Thiruvanthpuram Child Death: ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞു മരിച്ചു! 2 മാസത്തിനിടെ പിഴവ് രണ്ടാം തവണ, ചികിത്സിച്ച്ത് ഒരേ ഡോക്ടർ

Thiruvanthpuram Child Death: ഇതേ ഡോക്ടർ ഇതിനു മുൻപ് നടത്തിയ ഒരു ശസ്ത്രക്രിയയിൽ യുവതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടായത്.. ഇതേക്കുറിച്ച് ആരോഗ്യവകുപ്പിന്റെ അന്വേഷണം....

Thiruvanthpuram Child Death: ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞു മരിച്ചു! 2 മാസത്തിനിടെ പിഴവ് രണ്ടാം തവണ, ചികിത്സിച്ച്ത് ഒരേ ഡോക്ടർ

Nedumangad district Hospital

Published: 

18 Feb 2026 | 08:13 AM

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയുടെ വീണ്ടും കുഞ്ഞു മരിച്ചു. പാലോട് സ്വദേശിനിയായ നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. രണ്ടുമാസത്തിനിടെ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്. ഡോക്ടറുടെ പിഴവു കാരണമാണ് കുഞ്ഞുമരിച്ചതെന്ന് ആരോപിച്ച് കുടുംബം പരാതി നൽകി. മുൻപ് മറ്റൊരു പ്രസവശസ്ക്രിയയിലെ പിഴവിൽ അന്വേഷണം നേരിടുന്ന ഡോക്ടർ ബിന്ദു സുന്ദറാണ് നിരഞ്ജനെയും ശസ്ത്രക്രിയ ചെയ്തത്.

സംഭവത്തിൽ അന്വേഷണത്തിന് ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കുഞ്ഞിന്റെ മരണത്തെ തുടർന്ന് ആശുപത്രിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് നടന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ടു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് പ്രസവ ശസ്ത്രക്രിയയിൽ വീഴ്ച എന്ന ആരോപണം ഉയരുന്നത്. രണ്ട് തവണയും ശാസ്ത്രക്രിയ നടത്തിയത് ഒരേ ഡോക്ടർ തന്നെയാണ് ഡോക്ടർ ബിന്ദു സുന്ദർ.

ഇത്തവണ ഒരു കുഞ്ഞിന്റെ ജീവനും നഷ്ടപ്പെട്ടു. ഇതേ ഡോക്ടർ ഇതിനു മുൻപ് നടത്തിയ ഒരു ശസ്ത്രക്രിയയിൽ യുവതിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടായത്.. ഇതേക്കുറിച്ച് ആരോഗ്യവകുപ്പിന്റെ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് പുതിയ പരാതിയും ഇപ്പോൾ ഉയരുന്നത്. ഇതോടെ കോൺഗ്രസ് ബിജെപി തുടങ്ങിയ പാർട്ടികൾ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ആശുപത്രിയിലേക്ക് തള്ളി കയറാൻ ശ്രമിക്കുകയും ആശുപത്രി സൂപ്രണ്ടിനെയും ആർ ഡി ഓ തടഞ്ഞു വെക്കുകയും ചെയ്തു. സംഭവത്തിൽ നെടുമങ്ങാട് എംഎൽഎ കൂടിയായ മന്ത്രി ജി ആർ അനിലും ഇടപെട്ടിട്ടുണ്ട്. ഡോക്ടർക്കെതിരെ കർശനമായ നടപടി വേണമെന്ന അദ്ദേഹം ആരോഗ്യ മന്ത്രിയുടെ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പിന്നാലെ ആരോഗ്യ വകുപ്പ് ഡയറക്ടറോട് അന്വേഷണം നടത്താൻ മന്ത്രി നിർദേശിച്ചത്.

ചക്കയരക്ക് കൈയിലൊട്ടില്ല, വഴിയുണ്ട്
ചിരവയുടെ ആവശ്യമില്ല, തേങ്ങ ചിരകാന്‍ ഇതാ എളുപ്പവഴികള്‍
ഇനി പാൽ തിളച്ചു തൂവില്ല, വഴിയുണ്ട്
മുട്ട പെട്ടെന്ന് കേടുവരില്ല, മാസങ്ങളോളം സൂക്ഷിക്കാനുള്ള ടിപ്പിതാ
കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിന് തീപിടിച്ചു
ഒറ്റപ്പാലത്ത് ഓടുന്ന ബസിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കുണ്ടറയിൽ സംഭവിച്ചത് എന്ത്? വിശദീകരിച്ച് പി സി വിഷ്ണുനാഥ്
ഈ ധൈര്യം ചാൾസ് ശോഭരാജിന് പോലുമില്ല; പോലീസ് സ്റ്റേഷനിൽ മാങ്ങ പൊട്ടിക്കാൻ എത്തിയ രണ്ട് കുരുന്നുകൾ