Veena George: വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന ഭർത്താവിന്റെ ആവശ്യം അംഗീകരിച്ചേക്കില്ല

Veena George Candidacy in Aranmula: കുടുംബപരമായ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോർജ് ജോസഫ് ഇത്തവണ വീണയെ മത്സരിപ്പിക്കരുതെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടത്...

Veena George: വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന ഭർത്താവിന്റെ ആവശ്യം അംഗീകരിച്ചേക്കില്ല

Veena George (1)

Published: 

04 Mar 2026 | 07:23 AM

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ ഇത്തവണ മത്സരിപ്പിക്കരുത് എന്ന് ഭർത്താവ് ജോർജ് ജോസഫിന്റെ ആവശ്യം പാർട്ടി അംഗീകരിക്കാൻ ഇടയില്ല എന്ന് റിപ്പോർട്ട്. നിലവിൽ വീണാ ജോർജിനെ ആറന്മുളയിൽ നിന്നും മത്സരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. ഇങ്ങനെ ഒരു തീരുമാനമെടുത്ത സ്ഥിതിക്ക് അതിൽ നിന്നും പിന്മാറാൻ ആകില്ല എന്നാണ് സിപിഎമ്മിൽ നിന്നും പുറത്തുവരുന്ന സൂചന.

ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്.പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വീണ ജോർജിനെ ഇത്തവണ മത്സരിപ്പിക്കരുത് എന്ന് ഭർത്താവ് ജോർജ് ജോസഫിന്റെ ആവശ്യം യോഗത്തിൽ പങ്കെടുത്ത തോമസ് ഐസക്കാണ് പാർട്ടിയെ അറിയിച്ചത്.

ALSO READ:വീണ ജോർജിനെ ഇത്തവണ മത്സരിപ്പിക്കരുത്! നേതൃത്വത്തെ കാരണം സഹിതം വ്യക്തമാക്കി ഭർത്താവ് ജോർജ് ജോസഫ്

കുടുംബപരമായ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോർജ് ജോസഫ് ഇത്തവണ വീണയെ മത്സരിപ്പിക്കരുതെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടത്. ഈ വിഷയം ബുധനാഴ്ച പരിഗണിക്കാനാണ് സാധ്യത. ജോർജ് ജോസഫിന്റെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ആണ് പാർട്ടി എത്തുക എന്നാണ് സൂചന.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്