AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Flight Service: ഗൾഫ് മലയാളിക്ക് സന്തോഷവാർത്ത; തിരുവനന്തപുരത്ത് നിന്ന് പുതിയ അന്താരാഷ്ട്ര സർവീസുകൾ

Trivandrum To Riyadh, Bahrain Flight Services: ഈ മാസം 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്ന സർവീസുകളുടെ ബുക്കിങ് നിലവിൽ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാന സർവീസ് വേണമെന്ന യാത്രക്കാർ ദീർഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും റിയാദിലേക്കുള്ള സർവീസ് നടത്തുക. ദമ്മാമിലേക്ക് നിലവിലുള്ള പ്രതിദിന സർവീസിന് പുറമെയായിരിക്കും പുതിയ റിയാദ് സർവീസ് യാത്ര പുറപ്പെടുന്നത്.

Kerala Flight Service: ഗൾഫ് മലയാളിക്ക് സന്തോഷവാർത്ത; തിരുവനന്തപുരത്ത് നിന്ന് പുതിയ അന്താരാഷ്ട്ര സർവീസുകൾ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 03 Oct 2026 | 07:20 PM

തിരുവനന്തപുരം: റിയാദിലേക്കും ബഹ്റൈനിലെയും മലയാളി പ്രവാസികളുടെ നീണ്ടനാളത്തെ ആവശ്യത്തിന് ഒടുവിൽ ആശ്വാസകരമായ പരിഹാരം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിൽ നിന്നുള്ള പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും കണക്റ്റിവിറ്റി പ്രശ്നങ്ങൾക്കും പരിഹാരമാകുന്നതാണ് ഈ പുതിയ സർവീസുകൾ.

ഈ മാസം 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്ന സർവീസുകളുടെ ബുക്കിങ് നിലവിൽ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള വിമാന സർവീസ് വേണമെന്ന യാത്രക്കാർ ദീർഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും റിയാദിലേക്കുള്ള സർവീസ് നടത്തുക. ദമ്മാമിലേക്ക് നിലവിലുള്ള പ്രതിദിന സർവീസിന് പുറമെയായിരിക്കും പുതിയ റിയാദ് സർവീസ് യാത്ര പുറപ്പെടുന്നത്.

ALSO READ: നാട്ടിലേക്ക് വരാൻ വഴി തെളിഞ്ഞു! കോട്ടയം വഴി പ്രത്യേക ട്രെയിൻ; ബെംഗളൂരുവിലേക്ക് കെഎസ്ആർടിസിയും

പുതിയ അന്താരാഷ്ട്ര സർവീസുകൾ എത്തുന്നതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ഗൾഫ് മേഖലയിലേക്കുള്ള പ്രതിവാര വിമാനങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. തെക്കൻ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രവാസികൾക്ക് ആശ്വാസമാകുന്ന രീതിക്കാണ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും നേരിട്ടുള്ള വിമാന സർവീസ് എത്തുന്നത്.

നേരിട്ടുള്ള സർവീസ് ലഭിക്കുന്നതോടെ യാത്രാസമയം കുറയ്ക്കാനും യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനും ​ഗൾഫ് മലയാളികൾക്ക് സാധിക്കും. ബഹ്റൈനിലേക്കുള്ള പുതിയ സർവീസ് വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. നിലവിൽ ഗൾഫ് എയർ ഈ റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് കൂടി ആരംഭിക്കുന്നതോടെ തിരുവനന്തപുരം–ബഹ്റൈൻ റൂട്ടിൽ യാത്രക്കാർക്ക് കൂടുതൽ വിമാന ഓപ്ഷനുകൾ ലഭ്യമാകുമെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു.

നേരിട്ടുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ചേക്കും

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കുത്തനെ കൂട്ടിയേക്കും. ഇതിന് പുറമേ നേരിട്ടുള്ള വിമാന സർവീസുകൾ കുറയ്ക്കാനും വിമാന കമ്പനികൾ തീരുമാനിക്കുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികളെയാണ് സാരമായി ബാധിക്കുക. വിമാന ഇന്ധന വിലയിൽ വീണ്ടും വർധന വരുത്തിയതാണ് പുതിയ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. ലീറ്ററിന് 16 രൂപയുടെ വർധനയാണ് പൊതുമേഖല എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചത്. ഇതോടെ വില ലീറ്ററിന് 121 രൂപയിൽ നിന്ന് 137 രൂപയായി ഉയർന്നു. സെപ്റ്റംബറിലും എടിഎഫ് വില ലീറ്ററിന് 6.28 രൂപ വർധിച്ചിരുന്നു.

English Summary:

Kerala Trivandrum International Airport New Direct Flight Services To Riyadh And Bahrain. Booking has already commenced for the services that Air India Express is launching on the 27th of this month.

Follow Us