Thodupuzha Assault Case: തൊടുപുഴയിൽ 17 കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 12 വർഷം കഠിന തടവ്
Thodupuzha Assault Case, Accused Sentenced: പ്രതി വിനീഷിനെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി എന്നതാണ് കേസ്. കുമാരമംഗലം പീഡനത്തിലെ രണ്ടാമത്തെ കേസിലാണ് പ്രതി വിനീഷിനെ ശിക്ഷിച്ചത്.

പ്രതീകാത്മക ചിത്രം
ഇടുക്കി: തൊടുപുഴയിൽ 17കാരി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രതിക്ക് 12 വർഷത്തെ കഠിന തടവ്. തൊടുപുഴയെ നടുക്കിയ കുമാരമംഗലം പീഡനത്തിലെ രണ്ടാമത്തെ കേസിലാണ് വിധി. ഇടുക്കി അഡീഷണൽ ആന്റ് സെഷൻസ് കോടതിയാണ്, തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയന് കഠിന തടവ് വിധിച്ചത്. പ്രതി വിനീഷിനെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പെൺകുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷം രൂപ നൽകാനും ഉത്തരവിട്ടു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വിനീഷ് പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
തൊടുപുഴയെ നടുക്കിയ ക്രൂരത
2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി എന്നതാണ് കേസ്. കുമാരമംഗലം പീഡനത്തിലെ രണ്ടാമത്തെ കേസിലാണ് പ്രതി വിനീഷിനെ ശിക്ഷിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വിനീഷ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് ഗർഭിണിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
ALSO READ: എംഎല്‍എമാരെല്ലാം തിരുവനന്തപുരത്തേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്, നാളെ സത്യപ്രതിജ്ഞ?
തുടർന്ന് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. 2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകൾ പീഡിപ്പിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുട മൊഴി രേഖപ്പെടുത്തി 28 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് വിധി വന്നത്.
മുത്തശ്ശിയുടെയും അമ്മയുടെയും അറിവോടെ
കേസിലെ വിചാരണ വേളകളിലും വെല്ലുവിളികൾ നേരിട്ടിരുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയെന്നാണ് കണ്ടെത്തൽ. ശൈശവ വിവാഹത്തിന് ഇരയായ പെൺകുട്ടി മനുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു. ഈ സമയത്താണ് പലതവണ പീഡനത്തിനിരയായത്. പ്രധാന സാക്ഷികളിൽ ഒരാളായ മുത്തശ്ശി വിചാരണവേളയിൽ കൂറ് മാറിയിരുന്നു. നിലവിൽ മറ്റ് കേസുകളിൽ വിചാരണ നടക്കുകയാണ്.
വിചാരണ പൂർത്തിയായ ആദ്യ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്. കുടയത്തൂർ പുളിമൂട്ടിൽ അനസ് ഷംസുദ്ദീനെ ആണ് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കൂടാതെ, പെൺകുട്ടിക്ക് മൂന്ന് ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. തൃശ്ശൂർ പോക്‌സോ കോടതി സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന പയസ് മാത്യുവാണ് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി എത്തിയത്. ശൈശവ വിവാഹം ഉൾപ്പെടെയുളള ശേഷിക്കുന്ന 26 ലേറെ കേസുകളിൽ വിചാരണ അവസാന ഘട്ടത്തിലാണ്.
English Summary:
Idukki Thodupuzha Assault Case, Accused Sentenced to 12 Years Rigorous Imprisonment. The Idukki Additional and Sessions Court has sentenced Vineesh Vijayan, a native of Banglakunnu, Thodupuzha. The court also ordered to pay Rs. 4 lakh for the rehabilitation of the girl.The investigation revealed that the girl was raped by several people from 2017 to 2022. The police then recorded the girl’s statement and registered 28 cases.