AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala women’s entry: ശബരിമലയിൽ മാസ പൂജയ്ക്ക് മാത്രം സ്ത്രീ പ്രവേശനം; ഒത്തുതീർപ്പ് പാളിയത് ഇങ്ങനെ

Sabarimala women's entry: തുടർന്ന് പ്രക്ഷോഭം തുടരുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഒരു ഒത്തുതീർപ്പിനുള്ള നിർദ്ദേശം അന്നത്തെ ഭരണനേതൃത്വത്തിലുള്ളയാളാണ് മുന്നോട്ടുവെച്ചത് എന്നും മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ പ്രക്ഷോഭത്തിലുള്ള സംഘടനയുമായി ചർച്ചയ്ക്കുള്ള ധാരണയിലും എത്തി..പ്രക്ഷോഭം കൊടുമ്പിരി കൊണ്ടതോടെ കാര്യങ്ങൾ കൈവിട്ട് പോകും എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് അന്നത്തെ സർക്കാർ നേതൃത്വം സമവായത്തിന് ശ്രമം

Sabarimala women’s entry: ശബരിമലയിൽ മാസ പൂജയ്ക്ക് മാത്രം സ്ത്രീ പ്രവേശനം; ഒത്തുതീർപ്പ് പാളിയത് ഇങ്ങനെ
SabarimalaImage Credit source: PTI Photos
Ashli C
Ashli C | Updated On: 15 Jun 2026 | 09:25 AM

പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിൽ 2018ൽ പ്രക്ഷോഭനിരയിലുള്ള ഒരു വിഭാഗവുമായി ഒത്തുതീർപ്പിന് ശ്രമം നടന്നതായി റിപ്പോർട്ട്. എന്നാൽ ഇങ്ങനെ ഒരു നീക്കം നടക്കുന്നുണ്ട് എന്ന വിവരം ചോർന്നതിനെ തുടർന്നാണ് പദ്ധതി പാളി പോയത്. തുടർന്ന് പ്രക്ഷോഭം തുടരുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഒരു ഒത്തുതീർപ്പിനുള്ള നിർദ്ദേശം അന്നത്തെ ഭരണനേതൃത്വത്തിലുള്ളയാളാണ് മുന്നോട്ടുവെച്ചത് എന്നും മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ പ്രക്ഷോഭത്തിലുള്ള സംഘടനയുമായി ചർച്ചയ്ക്കുള്ള ധാരണയിലും എത്തി.

എന്നാൽ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടതോടെ കാര്യങ്ങൾ കൈവിട്ട് പോകും എന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് അന്നത്തെ സർക്കാർ നേതൃത്വം സമവായത്തിന് ശ്രമം നടത്തിയത് എന്നും റിപ്പോർട്ട്. ചർച്ച നടത്തുന്നതിന് മുമ്പ് തന്നെ തീരുമാനം എന്തായിരിക്കണം എന്ന ധാരണയിൽ എത്തിയിരുന്നു.

ALSO READ:ശബരിമല സ്വർണക്കൊള്ള കേസ്; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന, സാമ്പിളുകൾ ശേഖരിക്കും

ശുദ്ധികലശം നടത്തിയാൽ പിന്നെ മറ്റു പ്രശ്നങ്ങൾ ഇല്ല

ശബരിമലയിലെ മണ്ഡലകാലത്ത് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കാതെ നോക്കുക എന്നതായിരുന്നു പ്രധാനമായി ലക്ഷ്യം വെച്ചത്. സർക്കാർ തീരുമാനമെടുത്ത് കഴിഞ്ഞാൽ യുവതികൾ ആ സമയത്ത് എത്താതിരിക്കും എന്നും കരുതി. എന്നാൽ തുടർന്നു വരുന്ന മാസ പൂജകൾക്ക് യുവതികളെ പ്രവേശിപ്പിച്ച് സുപ്രീംകോടതി നടപ്പിലാക്കാം എന്നായിരുന്നു തീരുമാനത്തിലെത്തിയിരുന്നത്. മാസ പൂജ നടക്കുക അഞ്ചുദിവസമാണ് ഇതിൽ അഞ്ചാമത്തെ ദിവസം രാത്രി നടക്കുമ്പോൾ ശുദ്ധികലശം നടത്തിയാൽ പിന്നെ മറ്റു പ്രശ്നങ്ങൾ ഇല്ല എന്ന് നിഗമനത്തിലേക്ക് എത്തുകയും ചെയ്തു. ‌‌

പ്രമുഖ നേതാവിന് ചോർന്നു കിട്ടി

അത്തരത്തിൽ മാസ പൂജയെ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന തീരുമാനമെടുത്ത് ബന്ധപ്പെട്ടവർ പിരിഞ്ഞു എങ്കിലും ഭരണനേതൃത്വത്തിലുള്ളയാൾ ഒത്തുതീർപ്പ് നടക്കില്ലെന്ന്. സംഘടനയുടെ പ്രക്ഷോഭത്തിൽ സജീവമായിട്ടുള്ള ഒരു പ്രമുഖ നേതാവ് ഒത്തുതീർപ്പിന് വഴങ്ങില്ല എന്ന നിലപാട് എടുത്തു പാളിപ്പോയത്. പ്രക്ഷോഭ രംഗത്തുള്ള സംഘടനയിലെ ചിലരിൽ നിന്നും ഈ പ്രമുഖ നേതാവിന് ഒത്തുതീർപ്പ് ഈ രീതിയിലാണെന്ന് തരത്തിൽ വിവരം ചോർന്നു കിട്ടി. ഇതോടെ ഇത്തരത്തിൽ എന്നല്ല ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സാധ്യമല്ല എന്ന് അദ്ദേഹം നിലപാടെ എടുത്തതാണ് ഈ സമവായ നീക്കവും വിജയിക്കാതെ പോയത്.

ഇതോടെ ഭരണനേതൃത്വത്തിൽ അയാൾ പിന്മാറി. പിന്നീട് പഴയതിലും ശക്തമായ സമരമാണ് നടന്നത്. രഹന ഫാത്തിമ ദർശനത്തിന് ശ്രമിച്ചു മടങ്ങിപ്പോയി. അതിനു പിന്നാലെ ബിന്ദു അമ്മിണിയും കനക ദുർഗുകയും 2019 ജനുവരി രണ്ടിനെ പുലർച്ചെ സന്നിധാനത്തെത്തി ദർശനം നടത്തി. പ്രക്ഷോഭകരം സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ അതിര രൂക്ഷമാവുകയും ചെയ്തു.

ENGLISH SUMMARY

It is reported that an attempt was made to reach a compromise with a group of protesters in 2018 regarding the entry of women into Sabarimala. However, the plan fell through after information leaked that such a move was underway. The protest continued thereafter, it is reported.The proposal for such a compromise was put forward by the then administration, and an agreement was reached for talks with the protesting organization a week after the parliamentary term began.

Follow Us