായിട്ടുണ്ട്.

ഒരുഭാഗത്ത് സിപിഎം ഇരുവർക്കുമെതിരേ നടപടി വേണം എന്ന് ആവശ്യപ്പെടുന്നു. മറുഭാഗത്ത് കോൺഗ്രസ് അ‌ണികളും കോൺഗ്രസ് അ‌നുകൂല പോലീസ് ഉദ്യോഗസ്ഥരും ഇരുവർക്കുമെതിരേ നടപടി പാടില്ലെന്ന നിലപാടിലാണ്. വിവാദങ്ങളെ തുടർന്ന് രണ്ട് പോലീസുകാരും അ‌വധിയിൽ പ്രവേശിച്ചു എന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതോടെ വിവാദങ്ങൾ ഒതുങ്ങി എന്ന് കരുതിയിരിക്കെ, അവധിയിൽ പോയ കൻറോൺമെൻറ് എസ്എച്ച്ഒയെ ആഭ്യന്തരവകുപ്പ് തിരികെ വിളിപ്പിച്ചു.

എസ്എച്ച്ഒ അവധിയിൽ പോയതും എസ്ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് വിട്ടതിലും വ്യാപകമായ പ്രതിഷേധം കോൺഗ്രസ് സൈബറിങ്ങളിലുണ്ടായതോടെയാണ് ആഭ്യന്തര വകുപ്പിൻറെ തിരക്കിട്ട നീക്കമുണ്ടായത് എന്നാണ് വിവരം. ഇതോടെ പോലീസുകാർക്കെതിരായ പ്രതിഷേധം അ‌വസാനിപ്പിക്കാൻ തീരുമാനിച്ച സിപിഎമ്മും എസ്എഫ്ഐയും വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന നിലയാണ് ഉള്ളത്. പോലീസുകാരിൽ നിന്ന് ആഭ്യന്തര മന്ത്രിയിലേക്ക് പ്രതിഷേധം നീങ്ങാനുള്ള സാധ്യതയും ഉണ്ട്.

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ ലാത്തിചാർജ്ജ് അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് എതിരേയും 10 ദിവസത്തിനകം നടപടി ഉണ്ടായില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. നടപടി എടുത്താൽ കോൺഗ്രസ് അ‌ണികളും എടുത്തില്ലെങ്കിൽ സിപിഎമ്മും തിരിയുക ആഭ്യന്തര വകു​പ്പിനെതിരേയാണ് എന്നതിനാൽ ഈ വിവാദത്തിൽ ഇപ്പോൾ ഇമേജ് നഷ്ടപ്പെട്ടിരിക്കുന്നതും കുടുങ്ങിയിരിക്കുന്നതും മന്ത്രി രമേശ് ചെന്നിത്തല കൂടിയാണ്.

English Summary

The SFI-police confrontation in Thiruvananthapuram continues. The City Police Commissioner has issued show-cause notices to Cantonment Police Station CI S. Satheesh Kumar and SI Gokul Gopan. The notices, issued based on a preliminary inquiry report indicating that they acted in violation of police regulations, require a response within four days.

Loading...
Unable to load recommendations.
Follow Us
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്