Chingam 1 Wishes: പൊന്നിൻ ചിങ്ങം വന്നെത്തി; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
Chingam 1 2026 Wishes: Send These New Year Greetings to Loved Ones: ചിങ്ങമാസം വന്നെത്തിയാല്‍ പിന്നെ ദിവസങ്ങള്‍ക്കുള്ളില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് രീതി. എന്നാല്‍ ഇത്തവണ കര്‍ക്കടകത്തിന്റെ അവസാനത്തോടെ എത്തിയ അത്തം, ഓണാഘോഷം അല്‍പം നേരത്തെയാക്കി. ഓഗസ്റ്റ് 26നാണ് തിരുവോണം. പൂക്കളും ഓണക്കോടിയും ഓണക്കളികളുമായി മലയാളി ഇനി തിരക്കിന്റെ നാളുകളിലേക്കാണ്.

പ്രതീകാത്മക ചിത്രം
ഐശ്വര്യത്തിന്റെ സമ്പദ്‌സമൃദ്ധിയുടെയും നാളുകള്‍ സമ്മാനിച്ച് ഇതാ പൊന്നിന്‍ ചിങ്ങം വന്നെത്തിയിരിക്കുന്നു. കേരളത്തില്‍ ഇന്ന് പുതുവര്‍ഷാരംഭം. വറുതിയെല്ലാം ഒഴിഞ്ഞ് സമൃദ്ധിയുടെ പുത്തന്‍ നാളുകള്‍ സമ്മാനിച്ചാണ് ഓരോ ചിങ്ങമാസവും വിരുന്നെത്തുന്നത്. ഓഗസ്റ്റ് 17 തിങ്കളിനാണ് ഈ വര്‍ഷം ചിങ്ങം 1. മലയാളവര്‍ഷം 1202 ലേക്ക് പ്രവേശിച്ചിരിക്കുന്നു. വര്‍ഷത്തിലെ ആദ്യദിനം മലയാളികള്‍ കര്‍ഷക ദിനമായി കൂടിയാണ് ആഘോഷിക്കുന്നത്.
ചിങ്ങമാസം വന്നെത്തിയാല്‍ പിന്നെ ദിവസങ്ങള്‍ക്കുള്ളില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് രീതി. എന്നാല്‍ ഇത്തവണ കര്‍ക്കടകത്തിന്റെ അവസാനത്തോടെ എത്തിയ അത്തം, ഓണാഘോഷം അല്‍പം നേരത്തെയാക്കി. ഓഗസ്റ്റ് 26നാണ് തിരുവോണം. പൂക്കളും ഓണക്കോടിയും ഓണക്കളികളുമായി മലയാളി ഇനി തിരക്കിന്റെ നാളുകളിലേക്കാണ്. ഐശ്വര്യത്തിന്റെയും പ്രത്യാശയുടെയും ഈ സുദിനം നമ്മുൂടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ആരംഭിക്കാം.
ചിങ്ങം ഒന്ന് ആശംസകള്‍
- ഇന്ന് ചിങ്ങം എല്ലാവര്‍ക്കും ഒരു പുതുവര്‍ഷം ആശംസിക്കുന്നു
- ചിങ്ങം ഒന്ന് ഇന്ന് കര്‍ഷക ദിനം ഐശ്വര്യവും സമ്പത്തും സമൃദ്ധിയുമെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകട്ടെ ആശംസകള്‍
- പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങം ഒന്ന് വന്നെത്തിയിരിക്കുന്നു പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍
- ഹാപ്പി ന്യൂയര്‍ പ്രിയപ്പെട്ടവരെ കര്‍ഷക ദിനം ആഘോഷമാക്കൂ
- ചിങ്ങം വന്നു ഓണം ഇപ്പോള്‍ കഴിയും പ്രതീക്ഷകളോടെ മുന്നോട്ടുപോകാം ഹാപ്പി ന്യൂയര്‍
- ഇന്ന് ചിങ്ങം ഒന്ന്…എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഒരു അടിപൊളി പുതുവര്‍ഷം ആശംസിക്കുന്നു
- പ്രതീക്ഷയുടെ ചിങ്ങപ്പുലരി ഇതാ വന്നെത്തിയിരിക്കുന്നു ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചിങ്ങം ഒന്ന് ആശംസകള്‍
- സങ്കടങ്ങളെല്ലാം മാറി അതിമനോഹരമായ ദിനങ്ങള്‍ മാത്രമുള്ള ഒരു വര്‍ഷം നിങ്ങള്‍ക്ക് ഉണ്ടാകട്ടെ പുതുവത്സരാശംസകള്‍
- പ്രതീക്ഷയുടെ ചിങ്ങപ്പുലരി അതിമനോഹരമായി കൊണ്ടാടാം ഹാപ്പി ന്യൂയര്‍
- പഞ്ഞ മാസം കഴിഞ്ഞ് സമൃദ്ധിയുമായി എത്തിയ ചിങ്ങത്തെ സന്തോഷത്തോടെ വരവേല്‍ക്കാം ഹാപ്പി ന്യൂയര്‍
- പൂവിളികളുമായി ചിങ്ങമെത്തി ഇനി ഓണത്തെ വരവേല്‍ക്കാം ആശംസകള്‍ പ്രിയപ്പെട്ടവരെ
- പൊന്നിന്‍ ചിങ്ങം വന്നല്ലോ ഓണക്കാലം വന്നല്ലോ ഓപ്പാട്ടുകള്‍ പാടാലോ വരൂ…പാട്ടും മേളവുമായി ആഘോഷിക്കൂ പ്രിയപ്പെട്ടവരെ
- ഇനി പ്രതീക്ഷയുടെ നാളുകള്‍ വിഷമങ്ങളെല്ലാം മാറ്റിവെച്ച് പുതുവര്‍ഷം ആഘോഷിക്കാം ഹാപ്പി ചിങ്ങം 1
- എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പിറവി ആശംസകള്‍
- ഓണം നേരത്തെ ആണെങ്കിലും ചിങ്ങം വരാന്‍ ലേറ്റായിട്ടില്ല ആശംസ പറയാന്‍ ഞാനും ലേറ്റായിട്ടില്ല പ്രിയപ്പെട്ടവര്‍ക്ക് ഹാപ്പി ചിങ്ങം 1
- പാടം പൂത്തു ഓണം വന്നു ചിങ്ങവും വന്നു ഹാപ്പി ചിങ്ങപ്പിറവി ഗയ്സ്
- ചിങ്ങം പിറന്നു ഇനി ഓണത്തിന്റെ നാളുകള്‍ പാട്ടും മേളവുമായി ഓണം ആഘോഷിക്കാം ഹാപ്പി ചിങ്ങം ഒന്ന്
- ഏവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ചിങ്ങപ്പിറവി ആശംസകള്‍
- ഇന്ന് ചിങ്ങം ഒന്ന് ഏവര്‍ക്കും പുതുവത്സരാശംസകള്‍
- പ്രതീക്ഷയുടെ ചിങ്ങപ്പുലരിയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
- ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു നല്ല നാളെക്കായി ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചിങ്ങം ഒന്ന് പുതുവത്സരാശംസകള്‍
- കഷ്ടപ്പാടുകളും പ്രയാസങ്ങളും മാറി, പ്രതീക്ഷയുടെ പുതിയൊരു പുലരി ജനിക്കട്ടെ. എല്ലാവര്‍ക്കും ചിങ്ങമാസ ആശംസകള്‍
- വയലേലകളില്‍ സ്വര്‍ണ്ണക്കതിര്‍ വിളയുന്നതുപോലെ നിങ്ങളുടെ ജീവിതത്തിലും സന്തോഷവും തൃപ്തിയും നിറയട്ടെ, പുതുവത്സരാശംസകള്‍
English Summary
Chingam 1 marks the beginning of the Malayalam New Year and is celebrated with joy and hope. Share heartfelt Chingam 1 wishes and greetings with family, friends and loved ones. Here are some beautiful messages to welcome the Malayalam New Year 2026.