Vadakara Teachers MDMA Case: അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ കേസ്, അന്വേഷണം മുഖ്യ കണ്ണിയിലേക്ക്….
Vadakara Teachers MDMA Case : കേരളത്തെ ഞെട്ടിച്ച വടകരയിലെ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിലെ അന്വേഷണം നിർണ്ണായാക ഘട്ടത്തിലേക്ക് എന്ന് സൂചന. കേസിലെ മുഖ്യ കണ്ണിയായ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റിലായ മൂന്ന് അധ്യാപികമാരെയും ഡെലിവറി ബോയിയെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശി യിലേക്കുള്ള വഴി തെളിഞ്ഞത്.
കോഴിക്കോട് : കേരളത്തെ ഞെട്ടിച്ച വടകരയിലെ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിലെ അന്വേഷണം നിർണ്ണായാക ഘട്ടത്തിലേക്ക് എന്ന് സൂചന. കേസിലെ മുഖ്യ കണ്ണിയായ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോയിലേക്കാണ് ( 22 ) അന്വേഷണം നീളുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. കേസിൽ വലിയ മാഫിയയുടെ സന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ മൂന്ന് അധ്യാപികമാരെയും ഡെലിവറി ബോയിയെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശി യിലേക്കുള്ള വഴി തെളിഞ്ഞത്.
കേസിൽ കൂടുതൽ പേരുടെ പങ്ക് പുറത്തുവരാനുണ്ട് എന്ന നിഗമനത്തെ തുടർന്ന് വടകര റൂറൽ എസ്പി മെറിൻ ജോസഫിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ മൂന്നാമത്തെ അധ്യാപികയും ഡെലിവറി ബോയിയും പിടിയിലായത്. ലഹരി വിൽപനയിലൂടെ ലഭിച്ചിരുന്ന പണം ഇയാൾ ഷിൻ്റോയ്ക്കാണ് കൈമാറിയിരുന്നത് എന്ന് പോലീസ് കണ്ടെത്തി. ഷിൻ്റോ നിലവിൽ സംസ്ഥാനം വിട്ടതായാണ് സൂചന.
Also Read : സംസ്ഥാനത്ത് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്; കർക്കടക വാവ് വെള്ളത്തിലാകുമോ?
പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് ഏറ്റവും ഒടുവിൽ അറസ്റ്റിലായ അധ്യാപിക. നേരത്തെ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യൽ എജുക്കേറ്റർ കായണ്ണ ചെറുക്കാട് കൊല്ലനാരി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് അധ്യാപിക കീർത്തന എന്നിവരും പിടിയിലായി. ഇതിൽ കീർത്തനയുടെ ഇടക്കിടെ ഉള്ള ബാംഗ്ലൂർ യാത്രയിലും പോലീസിന് സംശയമുണ്ട്. അതിനാൽ അന്വേഷണം അവിടേക്കും വ്യാപിപ്പിക്കും.
ഓപ്പറേഷൻ തൂഫാൻ ഹണ്ടിന്റെ ഭാഗമായുള്ള പ്രത്യേക ജാഗ്രതയോടുള്ള പ്രവർത്തനമാണ് ഈ സംഘത്തെ പിടികൂടുന്നതിലേക്ക് എത്തിയത്. അധ്യാപികമാർ വരെ ലഹരിക്കടത്തിലും വിൽപനയിലു പങ്കാളികളാകുന്നു എന്ന് ഏറെ അമ്പരപ്പിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആവശ്യക്കാരുടെ കൈയിൽ നിന്ന് അക്കൗണ്ടുകൾ വഴി പണം കൈപ്പറ്റുകയും തുടർന്ന് മറ്റൊരാളെ മയക്കുമരുന്ന് എത്തിക്കുന്നതിന് ചുമതലപ്പെടുക്കുകയും ആയിരുന്നു സംഘം ചെയ്തിരുന്നത് എന്നാണ് വിവരം. കേസിൽ ആദ്യം അറസ്റ്റിലായത് കീർത്തനയാണ്, തുടർന്ന് കാവ്യയും നീഷ്മയും പിടിയിലായി. ഇവരുടെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ അസ്വാഭാവിക രീതിയിൽ പണമിടപാടുകൾ കണ്ടെത്തിയിരുന്നു. തുടക്കത്തിൽ രണ്ടുപേരും ഉപഭോക്താക്കളായിരുന്നു എന്നും പിന്നീട് വിൽപ്പനയിലെ കണ്ണികളായിമാറുകയാണ് ഉണ്ടായത് എന്ന് അറിയുന്നു.
English Summary
Indications suggest that the investigation into the MDMA case in Vadakara which shocked Kerala and involved teachers as accused has reached a crucial stage. The probe is currently focused on a Wayanad native identified as a key link in the case; reports indicate that the investigation is zeroing in on Shinto (22), an individual implicated in several other drug-related cases.