AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Thrissur Medical Negligence: ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രനാളിയിൽ മുറിവ്; യുവതിയുടെ മൊഴി

Thrissur District Hospital Medical Negligence: ശസ്ത്രക്രിയയ്ക്കിടെ മൂത്രനാളിയിൽ മുറിവേറ്റ കാര്യം ഡോക്ടർ തന്നെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തതായാണ് വിവരം. അബദ്ധം പറ്റിയെന്ന് ഡോക്ടർ സമ്മതിച്ചതായും സുജ പറയുന്നു. നില ഗുരുതരമായതോടെ യുവതിയെ അടിയന്തരമായി അടുത്തുള്ള മറ്റൊരു സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

Thrissur Medical Negligence: ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രനാളിയിൽ മുറിവ്; യുവതിയുടെ മൊഴി
Medical NegligenceImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 28 Feb 2026 | 12:31 PM

തൃശൂർ: ജില്ലാ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി യുവതിയുടെ ആരോപണം. കുന്നുംപറമ്പ് സ്വദേശിനി സുജയാണ് ചികിത്സാ പിഴവ് ആരോപിച്ച് രംഗത്തെത്തിയത്. ഗർഭാശയ മുഴ നീക്കം ചെയ്യാനായി ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ മൂത്രനാളിയിൽ മുറിവ് ഉണ്ടായതായാണ് പരാതി.

ശസ്ത്രക്രിയയ്ക്കിടെ മൂത്രനാളിയിൽ മുറിവേറ്റ കാര്യം ഡോക്ടർ തന്നെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തതായാണ് വിവരം. അബദ്ധം പറ്റിയെന്ന് ഡോക്ടർ സമ്മതിച്ചതായും സുജ പറയുന്നു. നില ഗുരുതരമായതോടെ യുവതിയെ അടിയന്തരമായി അടുത്തുള്ള മറ്റൊരു സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

ALSO READ: വീണ ജോർജിന് പരികേറ്റ് സംഭവം; കെഎസ് യു നേതാക്കൾ പുറത്തിറങ്ങുമോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച് വിദഗ്ദ്ധ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനാലാണ് തൻ്റെ ജീവൻ രക്ഷിക്കാനായതെന്ന് സുജ വ്യക്തമാക്കി. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ അബദ്ധം പറ്റിയെന്ന് ആരോപിക്കപ്പെട്ട ഡോക്ടർ തന്നെ സുജയുടെ ചികിത്സാ ചെലവിൻ്റെ പകുതി ഏറ്റെടുത്തിരുന്നു. ഇതോടെ ഡോക്ടർക്കെതിരെ ഇനി പരാതിയുമായി മുന്നോട്ടില്ലെന്നാണ് സുജ പറയുന്നത്.

ഗർഭാശയ ശസ്ത്രക്രിയയ്ക്കിടെ മൂത്രനാളിയിൽ മുറിവേറ്റതിനെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു സുജ. 20 ദിവസത്തിലേറെ നീണ്ട സ്വകാര്യ ആശുപത്രിവാസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം സുജ വീട്ടിൽ തിരിച്ചെത്തിയത്. വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതായാണ് സുജ പറയുന്നത്.

Follow Us