AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gardening Tips: മുടിവളർച്ചയ്ക്ക് റോസ്‌മേരി വീട്ടിൽ വളർത്താം; ചെടി നശിച്ചുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Rosemary Growing Tips And Tricks: കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം റോസ്‌മേരി വെള്ളവും എണ്ണയും ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. ഇത്തരത്തിൽ റോസ്മേരി ഉപയോ​ഗിക്കാൻ നമ്മൾ കടകളിൽ നിന്ന് എണ്ണയും ഉണങ്ങിയ ഇലകളും വാങ്ങുകയാണ് പതിവ്. ചെടികൾ വാങ്ങിവച്ചാൽ പലരും പരാതിപ്പെടുന്ന കാര്യമാണ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ കരിഞ്ഞുപോകുന്നു എന്നത്. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നാണ് റോസ്മേരി ചെടികൾ.

Gardening Tips: മുടിവളർച്ചയ്ക്ക് റോസ്‌മേരി വീട്ടിൽ വളർത്താം; ചെടി നശിച്ചുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
പ്രതീകാത്മക ചിത്രംImage Credit source: GMVozd/E+/Getty Images
Neethu Vijayan
Neethu Vijayan | Published: 27 Oct 2026 | 03:57 PM

മുടി കൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനും അധികംപേരും ഇന്ന് ആശ്രയിക്കുന്ന ഒന്നാണ് റോസ്‌മേരി. കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം റോസ്‌മേരി വെള്ളവും എണ്ണയും ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. ഇത്തരത്തിൽ റോസ്മേരി ഉപയോ​ഗിക്കാൻ നമ്മൾ കടകളിൽ നിന്ന് എണ്ണയും ഉണങ്ങിയ ഇലകളും വാങ്ങുകയാണ് പതിവ്. ചെടികൾ വാങ്ങിവച്ചാൽ പലരും പരാതിപ്പെടുന്ന കാര്യമാണ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ കരിഞ്ഞുപോകുന്നു എന്നത്.

വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഒന്നാണ് റോസ്മേരി ചെടികൾ. എന്നൽ ഇന്നവ നമ്മുടെ വീടുകളിലും കണ്ടുവരുന്നുണ്ട്. വീടുകളിൽ റോസ്‌മേരി ചെടി യാതൊരു കേടുപാടും കൂടാതെ പച്ചപിടിച്ചു വളരാൻ ചില കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതിയാകും. അവ എന്തെല്ലാമെന്ന് നോക്കി കൃത്യായി റോസ്മേരി വളർത്തിയെടുക്കാം നമുക്ക്.

ALSO READ: സവാള വാരിവലിച്ച് എടുക്കല്ലേ! കടയിൽ നിന്ന് വാങ്ങുമ്പോൾ ചിലതൊക്കെ ശ്രദ്ധിക്കണം

റോസ്മേരി വീട്ടിൽ വളർത്താൻ ചില വഴികൾ

സൂര്യപ്രകാശം അത്യാവശ്യം: റോസ്‌മേരി ഒരു മെഡിറ്ററേനിയൻ സസ്യമാണ്. അതിനാൽ ഇതിന് ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നന്നായി സൂര്യപ്രകാശം കിട്ടിയേ തീരൂ. വീടിനുള്ളിൽ വെക്കുന്നതിനേക്കാൾ ബാൽക്കണിയിലോ ടെറസിലോ വെയിൽ ലഭിക്കുന്ന സ്ഥലത്ത് വെക്കുന്നതാണ് ഏറ്റവും നല്ലത്.

വെള്ളമൊഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്: റോസ്‌മേരി ചെടി പെട്ടെന്ന് കരിഞ്ഞുപോകാനുള്ള പ്രധാന കാരണം അമിതമായി വെള്ളമൊഴിക്കുന്നതാണ്. വേര് ചീഞ്ഞുപോകാതിരിക്കാൻ മണ്ണ് പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രമെ അടുത്ത തവണ വെള്ളമൊഴിക്കാവൂ. അമിതമായി വെള്ളമൊഴിച്ചാൽ ചെടി പെട്ടെന്ന് നശിച്ചുപോകും.

നല്ല നീർവാർച്ചയുള്ള മണ്ണ്: റോസ്മേരി നട്ടുപിടിപ്പിക്കുന്ന ചട്ടികളിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. സാധാരണ മണ്ണിൽ അല്പം മണലും ചകിരിച്ചോറും ചേർത്ത് വെള്ളം ഇറങ്ങിപ്പോകുന്ന തരത്തിലുള്ള അയഞ്ഞ മണ്ണ് വേണം റോസ്മേരി നട്ടുവളർത്താൻ ഒരുക്കേണ്ടത്. ചട്ടിയുടെ അടിയിൽ ഡ്രൈനേജ് ഹോൾ ഉറപ്പാക്കണം.

കൃത്യമായ പ്രൂണിംഗ്: റോസ്മേരി ചെടിയുടെ തലപ്പുകൾ ഇടയ്ക്കിടെ മുറിച്ചു കൊടുക്കുക. ഇത് ചെടി കൂടുതൽ ശാഖകളായി പടർന്നു പന്തലിക്കാനും തഴച്ചുവളരാനും സഹായിക്കും. മുടിവളർച്ചയ്ക്കായി ഇതിന്റെ ഇലകൾ പറിച്ചെടുത്ത് ഉപയോഗിക്കുകയും ചെയ്യാം.

മുടിവളർച്ചയ്ക്ക് റോസ്‌മേരി വാട്ടർ വീട്ടിൽ തയ്യാറാക്കുന്ന വിധം

  • അദ്യം തന്നെ റോസ്‌മേരിയുടെ പുതിയ ഇലകൾ നന്നായി കഴുകിയെടുക്കുക. ഉണങ്ങിയ ഇലകളാണെങ്കിലും നല്ലതാണ്.
  • ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമെടുത്ത് ഇതിലേക്ക് ഇലകൾ ചേർത്ത് 10-15 മിനിറ്റ് തിളപ്പിക്കുക.
  • വെള്ളത്തിന്റെ നിറം മാറി തെളിയുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക.
  • ഇത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി തലയോട്ടിയിലും മുടിയിലും സ്പ്രേ ചെയ്താൽ മുടി വളർച്ച ഇരട്ടിയാകും.

English Summary:

Want to keep your rosemary plant lush, green, and thriving without it wilting away. By a few essential gardening secrets, such as ensuring full sunlight, avoiding overwatering, and using well-draining soil get rosemary fast growth.

Follow Us