AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കോവിഡ്, നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി? അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

2023 മുതൽ 2025 വരെയുള്ള കാലയളവിലാണ് സംസ്ഥാനത്തെ കോവിഡ് നിപ്പാ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ എന്ന മരുന്ന് വിതരണം ചെയ്തതായി സംശയം ഉയർത്തിയത്. നിയമസഭയിൽ മാത്യു കുഴൽ നാടൻ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുന്നതിനിടയാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ ഇത് സംബന്ധിച്ച കാര്യങ്ങൾ പങ്കുവെച്ചത്............

കോവിഡ്, നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി? അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
K Muraleedharan Image Credit source: Social Media
Ashli C
Ashli C | Published: 29 Oct 2026 | 05:18 PM

തിരുവനന്തപുരം: കോവിഡ് നിപ്പാ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി എന്ന സംശയം പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി. 2023 മുതൽ 2025 വരെയുള്ള കാലയളവിലാണ് സംസ്ഥാനത്തെ കോവിഡ് നിപ്പാ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ എന്ന മരുന്ന് വിതരണം ചെയ്തതായി സംശയം ഉയർത്തിയത്. നിയമസഭയിൽ മാത്യു കുഴൽ നാടൻ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുന്നതിനിടയാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ ഇത് സംബന്ധിച്ച കാര്യങ്ങൾ പങ്കുവെച്ചത്.

ഇതുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പ് കൂടുതൽ പരിശോധനകളിലേക്ക് കടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.കൂടാതെ ഇത്തരത്തിൽ കാലാവധി കഴിഞ്ഞ മരുന്ന നൽകിയത് കൊണ്ടാണോ മരണങ്ങൾ സംഭവിച്ചത് പരിശോധിക്കുന്നതിന് ഇൻഫെക്ഷൻ ഡിസീസ് മേധാവി ഡോക്ടർ അരവിന്ദന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

ALSO READ:മുൻ എംഎൽഎമാരുടെ മിനിമം പെൻഷൻ കൂട്ടി! 5 വർഷം പൂർത്തിയായവർക്ക് എത്ര ലഭിക്കും?

ആശങ്കയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്നുവർഷത്തെ കാലയളവിൽ ഈ മരുന്ന് നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ ശേഖരിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആറ് നിപ്പാ മരണങ്ങൾ ആണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് 19 വയസ്സുകാരൻ മരിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക്‌ ദാരുണന്ത്യം. ഇളവള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു ആണ് മരിച്ചത്. കലഞ്ഞൂർ ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥിയായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്തു നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എന്നാൽ കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂർ ഐഎച്ച്ആർടി കോളജിലേക്ക് വരികയായിരുന്നു വിദ്യാർത്ഥി. നിയന്ത്രണം വിട്ട് എത്തിയ ബൈക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.

ENGLISH SUMMARY

The Health Minister has expressed suspicion that expired medication may have been administered to COVID-19 and Nipah patients. It is alleged that the drug Remdesivir—which was past its expiry date—was distributed to COVID-19 and Nipah patients in the state between 2023 and 2025.

Follow Us