Jackfruit Recipe: ചക്കകൊണ്ട് ഒരു ​ഗരവോടോ തയ്യാറാക്കിയാലോ, രുചിച്ചു നോക്കൂ ഈ കൊങ്ങിണി വിഭവം

Jackfruit Season Special Recipe: സാധാരണ പച്ചരി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കാറുള്ളതെങ്കിലും, റവ ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Jackfruit Recipe: ചക്കകൊണ്ട് ഒരു ​ഗരവോടോ തയ്യാറാക്കിയാലോ, രുചിച്ചു നോക്കൂ ഈ കൊങ്ങിണി വിഭവം

Jackfruit Season Special

Published: 

11 Mar 2026 | 08:40 PM

വേനൽച്ചൂടിനൊപ്പം വീണ്ടുമൊരു ചക്കക്കാലം കൂടി പടിവാതിൽക്കൽ എത്തിയിരിക്കുകയാണ്. പച്ചച്ചക്ക കൊണ്ടുള്ള തോരനും അച്ചാറും മുതൽ പഴുത്ത ചക്കയുടെ പായസവും ഉണ്ണിയപ്പവും വരെ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ്. ചക്കയുടെ രുചി വൈവിധ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന കൊങ്കണി വിഭവം ഗരാവോടോ (ചക്ക ഉണ്ണിയപ്പം) ഇത്തവണത്തെ ചക്കക്കാലം സ്പെഷ്യൽ ആക്കാൻ മികച്ചൊരു വിഭവമാണ്.

സാധാരണ പച്ചരി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കാറുള്ളതെങ്കിലും, റവ ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കൂഴച്ചക്കയാണ് ഇതിന് ഏറ്റവും അനുയോജ്യമെങ്കിലും വരിക്കച്ചക്കയും ഉപയോഗിക്കാം.

ആവശ്യമായ ചേരുവകൾ

പഴുത്ത ചക്കച്ചുളകൾ: 15 – 20 എണ്ണം

വറുത്ത റവ: 3 കപ്പ്

തേങ്ങ ചിരകിയത്: 1/2 കപ്പ്

ശർക്കര: ആവശ്യത്തിന്

ഉപ്പ്: ഒരു നുള്ള്

എണ്ണ: വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ശർക്കര ഉരുക്കി അരിച്ച് കരടുകൾ കളഞ്ഞ ശേഷം വീണ്ടും ചൂടാക്കി ഒരു നൂൽ പരുവത്തിൽ പാനിയാക്കി മാറ്റുക. തേങ്ങയും ചക്കയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഉപ്പും ചൂടാറിയ ശർക്കര പാനിയും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് റവ അല്പാല്പമായി ചേർക്കുക. മാവ് അധികം കട്ടിയാവാതെയും എന്നാൽ അധികം അയഞ്ഞും പോകാത്ത രീതിയിൽ വേണം തയ്യാറാക്കാൻ.

അര മണിക്കൂർ ഈ മാവ് അടച്ചുവെക്കുക. ഈ സമയത്തിനുള്ളിൽ റവ കുതിർന്ന് മാവ് പാകമായി വരും. നല്ല ചൂടായ എണ്ണയിൽ മാവ് അല്പാല്പമായി പിച്ചിയിട്ട് വറുത്തു കോരാം. രുചികരമായ ഗരാവോടോ തയ്യാർ. ചക്കയുടെ തനതായ മണം ലഭിക്കുന്നതിനായി ഏലയ്ക്ക ഒഴിവാക്കുന്നതാണ് നല്ലത്. താല്പര്യമുള്ളവർക്ക് വേണമെങ്കിൽ ചേർക്കാം. ശർക്കര പാനിയുടെ അളവനുസരിച്ച് റവയുടെ അളവിൽ മാറ്റം വരുത്താവുന്നതാണ്. ഇത് മൂന്ന് ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ