AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE August Guide: പൊതു അവധി മുതൽ വിമാന സർവീസുകളിലെ മാറ്റം വരെ; യു.എ.ഇയിൽ ഓഗസ്റ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന കാര്യങ്ങൾ

UAE August Guide: Prophet's Birthday, Summer Sales, and Flight Disruptions: നിലവിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിലും അപ്രതീക്ഷിതമായ കാാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യതയുണ്ട് എന്നാണ് പ്രവചനം. ഓഗസ്റ്റ് 3 വരെ ഉച്ചതിരിഞ്ഞ് മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു

UAE August Guide: പൊതു അവധി മുതൽ വിമാന സർവീസുകളിലെ മാറ്റം വരെ; യു.എ.ഇയിൽ ഓഗസ്റ്റിൽ പ്രതീക്ഷിക്കാവുന്ന പ്രധാന കാര്യങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 31 Jul 2026 | 10:55 AM

ഈ വരുന്ന ഓഗസ്റ്റ് മാസം യു.എ.ഇ പൗരന്മാർകും പ്രവാസികൾക്കും ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. പൊതു അവധി, കാലാവസ്ഥയിലെ മാറ്റം, ദുബയ് സമ്മർ സൈപ്രൈസ് അവസാന ഘട്ടം, വിമാന സർവിസ്സുകളിൽ നേരിടാവുന്ന തടസ്സങ്ങൾ, പുതിയ മാളിൻ്റെ ഉദ്ഘാടനം, വേനലവധിക്ക് ശേഷമുള്ള സ്കൂൾ തുറക്കൽ എന്നിങ്ങനെ ആഗസ്റ്റിൽ യു.എ.ഇയിൽ സംഭവിക്കാനിരിക്കുന്ന പ്രധാന കര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇനി പറയുന്നത്.

നബിദിനത്തിലെ പൊതു അവധി

നബിദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ യു.എ.ഇയിലെ പൊതു സ്വകാര്യ മേഖലയിൽ ഒരു ദിവസത്തെ അവധി ലഭിക്കും. ഇസ്ലാമിക് കലണ്ടർ പ്രകാരം റബീഉൽ അവ്വൽ 12, അതായത് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദീനം പ്രതീക്ഷിക്കുന്നത്. എന്നാൽ മാസപ്പിറവിക്ക് അനുസരിച്ചായിരിക്കും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക.

കാലാവസ്ഥയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം

നിലവിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണെങ്കിലും അപ്രതീക്ഷിതമായ കാാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യതയുണ്ട് എന്നാണ് പ്രവചനം. ഓഗസ്റ്റ് 3 വരെ ഉച്ചതിരിഞ്ഞ് മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. വേനൽ ചൂടിനൊപ്പം തന്നെ മഴയ്ക്കും സാധ്യതയുണ്ട് എന്ന് പ്രവചനങ്ങളിൽ നിന്ന് വ്യക്തമാണ്.

ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ അവസാനിക്കുന്നു

ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ ഈ വാരാന്ത്യത്തോടെ അവസാനിക്കുന്നു എന്നാണ് ഓഗസ്റ്റ് മാസത്തെ പ്രധാന മാറ്റങ്ങളിൽ ഒന്ന്. ആയിരത്തിലധികം ബ്രാൻഡുകൾക്ക് 80 ശതമാനത്തിലധികവും, ഫ്ലാഷ് സെയിലിൽ 90 ശതമാനത്തിലധികവും വിലക്കുറവാണ് ലഭിക്കുന്നത്. എന്നാൽ\ ഗ്രേറ്റ് ദുബായ് സമ്മർ സെയിലിൽ പങ്കെടുക്കാനാവാത്തവർ ദുഖിക്കേണ്ടതില്ല. ദുബായ് സമ്മർ സർപ്രൈ ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കും എന്നതിനാൽ ഓഗസ്റ്റ് മാസം മുഴുവനും ഓഫറുകൾ പ്രതീക്ഷിക്കാം.

വിമാന സർവ്വീസുകളിൽ തടസ്സം

മേഖലയിലെ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്നത് എയർ ഫ്രാൻസ് നീട്ടി. ദുബായിലേക്കുള്ള സർവീസുകൾ ഓഗസ്റ്റ് 11-നായിരിക്കും പുനരാരംഭിക്കുക. അൽമാട്ടിയിൽ നിന്നും, അസ്താനയിൽ നിന്നുമുള്ള സർവീസുകൾ എയർ അസ്താന ഓഗസ്റ്റ് 31 വരെ നിർത്തിവച്ചിരിക്കുകയാണ്. ദുബായിലേക്കുള്ള എല്ലാ സർവിസുകളും ഈജിയൻ എയലൈൻസും ഓഗസ്റ്റ് 31 വരെ നീർത്തിവച്ചു. ബ്രിട്ടിഷ്,എയർവെയ്സ്, സിംഗപ്പൂർ എയർലൈസ്, കാത്തേ പസഫിക്, ലുഫ്താൻസ എന്നീ വിമാന കമ്പനികൾ സർവീസുകൾ നിർത്തിവച്ച നടപടി സെപ്റ്റംബാർ, ഒക്ടോബർ മാസങ്ങളിലേക്ക് നീട്ടിയിട്ടുണ്ട്.

സ്കൂളുകൾ തുറക്കുന്നു

ഓഗസ്റ്റ് 31-ന് യു.എ.ഇയിലെ സ്കൂളുകൾ തുറക്കും എന്നാതാണ് ഓഗസ്റ്റ് മാസത്തിൽ നടകാനിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കലണ്ടർ പിന്തുടരുന്ന യു.എ.ഇയിലെ എല്ലാ സ്കുളുകളിലും ആഗസ്റ്റ് 31 തിങ്കളാഴ്ച പുതിയ അധ്യായന വർഷം ആരംഭിക്കും. നാദ് അൽ ഷെഖ ഗാർഡനിലെ ദി ഗ്രാൻഡ് മാൾ ഓഗസ്റ്റ് 19ന് ഉദ്ഘാടനം ചെയ്യും എന്നതണ് ഓഗസ്റ്റ് മാസത്തിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു മാറ്റം.

English Summary

August brings significant events for UAE residents, including a public holiday for the Prophet’s Birthday on August 25 and unexpected summer rains. While the Great Dubai Summer Sale concludes soon, Dubai Summer Surprises continues. Anticipate international flight disruptions, the opening of a new mall, and schools reopening on August 31.

Follow Us