AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Beauty Tips: മുഖം മിനുക്കാൻ വെളിച്ചെണ്ണയും തൈരും എങ്ങനെ ഉപയോഗിക്കാം?: നാടൻ ബ്യൂട്ടി ടിപ്സ്

Coconut Oil And Curd Skincare: ചിലർക്ക് ചില മാർ​ഗങ്ങൾ ഫലം നൽകുമ്പോൾ മറ്റു ചിലർക്ക് അത് നേരെ വിപരീത ഫലമാണ് നൽകുക. അതിന് പ്രധാന കാരണം നമ്മുടെ ചർമ്മത്തിൻ്റെ രീതി ഏതാണെന്ന് തിരിച്ചറിയാതെ ഇത്തരം ദിനചര്യങ്ങൾ പരീക്ഷുക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ എപ്പോഴും എന്ത് സാധനം ഉപയോ​ഗിച്ചാലും നിങ്ങളുടെ സ്കിൻ ടൈപ്പ് എന്താണ് ആദ്യം മനസ്സിലാക്കണം.

Beauty Tips: മുഖം മിനുക്കാൻ വെളിച്ചെണ്ണയും തൈരും എങ്ങനെ ഉപയോഗിക്കാം?: നാടൻ ബ്യൂട്ടി ടിപ്സ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 10 Sep 2026 | 05:49 PM

മുഖത്തിനും ചർമ്മത്തിനും വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മൾ ഓരോരുത്തരും. എന്നാൽ ചിലർക്ക് ചില മാർ​ഗങ്ങൾ ഫലം നൽകുമ്പോൾ മറ്റു ചിലർക്ക് അത് നേരെ വിപരീത ഫലമാണ് നൽകുക. അതിന് പ്രധാന കാരണം നമ്മുടെ ചർമ്മത്തിൻ്റെ രീതി ഏതാണെന്ന് തിരിച്ചറിയാതെ ഇത്തരം ദിനചര്യങ്ങൾ പരീക്ഷുക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ എപ്പോഴും എന്ത് സാധനം ഉപയോ​ഗിച്ചാലും നിങ്ങളുടെ സ്കിൻ ടൈപ്പ് എന്താണ് ആദ്യം മനസ്സിലാക്കണം.

മങ്ങിയ ചർമ്മത്തിനും വരണ്ടതിനും ഏറ്റവും പെട്ടെന്ന് ഫലം തരുന്ന ഒന്നാണ് വെളിച്ചെണ്ണയും തൈരും ചേർന്നുള്ള നാടൻ കൂട്ടുകൾ. തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുമ്പോൾ, വെളിച്ചെണ്ണ ചർമ്മത്തിന് ആവശ്യമായ ഈർപ്പവും തിളക്കവും നൽകുന്നു. പാർശ്വഫലങ്ങളില്ലാതെ വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില ടിപ്പുകളാണ് ഇന്നിവിടെ പങ്കുവയ്ക്കുന്നത്. എന്താണെന്ന് നോക്കിയാലോ.

ALSO READ: ചെമ്മീൻ കഴിച്ച ശേഷം കടുത്ത വയറുവേദനയോ? വീട്ടുവൈദ്യങ്ങളും അലർജി ലക്ഷണങ്ങളും

ഗ്ലോയിംഗ് ഫെയ്സ് പാക്ക്: ചർമ്മത്തിന് പെട്ടെന്ന് നിറവും തിളക്കവും ലഭിക്കാൻ ഈ പാക്ക് സഹായിക്കും. ഒരു സ്പൂൺ കട്ടത്തൈരിലേക്ക് അര സ്പൂൺ ശുദ്ധമായ നാടൻ വെളിച്ചെണ്ണയും ഒരു നുള്ള് കസ്തൂരിമഞ്ഞളും ചേർത്ത് നന്നായി ഇളക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച് 15- 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം.

നാച്ചുറൽ സ്ക്രബ്ബ്: ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ്, ചർമ്മത്തിലെ മൃതകോശങ്ങൾ എന്നിവ നീക്കം ചെയ്യാൻ ഈ പാക്ക് മികച്ചതാണ്. ഒരു സ്പൂൺ തൈര്, അര സ്പൂൺ വെളിച്ചെണ്ണ, 1 സ്പൂൺ അരിപ്പൊടി എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം മുഖത്ത് പുരട്ടി 2-3 മിനിറ്റ് മൃദുവായി മസ്സാജ് ചെയ്യുക. അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ ഒരിക്കൽ ചെയ്യുന്നത് ഉത്തമം.

വരണ്ട ചർമ്മത്തിന്: ചർമ്മത്തിലെ അമിത വരൾച്ച മാറി സോഫ്റ്റാകാൻ ഈ കൂട്ട് സഹായിക്കും. സമമായി എടുത്ത തൈരിലും തേനിലും ഏതാനും തുള്ളി വെളിച്ചെണ്ണ ചേർത്ത് പാക്ക് തയ്യാറാക്കുക. 15 മിനിറ്റ് മുഖത്ത് വെച്ച ശേഷം കഴുകി കളയാം. ചർമ്മം പെട്ടെന്ന് മൃദുവാകും. എണ്ണമയമുള്ള ചർമ്മമുള്ളവർ വെളിച്ചെണ്ണയുടെ അളവ് വളരെ കുറച്ച് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.

English Summary:

Coconut oil for beauty, Here are some of the ways in which coconut oil can be used in your daily beauty routine. Try this Nadan Skincare routine using coconut oil and curd for instant result.

Follow Us