AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

4 രൂപയുടെ ​വൈദ്യുതി 11 രൂപയ്ക്ക് വാങ്ങി; VEH ഗ്ലോബൽ അഴിമതിക്കരാറിൽ മുഖ്യമന്ത്രി മറുപടി പറയണം: പിണറായി വിജയൻ

Pinarayi Vijayan alleges corruption in VEH Global Power contract: വി.ഇ.എച്ച്. ഗ്ലോബൽ എന്ന കമ്പനിയിൽ നിന്ന് സർക്കാർ ​വൈദ്യുതി വാങ്ങിയതിലും വൻ അ‌ഴിമതിയുണ്ട് എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ടെണ്ടറോ റഗുലേറ്ററി കമ്മീഷൻ്റെ അനുമതിയോ കൂടാതെ നടന്ന വി.ഇ.എച്ച്. ഗ്ലോബൽ ​വൈദ്യുതിക്കരാറിൽ സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടായി എന്നാണ് പിണറായി വിജയന്റെ ആരോപണം.

4 രൂപയുടെ ​വൈദ്യുതി 11 രൂപയ്ക്ക് വാങ്ങി; VEH ഗ്ലോബൽ അഴിമതിക്കരാറിൽ മുഖ്യമന്ത്രി മറുപടി പറയണം: പിണറായി വിജയൻ
Pinarayi Vijayan Alleges Corruption In Veh Global Power ContractImage Credit source: Facebook
Prasanth Kumar
Prasanth Kumar | Published: 15 Nov 2026 | 03:21 PM

തിരുവനന്തപുരം: ​വൈദ്യുതി കരാറുകളുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ കടുത്ത ആക്ഷേപങ്ങളുയർത്തി പ്രതിപക്ഷ നേതാവ് രംഗ​ത്ത്. ജിഎൻഎ ​വൈദ്യുതിക്കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, വി.ഇ.എച്ച്. ഗ്ലോബൽ എന്ന കമ്പനിയിൽ നിന്ന് സർക്കാർ ​വൈദ്യുതി വാങ്ങിയതിലും വൻ അ‌ഴിമതിയുണ്ട് എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ടെണ്ടറോ റഗുലേറ്ററി കമ്മീഷൻ്റെ അനുമതിയോ കൂടാതെ നടന്ന വി.ഇ.എച്ച്. ഗ്ലോബൽ ​വൈദ്യുതിക്കരാറിൽ സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടായി എന്നാണ് പിണറായി വിജയന്റെ ആരോപണം. കഴിഞ്ഞ ദിവസം ഈ കരാറിൽ അ‌ഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നതായും ഇപ്പോൾ അ‌തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നുവെന്നും പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

വി.ഇ.എച്ച്. ഗ്ലോബൽ എന്ന കമ്പനിയിൽ നിന്നും ടെണ്ടറോ റഗുലേറ്ററി കമ്മീഷൻ്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കിൽ യുഡിഎഫ് സർക്കാർ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതിലെ അഴിമതി നവംബർ 10-ലെ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഇടപാടിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ALSO READ: ചാല സ്വർണ്ണക്കവർച്ച: അ‌ഞ്ച് പേർ അ‌റസ്റ്റിൽ, സമീപത്തെ ജൂവലറി ഉടമയും കസ്റ്റഡിയിൽ; പിന്നിൽ ക്വട്ടേഷൻ

​വൈദ്യുതിനിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങൽവില നിർണയിക്കാവൂ. എന്നാൽ കഴിഞ്ഞ മാസം വി.ഇ.എച്ച് ഗ്ലോബലിൽ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടുമില്ല.

കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 3 മുതൽ 4 രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സർക്കാർ ഈ കരാർ ഒപ്പിട്ടത്. സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകണമെന്ന വി.ഇ.എച്ചിന്റെ ഓഫർ സർക്കാർ അംഗീകരിച്ചത്. വി.ഇ.എച്ചിന് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവിൽ തന്നെ പറയുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം.

യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാർ നൽകിയത് ആരുടെ താല്പര്യപ്രകാരമാണ്? ജി.എൻ.എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക്, ‘കരാറിൽ ഒപ്പിട്ടില്ലല്ലോ’ എന്ന മറുപടി നൽകി ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ അങ്ങനെ പറയാനാകില്ല. ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണം.- എന്ന് പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

English Summary

Opposition Leader Pinarayi Vijayan has alleged that there is major corruption involved in the Kerala government’s purchase of electricity from a company called VEH Global. He claims that the state exchequer suffered a significant loss due to the power contract with VEH Global, which was executed without a tender process or the approval of the Regulatory Commission.

Follow Us