AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Railway Update: വേണാട് എക്‌സ്പ്രസ്സിലെ തിരക്കിൽ പെടേണ്ട; പുതിയ ട്രെയിനിന് പച്ചക്കൊടി

Kerala New Train Services Update: യാത്രക്കാരുടെ കടുത്ത യാത്രാദുരിതം പരിഗണിച്ച്, സമാന്തരമായി പുതിയൊരു ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി. മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നും ദിവസേന ജോലി സ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്കാണ് ഈ തീരുമാനം വലിയ ആശ്വാസമാകുന്നത്.

Kerala Railway Update: വേണാട് എക്‌സ്പ്രസ്സിലെ തിരക്കിൽ പെടേണ്ട; പുതിയ ട്രെയിനിന് പച്ചക്കൊടി
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 05 Oct 2026 | 08:12 PM

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് ഷൊർണൂർ റൂട്ടിൽ പോകുന്ന നിത്യയാത്രക്കാരുടെയും ഓഫീസ് ജീവനക്കാരുടെയും പ്രധാന ആശ്രയമായ വേണാട് എക്‌സ്പ്രസ്സിലെ ശ്വാസം മുട്ടിക്കുന്ന തിരക്കിന് ശാശ്വത പരിഹാരമാകുന്നു. യാത്രക്കാരുടെ കടുത്ത യാത്രാദുരിതം പരിഗണിച്ച്, സമാന്തരമായി പുതിയൊരു ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി. മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നും ദിവസേന ജോലി സ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്കാണ് ഈ തീരുമാനം വലിയ ആശ്വാസമാകുന്നത്.

എറണാകുളം – കോട്ടയം – ചെങ്ങന്നൂർ – കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി. യാത്രക്കാരുടെ കടുത്ത കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അടുത്ത 10 ദിവസത്തിനകം പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിക്കും. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡൽഹിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് വേണാട് എക്സ്പ്രസ്സിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ കാണിച്ച് വിഷയം വിശദമായി ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ALSO READ: ആക്കുളം മുതൽ കോവളം വരെ! തിരുവനന്തപുരത്ത് വാട്ടർ മെട്രോ സാധ്യമോ?

കടുത്ത യാത്രാ ദുരിതത്തിൽ ജനങ്ങൾ

സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും വൈകുന്നേരങ്ങളിൽ വേണാട് എക്സ്പ്രസിൽ ശ്വാസം മുട്ടി യാത്ര ചെയ്യുന്നത്. ഇരിക്കാനോ അല്ലെങ്കിൽ ഒന്ന് നിൽക്കാനോ പോലും ഇടമില്ലാതെ മണിക്കൂറുകളോളം കഷ്ടപ്പെടേണ്ടി വരുന്ന കടുത്ത യാത്രാദുരിതത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്. ഓഫീസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാരെയാണ് ഈ ദുരിതം നേരിട്ട് ബാധിക്കുന്നത്.

വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് മുമ്പായി ഒരു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നായിരുന്നു റെയിൽവേ മന്ത്രിയോട് ഞാൻ പ്രധാനമായും ആവശ്യപ്പെട്ടത്. ഇതിന്റെ തുടർനടപടിയായി മന്ത്രിയുടെ ഓഫീസിൽ നിന്ന് റെയിൽവേ ബോർഡിലേക്ക് നിർദ്ദേശം കൈമാറുകയും, റെയിൽവേ ബോർഡ് സതേൺ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് (CPTM) ആവശ്യമായ നടപടികൾക്കായി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

വൈകിട്ട് ഏകദേശം നാല് മണിയോടെ എറണാകുളം ജംഗ്ഷനിൽ നിന്ന് വേണാട് എക്സ്പ്രസ്സിന് മുമ്പായി പുറപ്പെടുന്ന തരത്തിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി MEMU അല്ലെങ്കിൽ ICF കോച്ചുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത റെയിൽവേ പരിശോധിച്ചുവരികയാണ്. എറണാകുളത്തുനിന്ന് കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലം വരെയുള്ള സർവീസായി ആരംഭിച്ച്, തുടർന്ന് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സർവീസ് നീട്ടുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ഈ പുതിയ സർവീസ് യാഥാർഥ്യമാകുന്നതോടെ എറണാകുളം മുതൽ കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, പുനലൂർ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകും. വേണാട് എക്സ്പ്രസ്സിലെ അമിത തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനും ഈ സർവീസ് നിർണായകമാകും.

English Summary:

Kodikunnil Suresh MP confirms Railway approval for a new train service on the Ernakulam-Kottayam-Kollam route to ease severe overcrowding on the Venad Express.

Follow Us