Cholesterol: കൊളസ്ട്രോൾ പേടി വേണ്ട; മരുന്നില്ലാതെ കുറയ്ക്കാൻ സഹായിക്കുന്ന എളുപ്പവഴികൾ ഇതാ!
How to Lower Cholesterol: ശരീരത്തിലെ കോശങ്ങളുടെ നിർമ്മാണത്തിനും ഹോർമോണുകളുടെ പ്രവർത്തനത്തിനും ആവശ്യമായ ഒരുതരം കൊഴുപ്പാണ് കൊളസ്‌ട്രോൾ. പ്രശ്നം ഗുരുതരമാകുമ്പോൾ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുമെങ്കിലും ബുദ്ധിമുട്ടുകളില്ലാതെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ പലരും ശ്രദ്ധിക്കാറില്ല. നമ്മുടെ ഭക്ഷണശീലത്തിലൂടെയും ശരിയായ വ്യായാമത്തിലൂടെയു മരുന്നുകളുടെ സഹായമില്ലാതെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സാധിക്കും.

പ്രതീകാത്മക ചിത്രം
ഇന്ന് ഒട്ടുമിക്ക ആളുകളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് കൊളസ്‌ട്രോൾ കൂടുന്നതും കുറയുന്നതും. പ്രശ്നം ഗുരുതരമാകുമ്പോൾ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുമെങ്കിലും ബുദ്ധിമുട്ടുകളില്ലാതെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ പലരും ശ്രദ്ധിക്കാറില്ല. നമ്മുടെ ഭക്ഷണശീലത്തിലൂടെയും ശരിയായ വ്യായാമത്തിലൂടെയു മരുന്നുകളുടെ സഹായമില്ലാതെ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കിയാലോ….
എന്താണ് കൊളസ്‌ട്രോൾ?
ശരീരത്തിലെ കോശങ്ങളുടെ നിർമ്മാണത്തിനും ഹോർമോണുകളുടെ പ്രവർത്തനത്തിനും ആവശ്യമായ ഒരുതരം കൊഴുപ്പാണ് കൊളസ്‌ട്രോൾ. ഇത് കരൾ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും ശരീരത്തിൽ കൊളസ്‌ട്രോൾ എത്തുന്നു.
എൽ.ഡി.എൽ (LDL – Low-Density Lipoprotein)- നെ ‘ചീത്ത കൊളസ്‌ട്രോൾ’ എന്ന് വിളിക്കുന്നു. ഇതിന്റെ അളവ് കൂടിയാൽ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും (Stroke) കാരണമാകാം. അതുപോലെ എച്ച്.ഡി.എൽ (HDL – High-Density Lipoprotein)-നെയാണ് ‘നല്ല കൊളസ്‌ട്രോൾ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് രക്തത്തിൽ അധികമുള്ള ചീത്ത കൊളസ്‌ട്രോളിനെ കരളിലേക്ക് തിരികെ എത്തിച്ച് പുറന്തള്ളാൻ സഹായിക്കുന്നു. ട്രൈഗ്ലിസറൈഡ്സ് (Triglycerides), ശരീരത്തിൽ അധികമായി വരുന്ന ഊർജ്ജം കൊഴുപ്പായി മാറ്റി സംഭരിക്കുന്ന മറ്റൊരുതരം രക്തത്തിലെ കൊഴുപ്പാണ് ഇത്.
ALSO READ: പായസത്തിന് ശർക്കര വാങ്ങുമ്പോൾ പണി കിട്ടാതെ നോക്കാം! വ്യാജനെ എങ്ങനെ തിരിച്ചറിയാം?
കൊളസ്‌ട്രോൾ എങ്ങനെ നിയന്ത്രിക്കാം?
ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക
നാരുകളടങ്ങിയ ഭക്ഷണങ്ങൾ: ഓട്‌സ്, ബാർലി, പയറുവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പുകൾ: ഒലിവ് ഓയിൽ, അവോക്കാഡോ, നട്‌സ് (ബദാം, വാൽനട്ട്), മത്സ്യം (ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയത്) എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതാണ്.
ഒഴിവാക്കേണ്ടവ: ട്രാൻസ് ഫാറ്റ് അടങ്ങിയ ജങ്ക് ഫുഡുകൾ, വറുത്ത ഭക്ഷണങ്ങൾ, അമിതമായ മധുരം എന്നിവ ഒഴിവാക്കുക.
വ്യായാമം
ദിവസവും കുറഞ്ഞത് 30 മിനിറ്റ് വേഗത്തിലുള്ള നടത്തം, ഓട്ടം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കുക
അമിതഭാരം കുറയ്ക്കുന്നത് കൊളസ്‌ട്രോൾ നിലയിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ഇതിനായി പിന്തുടരേണ്ടതാണ്.
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക
പുകവലി ഉപേക്ഷിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
മാനസിക സമ്മർദ്ദം കുറയ്ക്കുക
യോഗ, ധ്യാനം തുടങ്ങിയവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും കൊളസ്‌ട്രോൾ നിയന്ത്രണത്തിനും സഹായിക്കും.
English Summary:
People consult doctors and take medication when the condition becomes serious. But, cholesterol can be managed effectively through healthy lifestyle choices. A balanced diet, nutritious food habits, regular exercise, and other lifestyle changes can help maintain healthy cholesterol levels and may reduce the need for medication in some cases.