കൊച്ചിയിൽ സപായിൽ ജോലിക്ക് എത്തിച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
കളമശ്ശേരിയിലുള്ള ഒരു സ്പായിൽ മാനേജർ ആയി ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു യുവതിയെ എത്തിച്ചത്. തുടർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി.പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസിുവിൽ ചികിത്സയിൽ തുടരുകയാണ്. ശ്രീരാഗ്, ജിത്തു, അമ്മു എന്നിവരാണ് റിമാൻഡിലായത്.നാലുപേർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ വിവരം പെൺകുട്ടി തന്റെ ഭർത്താവിനോട് പറയുകയും.....

പ്രതീകാത്മക ചിത്രം
കൊച്ചി: കളമശ്ശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ചു യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ നാല് പേർ റിമാൻഡിൽ. കളമശ്ശേരിയിലുള്ള ഒരു സ്പായിൽ മാനേജർ ആയി ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു യുവതിയെ എത്തിച്ചത്. തുടർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി.
പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസിുവിൽ ചികിത്സയിൽ തുടരുകയാണ്. ശ്രീരാഗ്, ജിത്തു, അമ്മു എന്നിവരാണ് റിമാൻഡിലായത്.സംഘത്തിൽ ശ്രീരാഗ് പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നുണ്ട്. ഒക്ടോബർ രണ്ടാം തീയതി ആയിരുന്നു സംഭവം നടന്നത്.
ALSO READ:കൈക്കൂലിപ്പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു! പൈപ്പ് പൊളിച്ച് വിജിലൻസ്; ഹെൽത്ത് ഇൻസ്പെക്ടർ കുടുങ്ങി
നാലുപേർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ വിവരം പെൺകുട്ടി തന്റെ ഭർത്താവിനോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ആയിരുന്നു.എറണാകുളം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇയാൾ മുൻപ് ഹണിട്രാപ്പ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കൊല്ലത്തെ രാജുവിന്റെ മരണം കൊലപാതകം
കൊല്ലം ചെറുമൂട് സ്വദേശി രാജു എഡ്‌വേർഡിന്റെ മരണം കൊലപാതകം എന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യയായ ലേഖ മേരിയാണ് കൊലപാതകത്തിന് പിന്നിൽ. ഭർത്താവ് രാജകുഴഞ്ഞു വീണ് മരിക്കുകയായിരുന്നു എന്ന് ബന്ധുക്കളെ വിശ്വസിക്കാൻ ശ്രമിച്ച ലേഖ ഒടുവിൽ താനാണ് കൊലപ്പെടുത്തിയത് എന്ന് സമ്മതിക്കുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയാൽ പോലീസും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആഴ്ചയോടെയാണ് ഇത് കൊലപാതകം ആണെന്ന് മനസ്സിലായത്. കഴുത്തിൽ ബെൽറ്റ് മുറുക്കി ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ജയിലിലാണ് ലേഖ കുറ്റം സമ്മതിച്ചത്.വെള്ളിയാഴ്ചയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾക്ക് സംശയം തോന്നിയതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ലേഖയെ കസ്റ്റഡിയിലെടുത്തു.
ENGLISH SUMMARY
A young woman was gang-assaulted after being brought to a spa in Kalamassery under the pretext of a job offer. Four individuals have been remanded in connection with the incident. The woman had been brought there with the promise of a job as a spa manager, after which she was allegedly subjected to gang assault.