AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്

Three bikes collide in Edappal- Gym trainer dies: ഹക്കിം സഞ്ചരിച്ച ബുള്ളറ്റ്, എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച ശേഷം റോഡരികിലെ ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടയിൽ, എതിരേവന്ന മറ്റൊരു ബൈക്കും ഈ അ‌പകടത്തിൽപ്പെടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഹക്കീമിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
Three Bikes Collide In Edappal Gym Trainer DiesImage Credit source: Special arrangement
Prasanth Kumar
Prasanth Kumar | Published: 05 Aug 2026 | 05:46 PM

എടപ്പാൾ: പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അ‌പകടം, ജിം ട്രെയിനർ മരിച്ചു. പൊന്നാനി ബിയ്യം സ്വദേശിയും പെരുമ്പറമ്പ് മൂകാംബിക ക്ഷേത്രത്തിനു സമീപം താമസക്കാരനുമായ ഹക്കിം ( 45) ആണ് മരിച്ചത്. ഹക്കിം സഞ്ചരിച്ച ബുള്ളറ്റ്, എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച ശേഷം റോഡരികിലെ ട്രാൻസ്‌ഫോർമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടയിൽ, എതിരേവന്ന മറ്റൊരു ബൈക്കും ഈ അ‌പകടത്തിൽപ്പെടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഹക്കീമിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടപ്പാളിലെ ജിംനേഷ്യത്തിലെ പരിശീലകനും വിവിധ മത്സരങ്ങളിലെ വിജയിയുമാണ് ഹക്കിം.

ഈ അ‌പകടത്തിൽ പരിക്കേറ്റ പെരുമ്പറമ്പ് ഐക്കര വളപ്പിൽ സിദ്ധാർത്ഥി (19) -നെ ശുകപുരം ആശുപത്രിയിലും മൂച്ചിക്കടവ് പെരുമ്പിലാവിൽ പടി വിബീഷ് (38), പെരുമുക്ക് വടക്കൂട്ട് ജാഫർ (47) എന്നിവരെ എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹക്കിമിന്റെ ബുള്ളറ്റ് സിദ്ധാർഥിന്റെ ​ബൈക്കുമായിട്ടാണ് ആദ്യം കൂട്ടിയിടിച്ചത്.

Also Read: കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്

ഇതിനിടയിൽ, എതിരേവന്ന വിബീഷിന്റെയും ജാഫറിന്റെയും ​ബൈക്ക് സിദ്ധാർഥിന്റെ ​ബൈക്കുമായി കൂട്ടിയിടിച്ചു. സിദ്ധാർത്ഥിനെ ശുകപുരം ആശുപത്രിയിലും വിബീഷിനെയും ജാഫറിനെയും എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. പൊന്നാനി പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ഹക്കിമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അ‌പകടം, ​ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജിനോട് ചേർന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ഷറഫുദ്ദീൻ പുറത്തേക്കിറങ്ങി പരിശോധിച്ചു. ഇതിനിടെ നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടർന്നു.

പരിസരത്തുണ്ടായിരുന്നവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മീഞ്ചന്ത ഫയർ യൂണിറ്റിൽ നിന്ന് രണ്ട് ഫയർ യൂണിറ്റുകൾ എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. പുക ഉയരുന്നത് കണ്ട ഉടനെ പുറത്തേക്ക് ഇറങ്ങിയതാണ് ഡ്രൈവർക്ക് രക്ഷയായത്.

English Summary

Accident in Edappal after three bikes collided, gym trainer dies. Hakim (45), a native of Ponnani Biyam and a resident near the Perumbaram Mookambika temple, died. The Bullet on which Hakim was riding collided with an oncoming bike and then crashed into a transformer on the roadside. In the meantime, another oncoming bike also met with the accident. Hakim, who was seriously injured after falling onto the road, was taken to the hospital by the locals, but his life could not be saved.

Follow Us