AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Happy Vishu 2026: കൈനീട്ടവും കണിപ്പൂക്കളുമായി മറ്റൊരു വിഷുക്കാലം കൂടി; ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

Happy Vishu 2026 Malayalam Wishes: ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും പുതിയൊരു വർഷം കണികണ്ട് ഉണർന്നിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വം ഉണർത്തുന്ന ആ പഴമയുടെ മണവും, മുറ്റത്തെ കണിക്കൊന്നയുടെ സ്വർണപൊലിമയും, അഞ്ചുതിരിയിട്ട നിരവിളക്ക് കൊളുത്തിവച്ച തളികയിൽ പച്ചക്കറികളും പഴങ്ങളും കണ്ട് ഉണരാത്തവരായിട്ട് ഈ ദിവസം ആരുമില്ല.

Happy Vishu 2026: കൈനീട്ടവും കണിപ്പൂക്കളുമായി മറ്റൊരു വിഷുക്കാലം കൂടി; ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 29 Apr 2026 | 08:36 PM

മനസ്സ് നിറയെ കണിക്കൊന്നയുടെ സ്വർണ അഴകുമായി മറ്റൊരു വിഷുപ്പുലരി (Vishu 2026) കൂടി വന്നെത്തിയിരിക്കുന്നു. ഐശ്വര്യത്തിൻ്റേയും സമൃദ്ധിയുടേയും പുതിയൊരു വർഷം കണികണ്ട് ഉണർന്നിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. ഗൃഹാതുരത്വം ഉണർത്തുന്ന ആ പഴമയുടെ മണവും, മുറ്റത്തെ കണിക്കൊന്നയുടെ സ്വർണപൊലിമയും, അഞ്ചുതിരിയിട്ട നിരവിളക്ക് കൊളുത്തിവച്ച തളികയിൽ പച്ചക്കറികളും പഴങ്ങളും കണ്ട് ഉണരാത്തവരായിട്ട് ഈ ദിവസം ആരുമില്ല.

ഇന്ന് ഏപ്രിൽ 15 ബുധനാഴ്ച്ചയാണ് ഇത്തവണത്തെ വിഷു വരുന്നത്. വരാനിരിക്കുന്ന ഒരു വർഷം മുഴുവൻ ഐശ്വര്യവും, സമാധാനവും, സമൃദ്ധിയും ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിച്ചുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈ വേളയിൽ ആശംസകൾ അയക്കാൻ മറക്കരുത്. അത്തരത്തിൽ മനോ​ഹരമായ വാട്സ്ആപ്പ് സ്റ്റാറ്റസിനും പ്രിയപ്പെട്ടവർക്ക് അയക്കാനുള്ള വിഷു ആശംസ്കൾ നമുക്ക് നോക്കാം.

ALSO READ: പ്രത്യാശയുടെ മഞ്ഞപ്പട്ടുടുത്ത് വീണ്ടുമൊരു വിഷുക്കാലം; പ്രിയപ്പെട്ടവര്‍ക്ക് നേരാം ആശംസകള്‍

വിഷു ആശംസകൾ

  1. “കണിയും കൈനീട്ടവും കണിപ്പൂക്കളുമായി മറ്റൊരു വിഷുക്കാലം കൂടി വന്നെത്തി. ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ”
  2. മനസ്സിനുള്ളിൽ നന്മയുടെ കണിക്കൊന്നകൾ വിരിയട്ടെ, ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ! വിഷു ആശംസകൾ
  3. വരാനിരിക്കുന്ന വർഷം മുഴുവനും സ്നേഹവും സമൃദ്ധിയും നിറഞ്ഞതാകട്ടെ , ഏവർക്കും വിഷു ആശംസകൾ!”
  4. കൈനീട്ടത്തിൻ്റെ സ്നേഹവും കണികൊന്നപ്പൂക്കളുടെ അഴകുമായി ഏവർക്കും വിഷു ആശംസകൾ!”
  5. “ഓർമ്മകളിൽ ഒരു കണിക്കൊന്നപ്പൂവായി ഈ വിഷുക്കാലം നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യവും നൽകട്ടെ”

 

 

Follow Us