AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അധ്യാപികമാർ പ്രതികളായ വടകര എംഡി എം എ കേസ്: മുഖ്യപ്രതി പിടിയിൽ

ബുധനാഴ്ച രണ്ടു പ്രതികളെ കൂടി പിടികൂടിയിരുന്നു. വയനാട് പുൽപ്പള്ളി സ്വദേശിയായ അജിത്ത് മരക്കടവ് സ്വദേശി വിശാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ കേസിലെ പത്തും പതിനൊന്നും പ്രതികളാണ് അറസ്റ്റിലായ ഇരുവരും. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി വരുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്.ഈ വർഷം ജൂൺ 28ന് പുലർച്ചെ രണ്ട്........

അധ്യാപികമാർ പ്രതികളായ വടകര എംഡി എം എ കേസ്: മുഖ്യപ്രതി പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 15 Nov 2026 | 07:32 AM

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിലെ മുഖ്യപ്രതിയും പിടിയിൽ. വയനാട് സ്വദേശി ഷിന്റോ ഷിബുവാണ് അറസ്റ്റിൽ ആയത്. ഒളിവിൽ ആയിരുന്ന ഇയാളെ ഹൈദരാബാദിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത് എന്ന് റിപ്പോർട്ട്. എംഡിഎംഎ ഇടപാടുകളുടെ ആസൂത്രകൻ ഇയാളാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതോടെ കേസിൽ 11 പ്രതികളും അറസ്റ്റിലായതായി റിപ്പോർട്ട്.

ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നത്….

ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രണ്ടു പ്രതികളെ കൂടി പിടികൂടിയിരുന്നു. വയനാട് പുൽപ്പള്ളി സ്വദേശിയായ അജിത്ത് മരക്കടവ് സ്വദേശി വിശാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ കേസിലെ പത്തും പതിനൊന്നും പ്രതികളാണ് അറസ്റ്റിലായ ഇരുവരും. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി വരുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്.ഈ വർഷം ജൂൺ 28ന് പുലർച്ചെ രണ്ട് മണിയോടെയാണ് വടകരയിൽ സഫുവാൻ എന്ന യുവാവിനെ എംഡി അമ്മയുമായി പിടികൂടിയത്. ഇതായിരുന്നു ഈ അറസ്റ്റ് പരമ്പരകളുടെ തുടക്കം.

ALSO READ:വയോധികൻ മരിച്ചു; വാഹനമിടിച്ച് പരിക്കേറ്റ ഭിക്ഷാടകനെ കാറിൽ കയറ്റി കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച പ്രതി അറസ്റ്റിൽ

അന്വേഷണത്തിൽ അധ്യാപകർക്കും ലഹരി ഇടപാടുകളിൽ പങ്കുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെറുവാളൂർ സർക്കാർ എൽ പി സ്കൂളിലെ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശിക്ക് കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി പി നീഷ്മ (30) ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ഏജനുമായ ജില്ലയിൽ കുര്യാക്കോസ് തുടങ്ങിയവരും പിന്നെ ഈ കേസിൽ അറസ്റ്റിൽ ആയിരുന്നു. കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ വടകര എൽഡിപിഎസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ENGLISH SUMMARY

The prime suspect in the MDMA case in Vatakara—in which female teachers are among the accused—has been apprehended. The person arrested is Shinto Shibu, a native of Wayanad. Reports indicate that he had been in hiding and was captured by the investigation team in Hyderabad. According to the police’s preliminary assessment, he was the mastermind behind the MDMA dealings. With this, all 11 suspects in the case have reportedly been arrested.

Follow Us