AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Bangladesh Women’s Asia Cup Live Score: ഏഷ്യാ കപ്പില്‍ ഫൈനല്‍ ടിക്കറ്റുറപ്പിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; എതിരാളികള്‍ ബംഗ്ലാദേശ്‌

India vs Bangladesh, Women’s Asia Cup 2026 Live Score Updates: വനിതാ ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. അനായാസ ജയവുമായി ഫൈനലിലെത്തുകയാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

Jayadevan AM
Jayadevan AM | Published: 10 Sep 2026 | 05:35 PM
India vs Bangladesh Women’s Asia Cup Live Score: ഏഷ്യാ കപ്പില്‍ ഫൈനല്‍ ടിക്കറ്റുറപ്പിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; എതിരാളികള്‍ ബംഗ്ലാദേശ്‌
India W vs Bangladesh W Asia Cup 2026 Semi Final

വനിതാ ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ഇന്ത്യയെ സംബന്ധിച്ച് ബംഗ്ലാദേശ് താരതമ്യേന ദുര്‍ലബരായ എതിരാളികളാണ്. അതുകൊണ്ട് തന്നെ അനായാസ ജയവുമായി ഫൈനലിലെത്തുകയാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം. സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ തുടങ്ങിയവരുടെ ഫോമിലാണ് പ്രതീക്ഷ. എന്നാല്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. പ്രതിക റാവലും തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്.

അപരാജിതരായാണ് ഇന്ത്യ സെമി ഫൈനലിലെത്തിയത്. ബംഗ്ലാദേശ് ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയോട് തോറ്റിരുന്നു. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ശ്രീലങ്കയും പാകിസ്ഥാനും ഏറ്റുമുട്ടും. സെപ്തംബര്‍ 13-നാണ് ഫൈനല്‍. ഇന്ത്യ-ബംഗ്ലാദേശ് സെമി ഫൈനല്‍ പോരാട്ടത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിന്റെ ഈ ലൈവ് ബ്ലോഗിലൂടെ വായിക്കാം.

LIVE NEWS & UPDATES

No liveblog updates yet.

    Follow Us