M Liju: എസ്കോർട്ടും പൈലറ്റും വേണ്ട, സുരക്ഷ ഒഴിവാക്കൻ പോലീസിന് നിർദേശം നൽകി മന്ത്രി എം. ലിജു
തന്റെ സ്വന്തം നിയോജക മണ്ഡലത്തിൽ പോലീസ് എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ മന്ത്രി എം. ലിജു നിർദ്ദേശം നൽകി. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ നോക്കി കൊള്ളാം എന്ന് മന്ത്രി പോലീസിനെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മന്ത്രിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ആലപ്പുഴ നഗരസഭയിൽ നടന്ന ഒരു പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് എത്തുന്ന വഴിയിൽ ആയിരുന്നു ബിജെപി പ്രതിഷേധം നടത്തിയത്.
ആലപ്പുഴ: തന്റെ സ്വന്തം നിയോജക മണ്ഡലത്തിൽ പോലീസ് എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ മന്ത്രി എം. ലിജു നിർദ്ദേശം നൽകി. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ താൻ നോക്കി കൊള്ളാം എന്ന് മന്ത്രി പോലീസിനെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മന്ത്രിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ആലപ്പുഴ നഗരസഭയിൽ നടന്ന ഒരു പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് എത്തുന്ന വഴിയിൽ ആയിരുന്നു ബിജെപി പ്രതിഷേധം നടത്തിയത്. കരിങ്കോടി രാഷ്ട്രീയ സംഭവത്തിൽ 6 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നിൽക്കുകയുണ്ടായി. കായംകുളത്തും മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു.
ആലപ്പുഴ ജില്ലയിലെ കായംകുളം നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭ അംഗമാണ് എ. ലിജു. വി. ഡി സതീശൻ മന്ത്രി സഭയിൽ എക്സൈസ് സഹകരണ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. തുടരെ തുടരെ ഉണ്ടാകുന്ന കരിങ്കൊടി പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ നിർദേശം എന്നതും ശ്രദ്ധേയമാണ്. പ്രതിഷേധം കണക്കിലെടുക്ക് അധിക സുരക്ഷ ഒരുക്കിയ പോലീസിനോട് ഇതിന്റെയൊന്നും ആവശ്യമില്ല, ഒഴിവാക്കിയേക്ക്, എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ മാനേജ് ചെയ്തോളാം എന്ന് മന്ത്രി പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
Also Read: കൈക്കൂലിപ്പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു! പൈപ്പ് പൊളിച്ച് വിജിലൻസ്; ഹെൽത്ത് ഇൻസ്പെക്ടർ കുടുങ്ങി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ ബിജെപി പ്രവർത്തികളുടെയും വിവിധ എൽഡിഎഫ് സംഘടനകളുടെയും നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് ആണ് സംസ്ഥാനത്തെ മന്ത്രിമാർക്കും മറ്റ് ജനപ്രതിനിധികൾക്കും എതിരെ ബിജെപിയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം തുടരുന്നത്.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിനെ സമീപം ഉണ്ടായ സംഘർഷാവസ്ഥയെയും കോളേജ് ഹോസ്റ്റലിലെ പോലീസ് നടപടിയിലും ഒക്കെ പ്രതിഷേധിച്ചാണ് എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ യുഡിഎഫ് മന്ത്രിമാർക്കെതിരെ പ്രതിഷേധം നടത്തിവരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയുടെ വാഹനം യുവ മോർച്ച പ്രവർത്തകർ തടയുകയും മന്ത്രി നടന്നു മുന്നോട്ടു പോവുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഇടത് സംഘടനകളുടെ പ്രതിഷേധത്തിനിടെ മന്ത്രി ഒ. ജെ ജനീഷിൻ്റെ ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരിന്നു.
English Summary
Minister M. Liju has directed that police escorts and pilot vehicles be dispensed with within his own constituency. Reports indicate that the Minister informed the police he would handle any issues himself. Recently, BJP activists had waved black flags at the Minister in Alappuzha