Jude Anthany – Mohanlal Movie : അങ്ങനെ അത് ഉറപ്പിച്ചു! ജൂഡിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകൻ
Mohanlal Jude Anthany Joseph New Movie : അങ്ങനെ മലയാളി പ്രേക്ഷകർ കാത്തിരുന്ന ആ വാർത്ത ഒടുവിൽ വന്നിരിക്കുകയാണ്. പറഞ്ഞുകേട്ട അഭ്യൂഹങ്ങളും വാർത്തകളും എല്ലാം ശരിയാണെന്ന് മോഹൻലാൽ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ജൂഡ് ആന്റണി ജോസഫുമായി ചേർന്ന് പുതിയ സിനിമ വരുന്നു എന്ന് മോഹൻലാൽ തന്നെ ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക്ക് പോസ്റ്റിൽ എവിടെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്.
അങ്ങനെ മലയാളി പ്രേക്ഷകർ കാത്തിരുന്ന ആ വാർത്ത ഒടുവിൽ വന്നിരിക്കുകയാണ്. പറഞ്ഞുകേട്ട അഭ്യൂഹങ്ങളും വാർത്തകളും എല്ലാം ശരിയാണെന്ന് മോഹൻലാൽ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ജൂഡ് ആന്റണി ജോസഫുമായി ചേർന്ന് പുതിയ സിനിമ വരുന്നു എന്ന് മോഹൻലാൽ തന്നെ ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക്ക് പോസ്റ്റിൽ എവിടെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായ തുടക്കം എന്ന സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണിപ്പോൾ.
തുടക്കം സിനിമയുടെ റിലീസ് അടുക്കാറായപ്പോൾ മുതൽ പറഞ്ഞു കേട്ടിരുന്നതാണ് ജൂഡിന്റെ അടുത്ത സിനിമ മോഹൻലാലിനെ നായകനാക്കി ഉള്ളത് ആണ് എന്ന്. തുടക്കത്തിലെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ ജൂഡ് ഇതു സംബന്ധിച്ച് ചില സൂചനകൾ നൽകുകയും ചെയ്തിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് പുതിയ പടം പ്രഖ്യാപിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
സിനിമയുടെ പേര് എന്തെന്നോ കഥ എന്തെന്നോ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. ജൂഡുമായി താനൊരു സിനിമ ചെയ്യാൻ പോകുന്നു എന്നും അടുത്ത വർഷമാണ് സിനിമ സംഭവിക്കുക എന്ന് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ അറിയിക്കുമെന്നുമാണ് മോഹൻലാൽ ഫേസ്ബുക്കിൽ ജൂഡ് ആന്റണിയും ഒത്തുള്ള ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ – അടുത്ത വർഷം ജൂഡ് ആന്റണി ജോസഫുമായി ചേർന്ന് ഒരു മികച്ച പുതിയ സിനിമയിൽ പ്രവർത്തിക്കാൻ പോകുന്നു എന്ന സന്തോഷവാർത്ത പങ്കുവെക്കുന്നു! കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളിലേക്ക് എത്തുന്നതാണ്.
Also Read : ആദ്യമായി കണ്ടപ്പോൾ വിജയ് തന്നോട് പറഞ്ഞത് ! ആ നിമിഷം ഓർത്തെടുത്ത് മമിത ബൈജു
മോഹൻലാലിന്റെ ഈ പോസ്റ്റിന് താഴെ സംവിധായകൻ ജൂഡും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 12 വർഷങ്ങളായി താൻ കാത്തിരുന്ന നിമിഷമാണ് ഇതെന്നും. ഇത്തരം ഒരു അവസരം ഒരിക്കൽ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും ദൈവത്തിനും നന്ദി എന്നുമാണ് ജൂഡിന്റെ കമന്റ് . ജൂഡ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ – കഴിഞ്ഞ 12 വർഷമായി ഞാൻ കാത്തിരുന്ന നിമിഷം. ലാലേട്ടാ, നന്ദി. ആന്റണി ചേട്ടാ, നന്ദി. ഇതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. സർവ്വേശ്വരന് നന്ദി. ജൂഡിന്റെ ഈ കമന്റിൽ നിന്ന് മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും എന്ന്.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തുടക്കം സിനിമയിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . വിസ്മയക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും സിനിമയിലുണ്ട്. ഫാമിലി ഇമോഷണൽ ഡ്രാമ എന്ന തരത്തിലാണ് ഈ സിനിമയെ പ്രതീക്ഷിച്ചിരുന്നത് എങ്കിലും ആക്ഷന് കൂടി വലിയ പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്ന് റിലീസിന് ശേഷം മാത്രമാണ് പ്രേക്ഷകർ അറിയിയുന്നത്. 2018 എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഒരു ഇടവേളയ്ക്ക് ശേഷമാണ് തുടക്കത്തിലൂടെ ജൂഡ് തിരിച്ചുവന്നിരിക്കുന്നത്. ജൂഡിന്റെ അഞ്ചാമത്തെ സിനിമയായിരുന്നു ഇത്.
English Summary
The news that Malayali audiences have been waiting for has finally arrived. Mohanlal himself has confirmed that the circulating rumors and reports are true; he has officially announced an upcoming film in collaboration with Jude Anthany Joseph. He shared this update via a Facebook post.