Period Symptoms: ഇതൊക്കെ കഴിച്ചാൽ പീരിയഡ്‌സ് ലക്ഷണങ്ങൾ മാറും; സ്ത്രീകൾ അറിഞ്ഞിരിക്കണം

Soluble Fiber Reduces Period Symptoms: ആർത്തവസമയത്തുണ്ടാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ കുറയ്ക്കാൻ ശരിയായ ഭക്ഷണക്രമത്തിലൂടെ നമുക്ക് സാധിക്കുന്നതാണ്. ഈസ്ട്രജൻ അമിതമാകുമ്പോഴാണ് കഠിനമായ വയറുവേദനയും മൂഡ് സ്വിങ്സും ഉണ്ടാകുന്നത്. ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ആർത്തവ ലക്ഷണങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

Period Symptoms: ഇതൊക്കെ കഴിച്ചാൽ പീരിയഡ്‌സ് ലക്ഷണങ്ങൾ മാറും; സ്ത്രീകൾ അറിഞ്ഞിരിക്കണം

Period Pain Relief

Updated On: 

27 Mar 2026 | 11:34 AM

സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ആർത്തവ വേദനയും അതിൻ്റെ ലക്ഷണങ്ങളും. പ്രധാനമായും ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന് കാരണം. ഭക്ഷണത്തിലൂടെയും ചില ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും ഇത്തരം പ്രശ്നങ്ങൾ നമുക്ക് ഒരുപരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ ഭക്ഷണത്തിൽ നാരുകളുടെ ആളവ് വർദ്ധിപ്പിക്കുന്നത് പ്രത്യേകിച്ച് ലയിക്കുന്ന നാരുകളുടേത് ഇത്തരം ഹോർമോൺ വ്യതിയാനങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

ആർത്തവസമയത്തുണ്ടാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ കുറയ്ക്കാൻ ശരിയായ ഭക്ഷണക്രമത്തിലൂടെ നമുക്ക് സാധിക്കുന്നതാണ്. ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ആർത്തവ ലക്ഷണങ്ങൾ ലഘൂകരിക്കാനും സഹായിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ALSO READ: പപ്പായ കഴിക്കുന്നത് നല്ലത്…; ഈ രോ​ഗമുള്ളവർ കഴിച്ചാൽ സംഭവിക്കുന്നത്

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ശരീരത്തിലുള്ള അമിതമായ ഈസ്ട്രജൻ ഹോർമോണിനെ നീക്കം ചെയ്യാൻ ഭക്ഷണത്തിലെ നാരുകൾ സഹായിക്കുന്നു. കാരണം ഈസ്ട്രജൻ അമിതമാകുമ്പോഴാണ് കഠിനമായ വയറുവേദനയും മൂഡ് സ്വിങ്സും ഉണ്ടാകുന്നത്. ഓട്‌സ്, ബാർലി, ആപ്പിൾ, അമരയ്ക്ക, ചിയ വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആർത്തവത്തിൻ്റെ പല പ്രശ്നങ്ങളും ലഘൂകരിക്കാൻ സാധിക്കും. ഇവയിലെ ലയിക്കുന്ന നാരുകൾ ഹോർമോൺ നില സന്തുലിതമാക്കുകയും ആർത്തവത്തോടനുബന്ധിച്ചുള്ള മലബന്ധം, വയർ വീർക്കൽ എന്നിവ പാടെ കുറയ്ക്കുകയും ചെയ്യുന്നു.

ആർത്തവ വേദന കുറയ്ക്കാൻ

ഇഞ്ചി: ആർത്തവ സമയത്തുണ്ടാകുന്ന കഠിനമായ വേദനയ്ക്കും ഓക്കാനത്തിനും ഇഞ്ചിയിട്ട് തയ്യാറാക്കിയ ചായ കുടിക്കുന്നത് മികച്ചതാണ്. ഇതിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ പേശികളുടെ സങ്കോചം കുറയ്ക്കുകയും അസ്വസ്ഥകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഡാർക്ക് ചോക്ലേറ്റ്: ഇതിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ പിരിമുറക്കം കുറയ്ക്കുകയും സന്തോഷം നൽകുന്ന സെറോടോണിൻ ഹോർമോൺ ഉല്പാദിപ്പിച്ച് മാനസികാവസ്ഥയിൽ നല്ല മാറ്റം കൊണ്ടുവരികയും ചെയ്യുന്നു. ഇതിലൂടെ മൂഡ് സ്വിങ്സ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.

മഞ്ഞൾ: പാലിനൊപ്പമോ ഭക്ഷണത്തിലോ ഈ സമയത്ത് മഞ്ഞൾ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാനും പേശികളിലുണ്ടാകുന്ന വേദന ശമിപ്പിക്കാനും സഹായിക്കുന്നു. കാലിനും കൈയ്ക്കും ഉണ്ടാകുന്ന കടച്ചിൽ, വലിവ് എന്നിവ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

Follow Us
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?
എടിഎമ്മിൽ കയറുന്നവർ സൂക്ഷിക്കണം, ഉള്ളിൽ പാമ്പ്
ചൂരൽമലയിൽ ഭീതി, വളർത്തു നായയെ കൊന്ന പുലി ക്യാമറയിൽ
പ്രാങ്കോ, അതോ മറ്റേതെങ്കിലും കാരണണമോ? പഞ്ചാബില്‍ റോഡരികില്‍ യുവാവ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂറോളം