AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Travel Tips: വിമാന ടിക്കറ്റിലെ പേരിൽ തെറ്റുണ്ടോ? പണി കിട്ടാതിരിക്കാൻ ഇത് അറിഞ്ഞിരിക്കണം

Name Mismatch On Flight Ticket: വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറിലോ ഇമിഗ്രേഷനിലോ വെച്ച് ടിക്കറ്റിലെ പേരും പാസ്‌പോർട്ട് അല്ലെങ്കിൽ ഐഡി കാർഡിലെ പേരും തമ്മിൽ പൊരുത്തക്കേട് കണ്ടാൽ ബോർഡിംഗ് പാസ്സ് നിഷേധിക്കപ്പെടാൻ സാധ്യതയേറെയാണ്. ടിക്കറ്റിൽ പേര് മാറുകയോ അക്ഷരത്തെറ്റുകൾ വരികയോ ചെയ്താൽ വിമാനക്കമ്പനികളുടെ നിയമങ്ങൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെ തിരുത്താമെന്നും നമുക്ക് വായിച്ചറിയാം.

Travel Tips: വിമാന ടിക്കറ്റിലെ പേരിൽ തെറ്റുണ്ടോ? പണി കിട്ടാതിരിക്കാൻ ഇത് അറിഞ്ഞിരിക്കണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 02 Oct 2026 | 09:32 PM

വിമാന യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അബദ്ധത്തിൽ പേരിലുണ്ടാകുന്ന ചെറിയൊരു അക്ഷരത്തെറ്റ് പോലും യാത്രാ തടസ്സങ്ങൾക്ക് വഴിവെച്ചേക്കാം. വിമാനത്താവളത്തിലെ ചെക്ക്-ഇൻ കൗണ്ടറിലോ ഇമിഗ്രേഷനിലോ വെച്ച് ടിക്കറ്റിലെ പേരും പാസ്‌പോർട്ട് അല്ലെങ്കിൽ ഐഡി കാർഡിലെ പേരും തമ്മിൽ പൊരുത്തക്കേട് കണ്ടാൽ ബോർഡിംഗ് പാസ്സ് നിഷേധിക്കപ്പെടാൻ സാധ്യതയേറെയാണ്. ടിക്കറ്റിൽ പേര് മാറുകയോ അക്ഷരത്തെറ്റുകൾ വരികയോ ചെയ്താൽ വിമാനക്കമ്പനികളുടെ നിയമങ്ങൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെ തിരുത്താമെന്നും നമുക്ക് വായിച്ചറിയാം.

ബോർഡിംഗ് നിയമങ്ങൾ ഇങ്ങനെ

യാത്രക്കാർ തങ്ങളുടെ ടിക്കറ്റിലെ പേരും തിരിച്ചറിയൽ രേഖയിലെ പേരും ഒന്നുതന്നെയാണെന്ന് യാത്രയ്ക്ക് മുമ്പ് തന്നെ ഉറപ്പാക്കണമെന്നാണ് എയർലൈൻ നിയമങ്ങൾ അനുശാസിക്കുന്നത്. ഇവ തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ, യാത്രക്കാരനെ വിമാനത്തിൽ കയറാനോ വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കാനോ അനുവദിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ നിലവിലെ ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് എടുക്കേണ്ടി വരും.

ALSO READ: കെഎസ്ആർടിസി ആല്ലാത് മറ്റാര്…; നീലക്കുറിഞ്ഞി യാത്രയ്ക്ക് 720

ആഭ്യന്തര യാത്രക്കാരാണ് നിങ്ങളെങ്കിൽ, ബുക്കിംഗിലെ പേര് ആധാർ കാർഡിലോ അല്ലെങ്കിൽ അംഗീകൃതമായ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയിലോ ഉള്ള പേരുമായി പൊരുത്തപ്പെടേണ്ടതുണ്ട്. അന്താരാഷ്ട്ര യാത്രക്കാരാണെങ്കിൽ, പാസ്‌പോർട്ടിലെ മുഴുവൻ പേരും (ആദ്യ പേര്, മധ്യനാമം – ഉണ്ടെങ്കിൽ, അവസാന പേര് എന്നിവ ഉൾപ്പെടെ) ടിക്കറ്റിലെ പേരുമായി പൊരുത്തപ്പെടണം.

ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും പരസ്പരം മാറിപ്പോകുന്ന സാഹചര്യങ്ങളിൽ വിമാനക്കമ്പനിയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടാൽ യാത്രയ്ക്ക് മുൻപ് തിരുത്തലുകൾ വരുത്താനാകും. പേരിൽ 1 മുതൽ 3 അക്ഷരങ്ങൾ വരെ മാത്രമാണ് തെറ്റിയതെങ്കിൽ മിക്ക വിമാനക്കമ്പനികളും നിസ്സാരമായ നെയിം കറക്ഷൻ ഫീ ഈടാക്കിയോ ചിലപ്പോൾ സൗജന്യമായോ പേര് തിരുത്തി പുതിയ ബോർഡിംഗ് പാസ്സ് നൽകും.

ടിക്കറ്റ് ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ എയർ ഇന്ത്യ, ഇൻഡിഗോ, എമിറേറ്റ്സ് ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ സൗജന്യമായോ വളരെ കുറഞ്ഞ സർവീസ് ചാർജിലോ പേര് തിരുത്താൻ അവസരം നൽകുന്നു. വിവാഹശേഷമുള്ള ഇനിഷ്യൽ/പേരുമാറ്റം കാരണമാണ് ടിക്കറ്റിലെ വ്യത്യാസമെങ്കിൽ, ഔദ്യോഗിക വിവാഹ സർട്ടിഫിക്കറ്റോ ഗസറ്റ് വിജ്ഞാപനത്തിന്റെ പകർപ്പോ വിമാനത്താവളത്തിൽ ഹാജരാക്കേണ്ടി വരും.

ടിക്കറ്റ് തുക തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട്, വിമാനക്കമ്പനികൾക്കുള്ള മാനദണ്ഡങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഈ വർഷം ഫെബ്രുവരിയിൽ പരിഷ്കരിച്ചിരുന്നു. ചില നിബന്ധനകൾക്ക് വിധേയമായി, ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ അധിക നിരക്കുകളൊന്നും കൂടാതെ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ സാധിക്കും. അന്താരാഷ്ട്ര യാത്രകളിൽ ടിക്കറ്റിലെ പേര് പാസ്‌പോർട്ടിലെ വിവരങ്ങളുമായി കൃത്യമായി ഒത്തുപോകണം. ഒരൊറ്റ അക്ഷരത്തിന്റെ വ്യത്യാസം പോലും ഇമിഗ്രേഷൻ തടസ്സങ്ങൾക്ക് കാരണമാകാം.

English Summary:

Guide on flight ticket name correction and refund rules in Malayalam. Know what to do if there is a spelling mistake on your airline ticket before boarding.

Follow Us