Train Service: ട്രെയിന്‍ സമയം, റൂട്ട് എല്ലാം തെറ്റി; മാര്‍ച്ചില്‍ മലയാളി വെള്ളം കുടിക്കും

Thiruvananthapuram Train Diversions: 13 മാര്‍ച്ച് 2026, ട്രെയിന്‍ കൊട്ടയം വഴി യാത്ര ചെയ്ത് എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകള്‍ ഒഴിവാക്കും, സൗകര്യത്തിനായി കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ നല്‍കും.

Train Service: ട്രെയിന്‍ സമയം, റൂട്ട് എല്ലാം തെറ്റി; മാര്‍ച്ചില്‍ മലയാളി വെള്ളം കുടിക്കും

ട്രെയിന്‍

Updated On: 

02 Mar 2026 | 06:02 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം ഡിവിഷനില്‍ ഫിക്‌സഡ് ടൈം കോറിഡോര്‍ ബ്ലോക്ക് കാരണം മാര്‍ച്ച് മാസത്തില്‍ ചില ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റമുണ്ടായിരിക്കുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു. സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും താല്‍കാലികമായി റദ്ദാക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്.

റെയില്‍വേയുടെ അറിയിപ്പ് കണക്കിലെടുത്ത് യാത്രക്കാര്‍ ക്രമീകരണങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിക്കുന്നു. ഷെഡ്യൂളില്‍ മാറ്റം വന്ന ട്രെയിനുകളുടെ പട്ടിക ചുവടെ.

ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍

ട്രെയിന്‍ നമ്പര്‍ 16128 ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് മാര്‍ച്ച് 11, 12, 14, 1621, 2328, 30, 31 തീയതികളില്‍ കോട്ടയം വഴി സഞ്ചരിച്ച് എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും. യാത്രക്കാരുടെ സൗകര്യത്തിനായി കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും.

13 മാര്‍ച്ച് 2026, ട്രെയിന്‍ കൊട്ടയം വഴി യാത്ര ചെയ്ത് എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകള്‍ ഒഴിവാക്കും, സൗകര്യത്തിനായി കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ നല്‍കും.

എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍

ട്രെയിന്‍ നമ്പര്‍ 22207 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ എ.സി. സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, മാര്‍ച്ച് 13, 20, 27 വൈകിട്ട് 4.00 ന് പുറപ്പെട്ട് കോട്ടയം വഴി സഞ്ചരിച്ച് എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ സ്റ്റോപ്പുകള്‍ ഒഴിവാക്കും. എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ നല്‍കും.

എത്ര സമയം വൈകും?

ട്രെയിന്‍ നമ്പര്‍ 12623 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്, 11 മാര്‍ച്ച് 2026, വൈകിട്ട് 7.30 ന് പുറപ്പെടും, 20 മിനിറ്റ് നിയന്ത്രണം ഉണ്ടാകും.

ട്രെയിന്‍ നമ്പര്‍ 13351 ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ്, 9 മാര്‍ച്ച് 2026 രാവിലെ 11.35 ന് പുറപ്പെടും, 1 മണിക്കൂര്‍ 20 മിനിറ്റ് നിയന്ത്രണം.

ട്രെയിന്‍ നമ്പര്‍ 13351 ധന്‍ബാദ് -ആലപ്പുഴ എക്‌സ്പ്രസ്, 16 മാര്‍ച്ച് 2026 രാവിലെ 11.35 ന് പുറപ്പെടും, 1 മണിക്കൂര്‍ 5 മിനിറ്റ് നിയന്ത്രണം.

ട്രെയിന്‍ നമ്പര്‍ 20629 സികന്ദര്‍ബാദ്-തിരുവനന്തപുരം സെന്‍ട്രല്‍ ശബരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 17 മാര്‍ച്ച് 2026, ഉച്ചയ്ക്ക് 2.25 ന് പുറപ്പെടും, 25 മിനിറ്റ് നിയന്ത്രണം.

Follow Us
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി