Spoiled Milk Recipe: പാൽ പിരിഞ്ഞുപോയോ? മിനിറ്റുകൾക്കുള്ളിൽ വായിൽ അലിയുന്ന ഈ മധുരം തയ്യാറാക്കാം

Sweet Snack With Spoild Milk Recipe: പാൽ പിരിഞ്ഞുപോയാൽ അത് വെറുതെ കളയുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഇനി പിരിഞ്ഞ പാൽ കണ്ട് സങ്കടപ്പെടേണ്ടതില്ല. പിരിഞ്ഞുപോയ പാലിൽ നിന്ന് നല്ല കിടിലൻ ടേസ്റ്റിൽ ബേക്കറികളിൽ ലഭിക്കുന്ന അതേ രുചിയിൽ ഒരു സ്പെഷ്യൽ മിൽക്ക് സ്വീറ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഡെസേർട്ട് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

Spoiled Milk Recipe: പാൽ പിരിഞ്ഞുപോയോ? മിനിറ്റുകൾക്കുള്ളിൽ വായിൽ അലിയുന്ന ഈ മധുരം തയ്യാറാക്കാം

പ്രതീകാത്മക ചിത്രം

Published: 

03 Oct 2026 | 08:36 PM

ചില ദിവസങ്ങളിൽ പാൽ തിളപ്പിക്കുമ്പോൾ പിരിഞ്ഞുപോകുന്നത് സാധാരണമാണ്. പാത്രം നന്നായി വൃത്തിയാകാത്തതോ പാലിൻ്റെ പഴക്കമോ ആകാം ഇതിന് കാരണം. പ്രത്യേകിച്ച് വേനൽക്കാലത്തോ മറ്റോ പാൽ പിരിഞ്ഞുപോയാൽ അത് വെറുതെ കളയുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഇനി പിരിഞ്ഞ പാൽ കണ്ട് സങ്കടപ്പെടേണ്ടതില്ല. പിരിഞ്ഞുപോയ പാലിൽ നിന്ന് നല്ല കിടിലൻ ടേസ്റ്റിൽ ബേക്കറികളിൽ ലഭിക്കുന്ന അതേ രുചിയിൽ ഒരു സ്പെഷ്യൽ മിൽക്ക് സ്വീറ്റ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഡെസേർട്ട് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ ഇതെല്ലാം

  • പാൽ
  • നാരങ്ങാനീര്
  • റവ
  • പഞ്ചസാര
  • വെള്ളം
  • ഏലയ്ക്ക

തയ്യാറാക്കുന്ന വിധം

മൂന്ന് കപ്പ് അളവിൽ പാൽ പാത്രത്തിലെടുത്ത് അടുപ്പിൽ വെച്ച് നന്നായി തിളപ്പിക്കുക. തിളച്ചു വന്ന പാലിലേയ്ക്ക് അൽപ്പം നാരങ്ങാനീര് കൂടിചേർത്തിളക്കാം. പാൽ പിരിയാനാണ് ഇങ്ങനെ ചെയ്യുന്നത്. പിരി‍ഞ്ഞ പാലാണെങ്കിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. പിരിഞ്ഞു വന്ന പാലിൻ്റെ വെള്ളം അരിച്ചു കളഞ്ഞതിന് ശേഷം നന്നായി പൊടിച്ചു വെയ്ക്കാം.

ALSO READ: കത്തിയിലെ തുരുമ്പ് മാറ്റാൻ ഉരുളക്കിഴങ്ങോ? ഈ തന്ത്രങ്ങൾ അറിയാമോ

ഇതിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ റവ കൂടി ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കണം. ശേഷം നല്ല അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു കപ്പ് പഞ്ചസാര ചൂടാക്കുക. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്തിളക്കുക. നല്ലൊരു പഞ്ചസാര ലായനി തയ്യാറാക്കാം. അലിഞ്ഞു വരുന്ന പഞ്ചസാരയിലേയ്ക്ക് നാല് ഏലയ്ക്ക് ചേർക്കാം.

തിളക്കുന്ന പഞ്ചസാര ലായനിയിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളകൾ ചേർത്ത് പത്ത് മിനിറ്റ് നല്ല ഫ്ലെയ്മിൽ വേവിക്കുക. ശേഷം ഒരു ബൗളിലേയ്ക്ക് പകർന്ന് കഴിക്കാവുന്നതാണ്. സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല പലഹാരമാണിത്. പാലുല്പ്പന്നങ്ങൾ ഇഷ്ടമുള്ളവർക്ക് ഒരു വെറ്റൈറ്റിയായി ഇത് പരീക്ഷിക്കാം.

പാൽ കൂടുതൽ പഴകി നാറ്റം വന്നിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്. തിളപ്പിക്കുന്ന സമയത്ത് പെട്ടെന്ന് പിരിഞ്ഞുപോകുന്ന നല്ല പാൽ മാത്രമാണ് ഇത്തരം ഡെസേർട്ടുകൾ തയ്യാറാക്കാൻ അനുയോജ്യം. അതിനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചീത്ത മണമുള്ളവ കഴിച്ചാൽ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

പാൽ പിരിഞ്ഞുപോകുന്നത് തടയാൻ

വാങ്ങിയ ഉടൻ തിളപ്പിക്കുക: പാക്കറ്റ് പാലോ നാടൻ പാലോ ആകട്ടെ, വാങ്ങിയ ശേഷം കൂടുതൽ സമയം അന്തരീക്ഷ താപനിലയിൽ വെക്കാതെ ഉടൻ തന്നെ തിളപ്പിക്കാൻ ശ്രദ്ധിക്കുക. ചൂടുള്ള അന്തരീക്ഷത്തിൽ പാൽ വെക്കുന്നത് ബാക്ടീരിയകൾ പെട്ടെന്ന് പെരുകാനും പാൽ പിരിയാനും കാരണമാകും.

പാത്രം വൃത്തിയാക്കുക: പാൽ തിളപ്പിക്കുന്ന പാത്രത്തിൽ വിനാഗിരിയോ തൈരോ നാരങ്ങാനീരോ മുൻപ് ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളോ സോപ്പിന്റെ അംശമോ ഉണ്ടെങ്കിൽ പാൽ പെട്ടെന്ന് പിരിഞ്ഞുപോകും. പാത്രം നന്നായി കഴുകി ഉണക്കിയ ശേഷം മാത്രം പാൽ ഒഴിക്കുക.

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ: തിളപ്പിച്ച പാൽ നന്നായി ചൂടാറിയ ശേഷം മാത്രം ഫ്രിഡ്ജിലേക്ക് മാറ്റുക. ചൂടോടെ വെക്കുന്നത് ഫ്രിഡ്ജിനുള്ളിലെ താപനില വ്യത്യാസപ്പെടുത്തുകയും പാൽ കേടാകാൻ ഇടയാക്കുകയും ചെയ്യും.

English Summary:

Here is an easy and tasty Kerala special evening snack for kids. Five Minute Easy sweet evening snack with spoiled milk, here is the recipe in malayalam

Loading...
Unable to load recommendations.
Follow Us
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ