Wayanad Accident: വയനാട്ടിൽ വിനോദയാത്രാ സംഘത്തിന്റെ ട്രാവലർ മറിഞ്ഞ് 2 മരണം; നിരവധി പേർക്ക് പരിക്ക്

Wayanad Sulthan Bathery Accident: കർണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്‌സിറ്റിയിലെ പിജി വിദ്യാർത്ഥികളാണ് ഇവർ. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ഒന്നേ മുക്കാലോടെ ആണ് അപകടം നടന്നത്. മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

Wayanad Accident: വയനാട്ടിൽ വിനോദയാത്രാ സംഘത്തിന്റെ ട്രാവലർ മറിഞ്ഞ് 2 മരണം; നിരവധി പേർക്ക് പരിക്ക്

Accident (1)

Updated On: 

12 Oct 2026 | 07:18 AM

വയനാട്: സുൽത്താൻ ബത്തേരി 54-ൽ ട്രാവലർ തലകീഴായി മറിഞ്ഞ് അപകടം. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കർണാടക സ്വദേശി രഞ്ജിത്ത്, മൈസൂർ സ്വദേശി ഭരത് എന്നിവരാണ് അപകടത്തിൽ മരിച്ചത്. കർണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്‌സിറ്റിയിലെ പിജി വിദ്യാർത്ഥികളാണ് ഇവർ. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ഒന്നേ മുക്കാലോടെ ആണ് അപകടം നടന്നത്.

മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് ട്രാവലർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്ത് എടുത്തത്. 13 വിദ്യാർത്ഥികൾ, കുക്ക്, ഡ്രൈവർ ഉൾപ്പടെ 15 പേരാണ് അപകടം നടക്കുമ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല.

ALSO READ: നെടുമ്പാശ്ശേരി വാഹനാപകടം, പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കും പണികിട്ടും, ഇടപെടലുമായി മന്ത്രി എം. ലിജു

നെടുമ്പാശ്ശേരി അപകടം; സുഹൈലിൻ്റെ സുഹൃത്തും പിടിയിൽ

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ ഇടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ സുഹൃത്തും പിടിയിൽ. ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് ഇന്നലെ രാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്തത്. അപകടസമയത്ത് സുഹൈലിനൊപ്പം നിനവ് കാറിലുണ്ടായിരുന്നു. അപകടത്തിൽ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവികയുടെ മൃതദേഹം വീട്ടിൽ എത്തിച്ചു. എറണാകുളത്ത് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഇന്നലെ രാത്രി ഒൻപതുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

തെക്കുംതറയിലെ കുടുംബവീട്ടിൽ ഇന്നലെ രാത്രി തന്നെ സംസ്കാരം നടന്നു. 19കാരനായ സുഹൈൽ സജീവ് അമിതവേ​ഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയിൽ പാർട്ട്‌ ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് ഇടിയുടെ ആഘാതത്തിൽ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം നടന്നത്. അപകടസ്ഥലത്ത് ഓടിക്കൂടിയവരോട് തട്ടിക്കയറിയ സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

അമിത വേഗം പതിവാക്കിയ പ്രതി 215 കിലോമീറ്റർ വേഗതിയിൽ കാറോടിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. കൊച്ചിയിലെ സ്വകാര്യകോളേജിൽ ബികോം വിദ്യാർഥിയാണ് പ്രതി. അപകട നടന്ന സമയത്ത് വാഹനത്തിൽ നിന്ന് പുറത്തേക്കിറങ്ങാൻ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ഡോർ വലിച്ചുതുറക്കാൻ ശ്രമിച്ച നാട്ടുകാരോട് ഡോറിന്റെ സെൻസർ കേടാകുമെന്ന് പറഞ്ഞ് പ്രതി തർക്കിച്ചു. ഇതിനുപിന്നാലെയാണ് കേസും കാര്യവുമെല്ലാം തന്റെ വാപ്പ നോക്കിക്കോളുമെന്ന് തരത്തിൽ ഇയാൾ ആളുകളോട് തട്ടികയറിയത്. സംഭവത്തിൽ സുഹൈലിനെതിരേ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

English Summary:

Wayanad Sulthan Bathery Accident Today News. Two Students Died After Traveller Van Overturned. They are postgraduate students from Mandya University in Karnataka.

Loading...
Unable to load recommendations.
Follow Us
ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210
പാലിനേക്കാൾ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ