AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chanakya Niti: ഈ രണ്ട് കാര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നതിൽ തെറ്റില്ല!

Chanakya Niti Life Lessons: തെറ്റ് സംഭവിച്ചാൽ അഹങ്കാരം മാറ്റിവെച്ച് അത് അംഗീകരിക്കണമെന്ന് ചാണക്യ നീതി വ്യക്തമാക്കുന്നു. അതേസമയം, ആത്മാഭിമാനത്തിന് വിലയില്ലാത്ത സ്ഥലങ്ങളിൽ വീണ്ടും വീണ്ടും തർക്കിക്കുന്നതിനേക്കാൾ അവിടെനിന്ന് മാറിനിൽക്കുന്നതാണ് ബുദ്ധിയെന്നും ചാണക്യൻ ഉപദേശിക്കുന്നു. ഒരു മനുഷ്യൻ ഏത് സാഹചര്യത്തിലാണ് ക്ഷമ ചോദിക്കേണ്ടതെന്ന് നോക്കിയാലോ...

Chanakya Niti: ഈ രണ്ട് കാര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നതിൽ തെറ്റില്ല!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 19 Sep 2026 | 11:01 AM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാൻ സഹായിക്കുന്ന വഴികൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്. ജീവിതത്തിൽ ചില സാഹചര്യങ്ങളിൽ നമ്മൾ നിലപാടിൽ ഉറച്ചുനിൽക്കണമോ അതോ പിന്മാറണമോ എന്ന കാര്യത്തിൽ സംശയം ഉണ്ടാകാറുണ്ട്. ചിലപ്പോൾ നമ്മൾ വരുത്തുന്ന ചെറിയ തെറ്റുകൾ പോലും വലിയ ബന്ധങ്ങളെ തകർത്തേക്കാം. അതുപോലെ, അനാവശ്യമായ തർക്കങ്ങൾ നമ്മളുടെ സമയവും മനഃസമാധാനവും നഷ്ടപ്പെടുത്തുകയും ചെയ്യും.

അതിനാൽ, തെറ്റ് സംഭവിച്ചാൽ അഹങ്കാരം മാറ്റിവെച്ച് അത് അംഗീകരിക്കണമെന്ന് ചാണക്യ നീതി വ്യക്തമാക്കുന്നു. അതേസമയം, ആത്മാഭിമാനത്തിന് വിലയില്ലാത്ത സ്ഥലങ്ങളിൽ വീണ്ടും വീണ്ടും തർക്കിക്കുന്നതിനേക്കാൾ അവിടെനിന്ന് മാറിനിൽക്കുന്നതാണ് ബുദ്ധിയെന്നും ചാണക്യൻ ഉപദേശിക്കുന്നു. ഒരു മനുഷ്യൻ ഏത് സാഹചര്യത്തിലാണ് ക്ഷമ ചോദിക്കേണ്ടതെന്ന് നോക്കിയാലോ…

ALSO READ: എത്ര സമ്പാദിച്ചിട്ടും കാര്യമില്ല, ഈ 4 ശീലങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല

തെറ്റ് പറ്റിയാൽ ഉടൻ ക്ഷമ ചോദിക്കുക:

സ്വന്തം തെറ്റ് അംഗീകരിക്കുന്നത് കൊണ്ട് ആരുടെയും ആത്മാഭിമാനം കുറഞ്ഞുപോകില്ല. നമ്മളുടെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ മറ്റൊരാൾക്ക് വിഷമമുണ്ടായാൽ, അത് തിരിച്ചറിഞ്ഞ് ക്ഷമ ചോദിക്കുന്നതാണ് നല്ലത്. അഹങ്കാരം കാരണം തെറ്റാണെന്ന് അറിഞ്ഞിട്ടും മൗനം പാലിക്കുന്നവരുണ്ട്. ക്ഷമ ചോദിച്ചാൽ തങ്ങളുടെ അന്തസ്സ് ഇടിയുമെന്ന് ഇക്കൂട്ടർ കരുതുന്നു. എന്നാൽ ഇത്തരം നിലപാടുകൾ പ്രിയപ്പെട്ട ബന്ധങ്ങളിൽ വിള്ളലുണ്ടാക്കും.

വിട്ടുവീഴ്ച ചെയ്യുന്നത് തെറ്റല്ല

എല്ലാ തർക്കങ്ങളിലും നമ്മൾ തന്നെ ജയിക്കണമെന്ന് നിർബന്ധം പിടിക്കേണ്ടതില്ല. പലപ്പോഴും വാദങ്ങളിൽ ജയിക്കുന്നതിനേക്കാൾ പ്രധാനം ബന്ധങ്ങൾ നിലനിർത്തുന്നതാണ്. മുൻപുണ്ടായ ചെറിയ തെറ്റിദ്ധാരണകൾ കാരണം കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ നമ്മിൽ നിന്ന് അകന്നുപോകുന്നുവെങ്കിൽ, പ്രശ്നം പരിഹരിക്കാൻ നമ്മൾ തന്നെ മുന്നിട്ടിറങ്ങണം.

ആത്മാഭിമാനം പണയം വയ്ക്കരുത്

ബന്ധം കാത്തുസൂക്ഷിക്കാൻ വിട്ടുവീഴ്ച ചെയ്യുന്നതും, നിരന്തരം അപമാനം സഹിക്കുന്നതും രണ്ടാണ്. രണ്ടുപേരും ബന്ധം തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അല്പം പിന്മാറി ശാന്തമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുന്നതാണ് നല്ലതെന്ന് ആചാര്യ ചാണക്യൻ ചൂണ്ടിക്കാണിക്കുന്നു.

(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

English Summary:

Chanakya Niti emphasizes that stepping back or apologizing at the right time is not a sign of weakness but of wisdom. When a person realizes that their words or actions have hurt someone, they should set aside their ego, accept the mistake and apologize, as refusing to do so can damage relationships.

Follow Us