AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സ്റ്റാർക്കും ഹെഡും പിന്മാറി, പക്ഷേ കമ്മിൻസ് എത്തും! എസ്ആർഎച്ചിന് സന്തോഷവാർത്ത

Pat Cummins Set to Play in IPL 2027: പാറ്റ് കമ്മിന്‍സ് അടുത്ത ഐപിഎല്ലില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ സഹതാരം. താരം അടുത്ത തവണ കളിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. പന്ത് ചുരണ്ടല്‍ വിവാദവുമായി ചുറ്റിപ്പറ്റിയും കമ്മിന്‍സിന്റെ പേര് ചര്‍ച്ചയാകുന്നുണ്ട്.

സ്റ്റാർക്കും ഹെഡും പിന്മാറി, പക്ഷേ കമ്മിൻസ് എത്തും! എസ്ആർഎച്ചിന് സന്തോഷവാർത്ത
പാറ്റ് കമ്മിൻസ്Image Credit source: PTI
Jayadevan AM
Jayadevan AM | Published: 22 Nov 2026 | 10:48 PM

പാറ്റ് കമ്മിന്‍സ് അടുത്ത ഐപിഎല്ലില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെ സഹതാരം. താരം അടുത്ത തവണ കളിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. പന്ത് ചുരണ്ടല്‍ വിവാദവുമായി ചുറ്റിപ്പറ്റിയും കമ്മിന്‍സിന്റെ പേര് ചര്‍ച്ചയാകുന്നുണ്ട്. ഇതിനിടെയാണ് എസ്ആര്‍എച്ചിലെ ഒരു സീനിയര്‍ താരം അടുത്ത ഐപിഎല്‍ സീസണില്‍ കമ്മിന്‍സ് കളിക്കുമെന്ന് സ്ഥിരീകരിച്ചതെന്ന് ക്രിക്ക്ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിൽ നടക്കുന്ന ഐഎൽടി20 ടൂർണമെന്റിൽ നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു എസ്ആർഎച്ച് സഹതാരമാണ് ഈ സ്ഥിരീകരണം നൽകിയത്.

കമ്മിൻസുമായി നേരിട്ട് നടത്തിയ സംഭാഷണത്തിൽ സംശയങ്ങൾക്ക് യാതൊരു ഇടവും നൽകിയിട്ടില്ലെന്നും, അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സഹതാരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 18 കോടി രൂപയ്ക്കാണ് എസ്ആർഎച്ച് കമ്മിൻസിനെ ടീമിൽ നിലനിർത്തിയത്.

കമ്മിന്‍സ് ക്യാപ്റ്റനായി തുടരാനാണ് സാധ്യത. ഐപിഎൽ 2026-ൽ അദ്ദേഹത്തിന് വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്‌. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അനുമതി വൈകിയതിനാൽ ആ സീസണിന്റെ രണ്ടാം പകുതിയിൽ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ സാധിച്ചത്; ആകെ എട്ട് മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം ഇറങ്ങിയത്. ആ സീസണിൽ കമ്മിൻസിന്റെ അഭാവത്തിൽ ഇഷാൻ കിഷനായിരുന്നു ടീമിനെ നയിച്ചത്.

Also Read: ദോഹയിൽ തീപാറി! ഷാമില്‍ ഹുസൈന് ഹർഷിത് റാണയുടെ ‘മാസ്’ യാത്രയയപ്പ്; നാടകീയ രംഗങ്ങൾ

പ്രമുഖരായ പല ഓസ്‌ട്രേലിയൻ താരങ്ങളും ഐപിഎൽ 2027-ൽ നിന്ന് വിട്ടുനിൽക്കുകയാണ്. മിച്ചല്‍ സ്റ്റാര്‍ക്കും, ട്രാവിസ് ഹെഡും പിന്മാറി. കമ്മിൻസ് സന്നദ്ധത അറിയിച്ചത് 2026 ഡിസംബർ 16-ന് ഗോവയിൽ നടക്കാനിരിക്കുന്ന ഐപിഎൽ 2027 മിനി ലേലത്തിന് മുന്നോടിയായി എസ്ആർഎച്ചിന് ആശ്വാസമായിരിക്കുകയാണ്.

എസ്ആര്‍ച്ച് നിലനിര്‍ത്തിയ താരങ്ങള്‍

അഭിഷേക് ശർമ, അനികേത് വർമ, ബ്രൈഡൻ കാർസെ, ഇഷാൻ മലിംഗ, ഹർഷ് ദുബെ, ഹെൻറിച്ച് ക്ലാസെൻ, ഇഷാൻ കിഷൻ, ഖലീൽ അഹമ്മദ് (ട്രേഡ്‌), ക്രെയ്ൻസ് ഫുലെത്ര, നഥാൻ എല്ലിസ് (ട്രേഡ്‌), നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ്, പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസൈൻ, സലിൽ അറോറ, ശിവങ് കുമാർ, സ്മരൺ രവിചന്ദ്രൻ, ടി. നടരാജൻ (ട്രേഡ്‌).

ഒഴിവാക്കിയ താരങ്ങള്‍

അമിത് കുമാര്‍, ഡേവിഡ് പെയ്ന്‍, ദില്‍ഷന്‍ മധുശങ്ക, ജെറാള്‍ഡ് കോറ്റ്‌സീ, ജയ്‌ദേവ് ഉനദ്കത്, കാമിന്ദു മെന്‍ഡിസ്, ഓങ്കാര്‍ താര്‍മലെ, ആര്‍എസ് ആംബ്രിഷ്, ശിവം മാവി, ട്രാവിസ് ഹെഡ്.

English Summary

Pat Cummins is confirmed to play for Sunrisers Hyderabad in IPL 2027, according to a senior teammate. This news boosts SRH ahead of the December mini-auction, especially after stars like Mitchell Starc and Travis Head opted out.

Follow Us