AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

MLA Allowance: എംഎൽഎമാരുടെ അലവൻസ് ഒരു ലക്ഷമായേക്കും; ഇന്ന് മന്ത്രിസഭ പരിഗണിക്കും

Kerala MLA Allowances and Pensions Hike: അലവൻസുകളും മുൻ എംഎൽഎമാരുടെ പെൻഷനും വർദ്ധിപ്പിക്കാനുള്ള ശുപാർശ ഇന്ന് മന്ത്രിസഭ പരിഗണിച്ചേക്കും. നിയമസഭ സമ്മേളനം വ്യാഴാഴ്ച അവസാനിക്കും. ബില്ലുകൾ ഇന്നുകൂടിയാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ബിൽ കൊണ്ടുവരാനായില്ലെങ്കിൽ അത് അടുത്ത സമ്മേളനത്തിലേക്ക് മാറ്റേണ്ടി വരും.

MLA Allowance: എംഎൽഎമാരുടെ അലവൻസ് ഒരു ലക്ഷമായേക്കും; ഇന്ന് മന്ത്രിസഭ പരിഗണിക്കും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 28 Oct 2026 | 06:58 AM

തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെ അലവൻസുകൾ വർദ്ധിപ്പിച്ചേക്കും. അലവൻസുകളും മുൻ എംഎൽഎമാരുടെ പെൻഷനും വർദ്ധിപ്പിക്കാനുള്ള ശുപാർശ ഇന്ന് മന്ത്രിസഭ പരിഗണിച്ചേക്കും. മന്ത്രിസഭയുടെ തീരുമാനം വന്നാൽ അത് നിയമസഭയിൽ പ്രത്യേക ബില്ലായി കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ ഇതുവരെ ഇതിസംബന്ധിച്ച ബില്ലിന്റെ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്തെ നിയമസഭ സമ്മേളനം വ്യാഴാഴ്ച അവസാനിക്കും. ബില്ലുകൾ ഇന്നുകൂടിയാണ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ബിൽ കൊണ്ടുവരാനായില്ലെങ്കിൽ അത് അടുത്ത സമ്മേളനത്തിലേക്ക് മാറ്റേണ്ടി വരും. നിലവിൽ എംഎൽഎമാരുടെ പ്രാഥമിക അലവൻസ് 70,000 രൂപയാണ്. 20,000 രൂപയാണ് മുൻ എംഎൽഎമാരുടെ പെൻഷൻ തുക. ജീവിതച്ചെലവും ഇന്ധനവില വർധനവും കണക്കിലെടുത്താണ് പുതുക്കൽ നടപടിയെന്ന് പാർലമെന്ററികാര്യമന്ത്രി സണ്ണി ജോസഫ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് കൂടി കണക്കിലെടുത്താവും വർധനവ് തീരുമാനിക്കുന്നത്.

നിലവിൽ എംൽഎമാർക്ക് കിട്ടുന്നത്?

  • പ്രതിമാസ നിശ്ചിത അലവൻസ് – 2000 രൂപ
  • മണ്ഡലം അലവൻസ് – 25000 രൂപ
  • ടെലിഫോൺ അലവൻസ് – 11000 രൂപ
  • ഇൻഫർമേഷൻ അലവൻസ് – 4000 രൂപ
  • മിനിമം യാത്രാക്കൂലി – 20000 രൂപ
  • മറ്റ് ചെലവുകൾക്ക് – 8000 രൂപ

ALSO READ: സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസ്സ് സമരം, നിരക്ക് വർദ്ധനവുൾപ്പെടെ നിരവധി ആവശ്യങ്ങൾ

എംഎൽഎമാർക്ക് ശമ്പളമില്ല, ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇത്തരം ആനുകൂല്യങ്ങൾക്ക് പുറമെ ഓരോ കിലോമീറ്റർ യാത്രയ്ക്കും അധികമായി 10 രൂപ, വർഷം നാല് ലക്ഷം രൂപയുടെ റെയിൽവേ കൂപ്പൺ, സംസ്ഥാനത്തിനകത്ത് ആയിരവും പുറത്ത് 1200 രൂപയും ദിനബത്ത, ചികിത്സാച്ചെലവ്, കെഎസ്ആർടിസിയിൽ സൗജന്യയാത്ര, 10 ലക്ഷം രൂപ വരെ പലിശരഹിത വാഹനവായ്പ, കുറഞ്ഞ പലിശയ്ക്ക് 20 ലക്ഷം രൂപ വരെ ഭവനവായ്പ, 15,000 രൂപ പുസ്തക അലവൻസുകളും ലഭിക്കുന്നുണ്ട്.എംഎൽഎ ആയിരുന്ന കാലാവധി അനുസരിച്ച് 8000 മുതൽ 20,000 രൂപ വരെ പെൻഷൻ ലഭിക്കും.

വർദ്ധനവ് എത്ര?

എംഎൽഎമാരുടെ അലവൻസും പെൻഷനും അവസാനമായി വർദ്ധിപ്പിച്ചത് 2018ലാണ്. ഇത്തവണ 30% വർദ്ധനവാണ് ശുപാർശ ചെയ്തിട്ടുള്ളത്. ഇത് നടപ്പാക്കിയാൽ നിലവിലുള്ള 70,000 രൂപയുടെ പ്രാഥമിക അലവൻസ് ഒരു ലക്ഷം രൂപയായി ഉയരും.
നിലവിൽ യാത്രാബത്ത ഉൾപ്പെടെ മറ്റ് അലവൻസുകളായി 40,000-ത്തോളം രൂപയും ലഭിക്കുന്നുണ്ട്. ഇതും കൂടും. അതുപോലെ, മുൻ എം.എൽ.എമാരുടെ പെൻഷൻ തുക 20,000 രൂപയിലും വർദ്ധനവ് ഉണ്ടാകും.

മന്ത്രിമാരുടെ ശമ്പളം കൂടുമോ?

മന്ത്രിമാർക്ക് രണ്ടായിരം രൂപ അടിസ്ഥാനശമ്പളമുണ്ട്. 1951 മുതൽ ബാധകമായ ക്ഷാമബത്ത ഇതിനോടൊപ്പം കൂട്ടും. ശമ്പളവും ക്ഷാമബത്തയും ഉൾപ്പെടെ 1.30 ലക്ഷമായി ഉയർന്നേക്കും. ഇതിന് പുറമേ മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്നാണ് വിവരം.

English Summary:

The state government is considering a proposal to increase allowances for sitting MLAs and pensions for former MLAs. The Cabinet is likely to discuss the proposal today. If approved, the decision will have to be presented before the Legislative Assembly through a separate bill for further consideration and approval.

Follow Us