Onam Festival Allowance: കോളടിച്ചില്ലേ! ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി; ആർക്കൊക്കെ ലഭിക്കും
Onam Festival Allowance Update: നേരത്തെ ഉത്സവബത്തയായി 5500 രൂപയായിരുന്നു നൽകി വന്നിരുന്നത്. 6000 ത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് വർദ്ധിപ്പിച്ച ഉത്സവബത്തയുടെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതുകൂടാതെ അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പ പരിധി മൂന്ന് ലക്ഷത്തിൽ നിന്നും ആറ് ലക്ഷം ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് ഈ വാർത്ത ആശ്വാസകരമാണ്.
തിരുവനന്തപുരം: ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി വർദ്ധിപ്പിച്ചതായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവബത്തയാണ് 6000 രൂപയാക്കി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് ഈ വാർത്ത ആശ്വാസകരമാണ്.
രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ ഒ ജെ ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉത്സവബത്ത വർദ്ധിപ്പിക്കാൻ തീരുമാനം ആയത്.
നേരത്തെ ഉത്സവബത്തയായി 5500 രൂപയായിരുന്നു നൽകി വന്നിരുന്നത്. 6000 ത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് വർദ്ധിപ്പിച്ച ഉത്സവബത്തയുടെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതുകൂടാതെ അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പ പരിധി മൂന്ന് ലക്ഷത്തിൽ നിന്നും ആറ് ലക്ഷം ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. മരിച്ചുപോയ ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾക്കായുള്ള കെട്ടിക്കിടക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്നും മന്ത്രി വേണ്ടപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
സ്റ്റാമ്പ് വെണ്ടർ ലൈസൻസികളുടെ പ്രതിനിധികളും ബോർഡ് അംഗങ്ങളുമായ കെ ബാഹുലേയൻ നായർ, എം വി രമേശ്, വി വി ശശിമോൻ, കെ പ്രസീത, ടി കെ ഉമൈസ്, ബോർഡ് സെക്രട്ടറി പി കെ സാജൻകുമാർ, നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി എം വി പ്രമോദ്, ധനവകുപ്പ് അഡീഷണൽ സെക്രട്ടറി എൽ ശോഭ, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി കെ ബി ബീന എന്നിവർ പങ്കെടുത്തു.
കേരള ക്ഷേമപെൻഷൻ മസ്റ്ററിങ്
സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത. വാർഷിക മസ്റ്ററിങ് പൂർത്തിയാക്കാനുള്ള അവസാന തീയതി സെപ്റ്റംബർ വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങളിൽ വർദ്ധിച്ചുവരുന്ന തിരക്കും സാങ്കേതിക തടസ്സങ്ങളും കാരണം നിരവധി പേർക്ക് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ നീക്കം. നിലവിൽ പുറത്തുവരുന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 21.68 ലക്ഷം ആളുകളാണ് ഇതിനോടകം മസ്റ്ററിങ് പൂർത്തിയാക്കിയത്.
മസ്റ്ററിങ് നടത്താൻ ഇനിയും സാധിക്കാത്തവർക്കായി സെപ്റ്റംബർ 30 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കും ഇത്തവണ വാർഷിക മസ്റ്ററിങ് ചെയ്യാവുന്നതാണ്. 2026 ജൂലൈ 17 മുതലാണ് സംസ്ഥാനത്തുടനീളം മസ്റ്ററിങ് പ്രക്രിയ ആരംഭിച്ചത്. അവസാന തീയതി അടുത്തിരിക്കെയാണ് ഇപ്പോൾ സമയം നീട്ടി നൽകിയത്.
English Summary:
Kerala government has announced significant financial relief for deed writers and copyists in the state. Onam Festival Allowance Increased to 6000 Says Minister O J Janeesh.