തിരുവനന്തപുരത്തെ വെള്ളക്കെട്ടിൽ പോര്: ഈ സ്ഥിതിക്ക് കാരണം സിപിഎം എന്ന് മേയർ, കോർപ്പറേഷന്റെ വീഴ്ചയെന്ന് സി.പി.എം

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ പരസ്പരം ഏറ്റുമുട്ടി മേയർ വി. വി രാജേഷും മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി ശിവൻകുട്ടിയും. തിരുവനന്തപുരം നഗരത്തെ ഈ ഗതിയിലാക്കിയത് കഴിഞ്ഞകാലത്തെ സിപിഎം ഭരണമാണെന്നും ഗുണ്ടായിസത്തിന്റെ ഭാഷയിൽ വി. ശിവൻകുട്ടി വരേണ്ടതില്ലെന്നും വി.വി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരത്തെ വെള്ളക്കെട്ടിൽ പോര്:  ഈ സ്ഥിതിക്ക് കാരണം സിപിഎം എന്ന് മേയർ, കോർപ്പറേഷന്റെ വീഴ്ചയെന്ന് സി.പി.എം

മേയർ വി.വി രാജേഷ്, വി. ശിവൻകുട്ടി

Published: 

27 Nov 2026 | 04:21 PM

തിരുവനന്തപുരം : കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടിൽ പരസ്പരം ഏറ്റുമുട്ടി മേയർ വി. വി രാജേഷും മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി ശിവൻകുട്ടിയും. തിരുവനന്തപുരം നഗരത്തെ ഈ ഗതിയിലാക്കിയത് കഴിഞ്ഞകാലത്തെ സിപിഎം ഭരണമാണെന്നും ഗുണ്ടായിസത്തിന്റെ ഭാഷയിൽ വി. ശിവൻകുട്ടി വരേണ്ടതില്ലെന്നും വി.വി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഗോവയിലെ ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി പുലർച്ചെ ആണ് മേയർ പി വി രാജേഷ് തലസ്ഥാനത്ത് എത്തിയത്. തുടർന്ന് മറ്റ് കൗൺസിലർമാർക്ക് ഒപ്പം വെള്ളക്കെട്ട് ഉണ്ടായ തമ്പാനൂർ മേഖലയിലെ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം മുൻ എൽഡിഎഫ് ഭരണസമിതിയാണ് എന്നുള്ള കുറ്റപ്പെടുത്തൽ നടത്തിയത്. ഒറ്റ ദിവസം കൊണ്ട് ചെയ്യേണ്ട മഴ ഒരു മണിക്കൂറിൽ സംഭവിച്ചു. കനാലിലേക്ക് വെള്ളം ഒഴുകി പോകേണ്ട ഗ്രിൽ വളരെ ചെറിയതാണ്. ഇത് റോഡ് നിർമ്മിക്കുമ്പോൾ ഓർക്കേണ്ട കാര്യമായിരുന്നു. ഇങ്ങനെ വിവിധ സാങ്കേതിക കാരണങ്ങൾ ഉയർത്തിയാണ് ഉണ്ടായ പ്രശ്നത്തെ മേയർ ന്യായീകരിച്ചത്. കഴിഞ്ഞ 45 വർഷം ഭരിച്ച ആളുകളാണ് ഈ സ്ഥിതിക്ക് കാരണം എന്നും മേയർ പറഞ്ഞു.

എന്നാൽ തലസ്ഥാനത്ത് കഴിഞ്ഞദിവസം ഉണ്ടായ വെള്ളേക്കെട്ട് നഗരസഭയുടെയും സർക്കാരിന്റെയും പരാജയത്തെ സൂചിപ്പിക്കുന്നതാണ് എന്നാണ് സിപിഎം കുറ്റപ്പെടുത്തുന്നത്. ഉത്തരവാദിത്തപ്പെട്ട ആളുകൾ ആരും തന്നെ വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങളിലേക്ക് എത്തിയില്ല എന്നും ഗുരുതരമായ വീഴ്ചയാണ് കോർപ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നും വി.ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. കോർപ്പറേഷൻ ഭരണസമിതി ജനങ്ങളുടെ പ്രശ്നങ്ങൾ കാണുന്നില്ല. നടക്കാത്ത കാര്യങ്ങൾ നടന്നു എന്ന അവകാശവാദം ഉന്നയിക്കുന്നതിൽ ആണ് അവർക്ക് താൽപര്യം എന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി.

Loading...
Unable to load recommendations.
Follow Us
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
ഡിസംബറിൽ ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും
ഈ 6 കാര്യങ്ങൾ നോക്കാതെ ഒരിക്കലും കുപ്പിവെള്ളം വാങ്ങരുത്
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം