AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Fronx Facelift: ബലെനോയ്ക്ക് പിന്നാലെ ഫ്രോങ്ക്സും മുഖംമാറ്റി എത്തുന്നു! പ്രതീക്ഷിക്കുന്നത് വലിയ മാറ്റങ്ങൾ

Maruti Suzuki Fronx Facelift Coming: മാരുതി തങ്ങളുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ആയ ബലെനോയ്ക്ക് പിന്നാലെ ഫ്രോങ്ക്സിന്റെയും ഫേസ് ലിഫ്റ്റിനെ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഫ്രോങ്ക്‌സിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ പണിപ്പുരയിലാണ് കമ്പനി. പുതിയ മോഡൽ വാഹനം പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങൾ ഇതിനകം പലയിടങ്ങളിൽ നിന്നായി പുറത്തുവന്നിട്ടുണ്ട്.

Amal KV
Amal KV | Updated On: 29 Oct 2026 | 06:51 PM
പുറത്ത് വന്ന സ്പൈ ചിത്രങ്ങൾ പ്രകാരവും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ചും പുതിയ ഫ്രോങ്ക്സ് ഫേസ് ലിഫ്റ്റിൽ കാര്യമായ മാറ്റങ്ങളാണ് കമ്പനി കൊണ്ടുവരാൻ ഒരുങ്ങുന്നത്. പുതിയ മോഡലിൽ പ്രധാനമായും പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും അധികമായി എന്തൊക്കെ ഫീച്ചറുകൾ ഉണ്ടാകുമെന്നും പിരശോധിക്കാം. ( Image Credit Source Maruti Website)

1 / 5
പുറത്ത് വന്ന ടെസ്റ്റ് കാറിൽ റിയർ ഡിസ്‌ക് ബ്രേക്കുകളും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തെ  ADAS സപ്പോർട്ട് ചെയ്യുന്ന ഹാർഡ്‌വെയറും ഉള്ളതായിട്ടാണ് കാണുന്നത്. കോംപാക്ട് എസ് യു വി സെ​ഗ്മെന്റിൽ എത്തുന്ന ഫ്രോങ്കിസിനെ സംബന്ധിച്ചെടുത്തോളും ഏറെ സുപ്രധാനമായ അപ്ഡേറ്റാകും അഡാസ്.

2 / 5
ഫ്രോങ്ക്സിന്റെ പരിചിതമായ അടിസ്ഥാന രൂപഘടന, സ്പ്ലിറ്റ് ലൈറ്റിംഗ് രീതി, ചരിഞ്ഞ റൂഫ്‌ലൈൻ എന്നിവ നിലനിർത്തിയിട്ടുണ്ട്  ഫേസ് ലിഫ്റ്റിലും നിലനിർത്തിയിട്ടുണ്ട് എന്നാണ് ടെസ്റ്റ് വാഹനം നൽകുന്ന സൂചന. എന്നാൽ മുൻവശത്ത് ​ഗ്രില്ലിലും ബംബറിലും മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഹെഡ് ലൈറ്റിൽ മാറ്റങ്ങൾ വന്നേക്കില്ല. പിൻവശത്തെയും ബമ്പറുകളിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്.

3 / 5
വാഹനത്തിന്റെ ഇന്റീരിയറിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുക എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. ബലേനോ ഫേസ്‌ലിഫ്റ്റിലേതിന് സമാനമായ കൂടുതൽ ഫീച്ചർ അപ്ഡേറ്റുകൾ ഫ്രോങ്ക്സിലും പ്രതീക്ഷിക്കുന്നു.  വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കൂളിംഗ് സംവിധാനത്തോട് കൂടിയ വയർലെസ് ചാർജിംഗ്, പുതിയ അപ്‌ഹോൾസ്റ്ററി, മികച്ച ഓഡിയോ സിസ്റ്റം എന്നിവ ഫ്രോങ്ക്സിൽ ഉൾപ്പെടുത്താനാണ് സാധ്യത.

4 / 5
എൻജിൻ വശത്തേക്ക് വരുമ്പോൾ 1.2 ലിറ്റർ ഫോർ-സിലിണ്ടർ കെ-സീരീസ് (K-Series) പെട്രോൾ എൻജിന് പകരം, മാരുതിയുടെ പുതിയ 1.2 ലിറ്റർ ത്രീ-സിലിണ്ടർ ഇസഡ്-സീരീസ് (Z-Series) എൻജിൻ കൊണ്ടുവരുമെന്ന് ഏകദേശം ഉറപ്പാണ്.  സ്വിഫ്റ്റ്, ഡിസയർ, ബലേനോ ഫേസ്‌ലിഫ്റ്റ് എന്നിവയിൽ ഇതിനകം അവതരിപ്പിച്ചിട്ടുള്ള ഈ Z12E എൻജിൻ ഏകദേശെം 83 hp കരുത്തും 112.4 Nm ടോർക്കും നൽകും. ഫ്രോങ്ക്സിന്റെ പെർഫോമൻസ് വേരിയന്റിനായി 1.0 ലിറ്റർ ടർബോ-പെട്രോൾ എൻജിൻ തുടർന്നും ലഭ്യമാകും എന്നാണ് കരുതുന്നത്.

5 / 5
Follow Us