Vishu 2026: കയ്പ്പ്, മധുരം, എരിവ്, പുളി, ഉപ്പ് എല്ലാം സമാസമം ചേർത്ത് ഒരു പിടി പിടിക്കണ്ടേ…. വിഷു സദ്യയ്ക്കുമുണ്ട് ചില സവിശേഷതകൾ
Vishu sadhya importance and special dishes: വിഷു സദ്യക്ക് മറ്റു സദ്യകൾക്കുള്ള അതുപോലെതന്നെ 6 രുചികൾക്കും പ്രാധാന്യമുണ്ട്. 6 രുചികൾ എന്ന് പറയുമ്പോൾ കയ്പ്പ് മധുരം പുളി എരിവ് ഉപ്പ് എന്നിവയാണ്. കയ്പ്പിനായി വേപ്പമ്പൂവ് രസവും മധുരത്തിന് പായസവും മാമ്പഴ പുളിശ്ശേരിയും പുളിക്ക് മോരും ഇഞ്ചി പുളിയും എരിവിന് സാമ്പാർ തോരൻ എന്നിങ്ങനെയുള്ള കറികളും അച്ചാർ ഉപ്പിനും പ്രാധാന്യമർഹിക്കുന്നു.
വിഷു ആയാലും ഓണമായാലും സദ്യ എന്ന് പറയുന്നത് മലയാളിക്ക് ഒരു വികാരമാണ്. പലതരം കറികൾ ചേർത്ത് കഴിക്കുന്ന കേവലം ഒരു ഊണ് മാത്രമല്ല സദ്യ. അതിന് സാംസ്കാരിക പൈതൃകം ഉണ്ട്. ഓണത്തിന് പൂക്കളവും സദ്യയും പ്രധാനമായത് പോലെ വിഷുവിനും കണിക്കൊപ്പം തന്നെ സദ്യയ്ക്കും പ്രാധാന്യമുണ്ട്.
സദ്യയിലെ വൈവിധ്യമാർന്ന രുചികൾ
വിഷു സദ്യക്ക് മറ്റു സദ്യകൾക്കുള്ള അതുപോലെതന്നെ 6 രുചികൾക്കും പ്രാധാന്യമുണ്ട്. 6 രുചികൾ എന്ന് പറയുമ്പോൾ കയ്പ്പ് മധുരം പുളി എരിവ് ഉപ്പ് എന്നിവയാണ്. കയ്പ്പിനായി വേപ്പമ്പൂവ് രസവും മധുരത്തിന് പായസവും മാമ്പഴ പുളിശ്ശേരിയും പുളിക്ക് മോരും ഇഞ്ചി പുളിയും എരിവിന് സാമ്പാർ തോരൻ എന്നിങ്ങനെയുള്ള കറികളും അച്ചാർ ഉപ്പിനും പ്രാധാന്യമർഹിക്കുന്നു.
ചക്കയും മാങ്ങയും എല്ലാമാണ് താരം
മേടമാസം എന്ന് പറഞ്ഞാൽ ചൂടും വേനലും കൊന്നപ്പൂവും മാത്രമല്ല ചക്കയും മാങ്ങയും സമൃദ്ധമായി കിട്ടുന്ന കാലം കൂടിയാണ്. അതുകൊണ്ടുതന്നെ വിഷു സദ്യയിൽ ഇവയുടെ പ്രാധാന്യം ഒഴിച്ചുകൂടാനാവാത്തതാണ്. ചക്ക വിഭവങ്ങളെ പറ്റി സംസാരിക്കുമ്പോൾ ചക്കപ്രഥമനേയും ഇടിച്ചക്ക തോരനെയും ഓർക്കാതിരിക്കാൻ ആവില്ല.
Also Read – ചക്കയും മാങ്ങയുമുള്ളപ്പോൾ വെള്ളരിക്ക എങ്ങനെ കണിയിലെ താരമായി… സാധാരണ കുക്കുമ്പർ അല്ല ഇത്, പ്രത്യേകതകൾ
കാബേജ് തോരന് പകരം ഇടിച്ചക്കയും കൊത്തുചക്കയും ഒക്കെയാണ് വിഷു സദ്യയിലെ താരങ്ങൾ. അടപ്രഥമനും പഴം പ്രഥമനും മറ്റു പായസങ്ങൾക്കും ഒപ്പം ചക്കപ്പഴം കൊണ്ട് ഗംഭീര പ്രഥമൻ തയ്യാറാക്കുന്നവരും ഏറെയുണ്ട്. ഇനി മാങ്ങയിലേക്ക് എത്തിയാൽ പഴുത്ത മാങ്ങ ചേർത്ത് മാമ്പഴ പുളിശ്ശേരിയും ചെത്ത് മാങ്ങ കണ്ണിമാങ്ങ തുടങ്ങിയ ഉപ്പിലിട്ട അച്ചാറ് ഇനങ്ങളും മുന്നിൽനിരക്കും.
നാടു മാറുമ്പോൾ സദ്യയും മാറും
തെക്കൻ കേരളത്തിൽ അതായത് തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിൽ ബോളി കൂട്ടാതെ പായസം കഴിക്കാറില്ല. ഇവിടുത്തെ സാമ്പാർ തയ്യാറാക്കാൻ പ്രത്യേക രുചിക്കൂട്ടാണ് ഉപയോഗിക്കുന്നത്. മലബാർ മേഖലയിലേക്ക് ചെന്ന് കഴിഞ്ഞാൽ ചിലയിടങ്ങളിൽ സദ്യയുടെ ഭാഗമായി മത്സ്യവും മാംസവും നിർബന്ധമാണ്. പായസത്തിൽ പപ്പടം ചേർത്ത് കഴിക്കുന്നത് ഇവിടുത്തെ കാരുടെ സംഭാവനയാണെന്നാണ് ചിലയിടങ്ങളിൽ പറയപ്പെടുന്നത്.
ശർക്കരപ്പാനിയും വിഷുക്കട്ടയും
വിഷുകട്ട എന്നത് വെറുമൊരു വിഭവമല്ല അതൊരു വികാരമാണ്. തേങ്ങാപ്പാലിൽ വേവിച്ചെടുത്ത അരി കട്ടയായി മുറിച്ചെടുക്കുന്ന വിഷുക്കട്ട നല്ല നാടൻ ശർക്കരപ്പാനിയിൽ മുക്കി കഴിക്കുന്നത് വിഷുനാളിലെ മധുരമുള്ള ഒരു ഓർമ്മയാണ്. ഇത് ചതിയോടൊപ്പം അല്ല പ്രഭാതഭക്ഷണം ആയാണ് കഴിക്കാറ്.