Kerala Police Uniform Revised: ഇനി ചുരിദാറും ചെരിപ്പും മതി! ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു

Kerala Police Uniform Revised: ഗർഭിണികളായ വനിതാ പോലീസുകാർക്ക് ഇനി കാക്കി സൽവാർ കമ്മീസ്, ഷാള്, എന്നിവ ധരിക്കാനാണ് അനുമതി നൽകിയത്. പോലീസ് ആസ്ഥാനം ഐജി ഹർഷിത അത്തല്ലൂരി ആണ് ഈ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ എല്ലാ പോലീസുകാർക്കും നിലവിൽ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് നിലവിലുള്ളത്........

Kerala Police Uniform Revised: ഇനി ചുരിദാറും ചെരിപ്പും മതി! ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു

Vd Satheesan

Updated On: 

15 Aug 2026 | 05:12 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പോലീസുകാരുടെ യൂണിഫോം പരിഷ്കരിച്ചു. ഗർഭിണികളായ വനിതാ പോലീസുകാർക്ക് ഇനി കാക്കി സൽവാർ കമ്മീസ്, ഷാള്, എന്നിവ ധരിക്കാനാണ് അനുമതി നൽകിയത്. പോലീസ് ആസ്ഥാനം ഐജി ഹർഷിത അത്തല്ലൂരി ആണ് ഈ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ എല്ലാ പോലീസുകാർക്കും നിലവിൽ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് നിലവിലുള്ളത്.

എന്നാൽ ഗർഭിണികളായ പോലീസ് ഉദ്യോഗസ്ഥർക്ക് ഗർഭകാലത്ത് ഫാൻസും ഷർട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രായോഗികമായ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി തവണ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് യൂണിഫോമിൽ ഈ പരിഷ്കാരം കൊണ്ടുവന്നത്. പുതിയ ഉത്തരവ് പ്രകാരം ഗർഭകാലത്ത് ജോലിക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സൽവാർ കമ്മീസ് ഷാൾ ഷൂസിന് പകരം സാൻഡലുകൾ എന്നിവ ധരിക്കാം എന്നാണ് ഉത്തരവിറക്കിയത്.

ALSO READ:മെസിയുടെ കേരള സന്ദർശനം; അന്വേഷണത്തിന് ‍ജി.എസ്.ടി വകുപ്പും, സ്പോൺസർ കമ്പനിക്ക് കുരുക്ക് മുറുകുന്നു

കുടുംബങ്ങളെ ചേര്‍ത്ത് നിര്‍ത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

ഒരു ദുരന്തമുഖത്ത് നിന്നാണ് നമ്മള്‍ അതിജീവിച്ച് വന്നത്. നിരവധി സഹോദരങ്ങളുടെ ജീവന്‍ നഷ്ടമായി. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല. സര്‍ക്കാര്‍ ആ കുടുംബങ്ങളെ ചേര്‍ത്ത് നിര്‍ത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സ്വാതന്ത്ര്യദിന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എപ്പോഴുമെന്ന പോലെ ഒറ്റക്കെട്ടായി നമ്മള്‍ ഏത് പ്രതിസന്ധികളെയും അതിജീവിക്കും. പ്രളയ ദുരന്തങ്ങള്‍ നേരിടാന്‍ ശാസ്ത്രീയമായ സംവിധാനമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. എല്ലാവരുടേയും പിന്തുണയോടെ നമ്മള്‍ അത് നടപ്പാക്കും.

ENGLISH SUMMARY

The uniform of pregnant women police officers in the state has been revised. Pregnant women police officers have now been allowed to wear khaki salwar kameez and shawl. This order was issued by IG Harshita Attalluri, Police Headquarters. Currently, there is a common uniform code for all police officers in the state.This reform to the uniform was introduced after several complaints were received regarding the practical difficulties faced by pregnant police officers wearing pants and shirts during pregnancy.

Follow Us
സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ വിജയ്ക്ക് തൃഷയുടെ സല്യൂട്ട്
അനുപമ പരമേശ്വരന്റെ ആസ്തി എത്ര? ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്രയും
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു