Athirappilly Elephant Attack: അതിരപ്പിള്ളി കാട്ടാന ആക്രമണം; വാഴച്ചാലിലെ സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ്, അംബികയുടേത് മുങ്ങിമരണം

Vazhachal Wild Elephant Attack Postmortem Report : ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ ശ്വാസകോശത്തില്‍ വാരിയെല്ലുകള്‍ തുളച്ചുകയറിയെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍.

Athirappilly Elephant Attack: അതിരപ്പിള്ളി കാട്ടാന ആക്രമണം; വാഴച്ചാലിലെ സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ്, അംബികയുടേത് മുങ്ങിമരണം

Vazhachal Wild Elephant Attack

Published: 

15 Apr 2025 | 08:15 PM

വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച രണ്ടുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വാഴച്ചാല്‍ ഉന്നതിയിലെ സതീഷി(34)ന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് ആദ്യം പൂർത്തിയായത്. ആനയുടെ ചവിട്ടേറ്റ് തന്നെയാണ് സതീഷ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ ശ്വാസകോശത്തില്‍ വാരിയെല്ലുകള്‍ തുളച്ചുകയറിയെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍.

എന്നാൽ കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. അതേസമയം അംബികയുടേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാട്ടാനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ അംബിക പുഴയില്‍ വീണതാകാമെന്നാണ് നിഗമനം. ചാലക്കുടി പുഴയില്‍നിന്നാണ് ഇന്ന് രാവിലെ അംബികയുടെ മൃതദേഹം കണ്ടെത്തിയത്.

Also Read:വീണ്ടും കാട്ടാന ആക്രമണം; ആതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ

ഇന്ന് രാവിലെയാണ് വാഴച്ചാല്‍ ഉന്നതിയിലെ സതീഷ്(34), അംബിക(30) എന്നിവരെയാണ് വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ നാലംഗസംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും. ഇവർ വനത്തിൽ താൽകാലികമായി നിർമിച്ച ഷെഡിലായിരുന്നു താമസിച്ചത്. ഇവിടേക്ക് എത്തിയ കാട്ടാനയെ കണ്ട് ഭയന്നോടിയെന്നും സതീഷും അംബികയും കാട്ടാനയുടെ മുന്നില്‍പ്പെട്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് വനത്തിലെ പാറയില്‍ കിടക്കുന്നനിലയില്‍ സതീഷിന്റെയും പുഴയില്‍നിന്ന് അംബികയുടെയും മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ അംബികയുടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആദ്യഗഡുവായ അഞ്ചുലക്ഷം രൂപ നാളെ കുടുംബത്തിന് കൈമാറും. അതേസമയം കഴിഞ്ഞ ഞായറാഴ്ച അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് പേർ കൂടി കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് അതിരപ്പിള്ളിയില്‍ ബുധനാഴ്ച ജനകീയ ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍