Health Tips: പച്ചമുട്ട നല്ലതാണോ അതോ പുഴുങ്ങിയതോ? മുട്ട കഴിക്കുന്നതിൻ്റെ ശരിയായ രീതി അറിയാം

Healthiest Way to Eat Eggs: മുട്ട ശരീരത്തിന് പൂർണ്ണമായി ഗുണം ചെയ്യണമെങ്കിൽ അത് കഴിക്കുന്ന രീതി വളരെ പ്രധാനമാണ്. വെറുതെ കഴിച്ചാൽ മുട്ടയിൽ നിന്ന് ഒന്നുംതന്നെ കിട്ടില്ല. പച്ചമുട്ടയാണോ അതോ പുഴുങ്ങിയതാണോ മികച്ചതെന്ന് പലർക്കും സംശയമുണ്ട്. മുട്ടയിൽ നിന്നുള്ള പോഷകങ്ങൾ പൂർണ്ണമായും ശരീരത്തിലെത്താൻ എങ്ങനെ പാകം ചെയ്തു കഴിക്കണം എന്ന് നോക്കാം.

Health Tips: പച്ചമുട്ട നല്ലതാണോ അതോ പുഴുങ്ങിയതോ? മുട്ട കഴിക്കുന്നതിൻ്റെ ശരിയായ രീതി അറിയാം

പ്രതീകാത്മക ചിത്രം

Published: 

14 Oct 2026 | 12:15 PM

ആരോഗ്യത്തിൻ്റെയും ഫിറ്റ്‌നസിൻ്റെയും കാര്യത്തിൽ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ മുട്ട ഒഴിവാക്കാനാവാത്ത ഒന്നാണ്. പ്രോട്ടീൻ, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ കലവറയാണ് മുട്ട. എന്നാൽ, മുട്ട ശരീരത്തിന് പൂർണ്ണമായി ഗുണം ചെയ്യണമെങ്കിൽ അത് കഴിക്കുന്ന രീതി വളരെ പ്രധാനമാണ്. വെറുതെ കഴിച്ചാൽ മുട്ടയിൽ നിന്ന് ഒന്നുംതന്നെ കിട്ടില്ല. പച്ചമുട്ടയാണോ അതോ പുഴുങ്ങിയതാണോ മികച്ചതെന്ന് പലർക്കും സംശയമുണ്ട്. മുട്ടയിൽ നിന്നുള്ള പോഷകങ്ങൾ പൂർണ്ണമായും ശരീരത്തിലെത്താൻ എങ്ങനെ പാകം ചെയ്തു കഴിക്കണം എന്ന് നോക്കാം.

പച്ചമുട്ട കഴിക്കുന്നത് നല്ലതാണോ?

ജിമ്മിൽ പോകുമ്പോഴോ പെട്ടെന്ന് ഊർജ്ജം ലഭിക്കാനോ പച്ചമുട്ട കുടിക്കുന്നത് കാണാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ല. പച്ചമുട്ടയിൽ സാൽമോണല പോലുള്ള ഹാനികരമായ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്കും വയറിളക്കത്തിനും കാരണമാകും. പച്ചമുട്ടയിൽ അടങ്ങിയിരിക്കുന്ന അവിഡിൻ എന്ന പ്രോട്ടീൻ, മുട്ടയിലുള്ള ബയോട്ടിൻ എന്ന വൈറ്റമിനെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയുന്നു. എന്നാൽ മുട്ട വേവിക്കുമ്പോൾ ഈ പ്രശ്നം ഇല്ലാതാകുന്നു.

ALSO READ: പ്രോട്ടീൻ കഴിച്ചിട്ടും മസിൽ വളരുന്നില്ലേ ? എങ്കിൽ നിങ്ങളുടെ….

പുഴുങ്ങിയ മുട്ടയോ പാകം ചെയ്തതോ

മുട്ട കഴിക്കുന്നതിൽ വെച്ച് ഏറ്റവും ആരോഗ്യകരമായ രീതി അത് പുഴുങ്ങി കഴിക്കുന്നത് തന്നെയാണ്. എണ്ണയുടെ ഉപയോഗം തീരെയില്ലാത്തതിനാൽ അധികമായി കലോറിയോ കൊഴുപ്പോ ശരീരത്തിൽ എത്തുന്നില്ല. മുട്ടയിലെ പ്രോട്ടീനും മറ്റ് ആന്റിഓക്‌സിഡന്റുകളും യാതൊരു മാറ്റവുമില്ലാതെ ശരീരത്തിന് ലഭിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

മുട്ട പുഴുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അധികം വേവിക്കാതിരിക്കുക: മുട്ട അമിതമായി വേവിച്ചാൽ അതായത് മഞ്ഞക്കരുവിന് ചുറ്റും ചാരനിറം വരുന്ന രീതിയിൽ വേവിച്ചാൽ, അതിലെ ചില പോഷകങ്ങൾ നഷ്ടപ്പെടാനും ദഹനപ്രശ്നങ്ങൾ ഉണ്ടാകാനും ഇടയാക്കും. വെള്ളം തിളച്ചതിന് ശേഷം 8-10 മിനിറ്റ് മാത്രം മുട്ട വേവിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

കുറഞ്ഞ എണ്ണയിൽ പാചകം ചെയ്യുക: ഓംലറ്റോ ബുൾട്ടേയോ ഉണ്ടാക്കുമ്പോൾ അമിതമായി എണ്ണയോ നെയ്യോ ഉപയോഗിക്കുന്നതിന് പകരം ഒലിവ് ഓയിലോ വെളിച്ചെണ്ണയോ അളവ് കുറച്ച് ഉപയോഗിക്കുക.

മഞ്ഞക്കരു ഒഴിവാക്കണോ: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്. എന്നാൽ വിറ്റാമിൻ D, A, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്. അതിനാൽ ആരോഗ്യവാനായ ഒരാൾക്ക് ദിവസവും ഒരു മുട്ട മുഴുവനായി കഴിക്കുന്നത് തികച്ചും സുരക്ഷിതമാണ്.

ആരോഗ്യ വിദഗ്ധരുടെ പറയുന്നത്: മുട്ടയുടെ പൂർണ്ണമായ ഗുണങ്ങൾ ലഭിക്കാൻ പച്ചയായി കഴിക്കുന്നതിന് പകരം നന്നായി വേവിച്ചോ അല്ലെങ്കിൽ കുറഞ്ഞ അളവിൽ എണ്ണ ചേർത്ത് പാകം ചെയ്തോ കഴിക്കുന്നതാണ് എറ്റവും സുരക്ഷിതം.

English Summary:

When it comes to health and fitness, eggs are an indispensable part of one’s daily diet. Let us look at how eggs should be cooked and consumed to ensure the body fully absorbs their nutrients.

Loading...
Unable to load recommendations.
Follow Us
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ